തെലങ്കാന ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല, എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.

തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചുകളഞ്ഞ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. മുന്‍ ജഡ്ജി വി.എസ് സിര്‍പുര്‍കര്‍ അധ്യക്ഷനായ സമിതി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് സുന്ദര്‍ ബല്‍ദോത്ത, സി.ബി.ഐ മുന്‍ ഡയറക്ടറും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറലും തമിഴ്നാട് സ്വദേശിയു കര്‍ണാടക കേഡര്‍ ഐ.പി.എസ് ഓഫീസറും രാജീവ്ഗാന്ധി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡി.ആര്‍ കാത്തിയേകന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഹൈദരാബാദിലായിരിക്കും കമ്മീഷന്റെ സിറ്റിംഗ്. സിറ്റിംഗ് കാലയളവില്‍ സി.ആര്‍.പി.എഫിനായിരിക്കും കമ്മീഷന്റെ സുരക്ഷാചുമതല.
ഏറ്റുമുട്ടല്‍ കൊലയില്‍ സത്യം പുറത്തുവരാന്‍ സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ദെയും ജസ്്റ്റീസ് എസ്. അബ്ദുള്‍ നസീറും ജസ്റ്റീസ് സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണിതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല, എന്തിനാണ് സര്‍ക്കാര്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രതികള്‍ക്ക് എങ്ങനെ തോക്കു കിട്ടിയെന്ന ചോദ്യത്തിന് അത് പോലീസിന്റെ പക്കല്‍ നിന്നും തട്ടിപ്പറിച്ചതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നോ എന്ന ചോദ്യത്തിന് കല്ലേറുകൊണ്ട് പരിക്കേറ്റിരുന്നുവെന്നും മറുപടി നല്‍കി. കയ്യില്‍ തോക്കുണ്ടായിട്ടും എന്തുകൊണ്ട് പ്രതികള്‍ കല്ലെറിഞ്ഞുവെന്നും കോടതി ആരാഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply