രാജ്യമെങ്ങും വിദ്യാര്‍ത്ഥിപ്രക്ഷോഭം
പൗരത്വഭേദഗതി ബില്ലിനെതിരേ നടക്കുന്ന ജനകീയ സമരങ്ങളുടെ ഭാഗമായി ജാമിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലും വന്‍ പ്രതിഷേധം നടന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് നരനായാട്ടിലും പ്രതിഷേധിച്ച് രാജ്യമെങ്ങും വിദ്യാര്‍ത്ഥി പ്രക്ഷോഭം കനക്കുന്നു. കഴിഞ്ഞ രാത്രം ജെ എന്‍ യുവിലേതടക്കം വിദ്യാര്‍ത്ഥികള്‍ നടത്തിയ പോസീസ് സ്‌റ്റേഷന്‍ ഉപരോധത്തെ തുടര്‍ന്ന് ജാമിയയില്‍ നിന്ന് അറസ്റ്റ് ചെയ്ത അന്‍പതോളം വിദ്യാര്‍ഥികളെ വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പരിക്കുപറ്റി ആശുപത്രിയിലാണ്. അലിഗഢ് മുസ്ലീം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, എച്ച്‌സിയു, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നലെ രാത്രി തന്നെ പ്രതിഷേധം ആളിപടര്‍ന്നു. ഇന്നും രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളിലും വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങലിലും പ്രതിഷേധം കനക്കുകയാണ്. കുസാറ്റിലും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഞായറാഴ്ച വൈകുന്നേരം ജാമിയ മില്ലിയില്‍ നടന്ന പ്രതിഷേധത്തിനിടെ നാല് ബസുകളും രണ്ട് പൊലീസ് വാഹനങ്ങളും കത്തിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ത്ഥികളടക്കം 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും പ്രതിഷേധം വ്യാപിച്ചത്. ജാമിയയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇന്നും തുടരുകയാണ്. താനും സമരത്തിനൊപ്പമാണെന്ന് വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചു.
പൗരത്വഭേദഗതി ബില്ലിനെതിരേ നടക്കുന്ന ജനകീയ സമരങ്ങളുടെ ഭാഗമായി ജാമിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലും വന്‍ പ്രതിഷേധം നടന്നു. ഇന്നലെ രാത്രയിലും പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയലും പ്രതിഷേധ സംഗമവും ഉള്‍പ്പെടെ നടന്നു. എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വടക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്നലെ രാത്രിയില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള വലിയ പ്രതിഷേധങ്ങള്‍ നടന്നു. തലശ്ശേരിയിലും കണ്ണൂരിലും എറണാകുളത്തും ട്രെയിന്‍ തടഞ്ഞു. തലശ്ശേരിയിലും കൂത്തുപറമ്പിലും എസ്എഫ്ഐ യുടേയും ഡിവൈഎഫ്ഐ യുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തലശ്ശേരിയില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയല്‍. കൂത്തുപറമ്പില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടയല്‍ നടത്തി. എറണാകുളത്തും യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ആദ്യം സ്റ്റേഷന് പുറത്താണ് നടന്നത്. എന്നാല്‍ പിന്നീട് ഇത് സ്റ്റേഷന് അകത്തേക്കും പിന്നീട് ട്രെയിന് മുകളില്‍ കയറിയും നടന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിനുകള്‍ വഴി തിരിച്ചു വിടേണ്ടി വന്നു. ഇന്നും പ്രതിഷേധങ്ങള്‍ തുടരുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in