ഈ വെടി നിര്‍ത്തല്‍ താല്‍ക്കാലികം മാത്രം
ഫലസ്തീനിലെ ഇടതുപക്ഷവും, മറ്റു നാനാവിധമുള്ള വര്‍ഗ്ഗ – ബഹുജന – ജനാധിപത്യ സംവിധാനങ്ങളും ഹമാസുമായി ഐക്യപ്പെടുന്നു എന്ന ചരിത്രപ്രക്രിയ സംഭവിക്കുമ്പോള്‍ ഹമാസ് തന്നെ ഘടനാപരമായി സമ്പൂര്‍ണ്ണമായി മാറ്റത്തിന് വിധേയമാകുന്നു. അതുകൊണ്ട് ആരാണ് ഹമാസ്, ആരാണ് ഹമാസ് അല്ലാത്തത്, ആരാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്, പിന്തുണയ്ക്കാതിരിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ പുറത്തുള്ളവര്‍ക്കെന്നല്ല, ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും കഴിയില്ല.
ഫലസ്തീന്‍ വാര്‍ത്തകളില്‍ വെടിനിര്‍ത്തല്‍ എന്ന പ്രയോഗം വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു.
മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു എന്‍ രക്ഷാ സമിതി പ്രമേയം പാസ്സാക്കാന്‍ അമേരിക്കയുടെ ദയാവായ്പ്.
സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള ആദ്യ പ്രമേയത്തിലെ വസ്തുനിഷ്ഠവും ശക്തവുമായ വാക്കുകള്‍ മുഴുവന്‍ വെട്ടിത്തിരുത്തി ഉള്ളടക്കം ശൂന്യമാക്കിയ ശേഷമാണ് വീറ്റോ അധികാരം പ്രയോഗിക്കുന്നതില്‍ നിന്ന് തത്കാലം അമേരിക്ക വിട്ടുനിന്നിട്ടുള്ളത്.
മനുഷ്യവംശം നേരിട്ട ഏറ്റവും ഭീകരമായ, ഗര്‍ഭസ്ഥശിശുക്കള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ ഈ കൂട്ടക്കൊലക്ക് മുമ്പില്‍ കീറക്കടലാസിന്റെ വില പോലുമില്ലാത്ത ഐക്യരാഷ്ട്രസഭ അതിന്റെ പ്രമേയങ്ങള്‍ എഴുതി ലോക സാമ്രാജ്യത്വത്തിന്റെ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു
രാഷ്ട്രീയ സയണിസത്തിന്റെ വംശഹത്യയുടെ ദീര്‍ഘകാല പദ്ധതികളില്‍ ഒരു അധ്യായമാണ് ഗസ്സാ കൂട്ടക്കുരുതി. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയില്‍ പോലും കൂട്ടക്കുരുതി തുടര്‍ന്നുകൊണ്ടിരുന്നു.
സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റേയും മുഴുവന്‍ അത്യാധുനിക ആയുധ-ഇന്റലിജന്‍സ് സംവിധാനങ്ങളും പ്രയോഗിച്ചിട്ടും ഹമാസ് പോരാളികളുടെ നിശ്ചയദാര്‍ഢ്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല..വിയറ്റ്നാം സ്നൈപര്‍മാര്‍ അമേരിക്കന്‍ സൈനികരെ നേരിട്ട അതേ സൂക്ഷ്മതയോടെ കനത്ത നാശമാണ് കര യുദ്ധത്തിനിറങ്ങിയതോടെ ഐ ഡി എഫ് സൈനികര്‍ നേരിട്ടത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നെതന്യാഹുവും അയാളുടെ സയണിസ്റ്റ് ഭീകര സൈന്യവും ഒടുവില്‍ എന്ത് നേടി..?
അബദ്ധത്തില്‍ വെടിയേറ്റ് വീണ സ്വന്തം പൗരന്മാരും യുവ സൈനികരും തെരുവില്‍ കിടക്കുന്നതും, ഫലസ്തീന്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മയ്യത്തും പേക്കിനാവു കണ്ട് ഭയന്നു ജീവിക്കാം എന്നല്ലാതെ ഒരു നേട്ടവും ഈ കൂട്ടക്കൊല കൊണ്ട് സയണിസ്റ്റുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
ഇനിയാണ് നെതന്യാഹുവിന്റെ പ്ലാന്‍ ബി. അത് ഗസ്സ ജീവിക്കാനാവാത്ത ഭൂമിയാക്കി മാറ്റുക. ഫലസ്തീന്‍കാര്‍ സ്വയം ഒഴിഞ്ഞുപോകുന്ന ദയനീയ സാഹചര്യം സൃഷ്ടിക്കുക.. ഈജിപ്തിലെ സിനായി പെനിന്‍സുലയില്‍ പാര്‍പ്പിക്കുക. ഇതായിരുന്നു നെതന്യാഹുവിന്റെ രഹസ്യ പദ്ധതി. ഇസ്രായേല്‍ രഹസ്യാന്വേഷണ മന്ത്രാലയത്തിന് തന്നെ ചോര്‍ന്നു കിട്ടിയ രേഖ ഇത് വ്യക്തമാക്കുന്നുണ്ട്. മൊസ്സാദിന്റെ മുന്‍ മേധാവി രാംബിന്‍ ബാരക് അറിയാതെ പ്ലാന്‍ ബി പുറത്ത് പറഞ്ഞു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍..
1948ലെ നക്ബ ആവര്‍ത്തിക്കാം എന്നാണ് നെതന്യാഹു സ്വപ്നം കാണുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും അടങ്ങിയ 7,80,000 അറബ് വംശജരെയാണ് മേഖലയില്‍ നിന്ന് അന്ന് ആട്ടിയോടിച്ചത്. അതാണ് നഖ്ബ.
ഹമാസ് ഒരു സൈനിക സംവിധാനം മാത്രമല്ല. വിമോചന സമര പോരാട്ടമുന്നണിയാണ്. അതുകൊണ്ട് തന്നെ അതിന് അന്താരാഷ്ട്ര ജനാധിപത്യ രാജ്യങ്ങളിലെ ജനതയുടെ പിന്തുണയുണ്ട്. സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയും രാഷ്ട്രീയ പ്രയോഗത്തിലൂടെയും ഏറ്റവും താഴേത്തട്ടില്‍ വരെ വേരുകള്‍ ആഴ്ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗസയില്‍ ഉടനീളമുള്ള ഹമാസ് ഒളിയിടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ സയണിസ്റ്റ് ഭീകരര്‍ക്ക് കഴിയില്ല.
ഹമാസിന് ഫലസ്തീന്‍ സമൂഹങ്ങളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വ്വമായ പിന്തുണ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ഒരു ജനതയോടുള്ള ഒത്തുതീര്‍പ്പില്ലാത്ത ഐക്യദാര്‍ഢ്യം.
അധിനിവേശ വിരുദ്ധ പ്രത്യയ ബോധ്യം ജനിതകമായി തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ട യുവതയാണ് ഗസ്സയിലുള്ളത്. ഹമാസിനോടുള്ള അവരുടെ ഐക്യം പ്രത്യയ ശാസ്ത്ര പരമോ, സൈദ്ധാന്തികമോ, രാഷ്ട്രീയപരമോ, സംഘടനാപരമോ ആയിരിക്കുകയോ അല്ലായിരിക്കുകയോ ചെയ്യാം. ഹമാസ് സംഘടനാ സംവിധാനത്തോടുള്ള സമ്പൂര്‍ണ്ണമായ സ്വീകാര്യതയോ അല്ല.
ഫലസ്തീനിലെ ഇടതുപക്ഷവും, മറ്റു നാനാവിധമുള്ള വര്‍ഗ്ഗ – ബഹുജന – ജനാധിപത്യ സംവിധാനങ്ങളും ഹമാസുമായി ഐക്യപ്പെടുന്നു എന്ന ചരിത്രപ്രക്രിയ സംഭവിക്കുമ്പോള്‍ ഹമാസ് തന്നെ ഘടനാപരമായി സമ്പൂര്‍ണ്ണമായി മാറ്റത്തിന് വിധേയമാകുന്നു. അതുകൊണ്ട് ആരാണ് ഹമാസ്, ആരാണ് ഹമാസ് അല്ലാത്തത്, ആരാണ് ഹമാസിനെ പിന്തുണയ്ക്കുന്നത്, പിന്തുണയ്ക്കാതിരിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ പുറത്തുള്ളവര്‍ക്കെന്നല്ല, ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും കഴിയില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ താല്‍ക്കാലിക വെടി നിര്‍ത്തല്‍ അന്തിമമല്ല.. തോറാ പഴങ്കഥക്കാരുടെ രക്ത ദാഹം അവസാനിച്ചിട്ടില്ല എന്ന് ലോകത്തിന് അറിയാം. ഫലസ്തീന്‍ ജനത വിമോചന പോരാട്ടം തുടരും. ലോകം അതിന് ഇനിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും…
വാല്‍ക്കഷ്ണം
ഫാസിസത്തിന്റെയും സയണിസത്തിന്റെയും കീട ബാധയേറ്റ പത്ര – ദൃശ്യ മാധ്യമ പ്രവര്‍ത്തനങ്ങളാണ് ഫലസ്തീന്‍ വെടി നിര്‍ത്തല്‍ വിഷയത്തില്‍ ഇന്നും ഇന്നലെയുമായി കേട്ടുവരുന്നത്. ഹമാസ് വിട്ടയക്കുന്നത് ‘ബന്ദികള്‍’ ആകുമ്പോള്‍ ഇസ്രായേല്‍ മോചിപ്പിക്കുന്നത് ആയിരത്തോളം വരുന്ന ഫലസ്തീന്‍ ‘തടവുകാര്‍’.. ഒറ്റനോട്ടത്തില്‍ ഈ നരേറ്റീവില്‍ കാര്യമായ വൈരുദ്ധ്യം തോന്നില്ല. എന്നാല്‍ അത് നമ്മുടെ ബോധത്തിലേക്ക് കടത്തിവിടുന്നത്, ഹമാസ് തട്ടിക്കൊണ്ടുപോയി ‘ബന്ദികള്‍’ ആക്കുന്നവരും, അതേസമയം ഇസ്രായേല്‍ വ്യവസ്ഥാപിത നിയമത്തിനുള്ളില്‍ നിന്ന് വിചാരണ ചെയ്ത് കുറ്റവാളികളെ (തടവുപുള്ളികള്‍) ജയിലില്‍ അടച്ചവരുമാണ് എന്നാണ്..ഇങ്ങനെയാണ് നമ്മുടെ മാധ്യമങ്ങളുടെ നരേറ്റീവുകള്‍. ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭക്ഷണപ്പൊതിയുടെയും, സയണിസ്റ്റ് ബോംബിന്റെയും നിറം ഒന്നാക്കുന്ന അട്ടിമറികളുടെ വ്യാജ പത്രപ്രവര്‍ത്തനം…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in