ബിഷപ് കല്ലറങ്ങാട്ടിന്റെ ‘ജിഹാദ്’ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം; സമുദായ സൗഹാര്‍ദ്ദം തകര്‍ക്കരുത്
മയക്കുമരുന്ന് വ്യാപനം പോലുള്ള ഒരു സാമൂഹിക പ്രശ്‌നത്തില്‍ ദുരാരോപണം ഉന്നയിച്ചുകൊണ്ട് മറ്റൊരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.
കോടതികളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ‘ലവ് ജിഹാദും’ ‘നാര്‍കോ ജിഹാദും’ കേരളത്തിലുണ്ടെന്ന പാലാ അതിരൂപത മെത്രാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം കേരള സമൂഹത്തില്‍ ആഴമേറിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത അനുചിതമായ ആരോപണത്തിലൂടെ രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്കും സംഘര്‍ഷത്തിനുമുള്ള സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സംഘപരിവാറിന്റെ സാമൂഹിക സംഘര്‍ഷ ഗൂഢാലോചനയാണ് ബിഷപ്പിന്റെ ആരോപണത്തിലൂടെ പുറത്തുവന്നത്. മയക്കുമരുന്ന് വ്യാപനം പോലുള്ള ഒരു സാമൂഹിക പ്രശ്‌നത്തില്‍ ദുരാരോപണം ഉന്നയിച്ചുകൊണ്ട് മറ്റൊരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബിഷപ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ സഹോദര സഭകളുടെ മേലധ്യക്ഷന്മാര്‍ അടക്കമുള്ള സമുദായ നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും ജനാധിപത്യ വാദികളും രംഗത്ത് വന്നത് സ്വാഗതാര്‍ഹമാണ്. തന്റെ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുകളും അകല്‍ച്ചയും തിരിച്ചറിഞ്ഞ് അത് പിന്‍വലിക്കുകയും ജനങ്ങളോട് മാപ്പ് പറയുകയും വേണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ബിഷപ്പിനോട് അഭ്യര്‍ത്ഥിക്കുന്നു. അതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് സഭാ നേതൃത്വത്തോടും അഭ്യര്‍ത്ഥിക്കുന്നു. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ബിഷപ്പിനെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം ബിഷപ്പിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യര്‍ത്ഥിക്കുന്നു. സഭ ആസ്ഥാനത്തേക്കുള്ള പരസ്യ പ്രതിഷേധവും ബിഷപ്പിനെ സംരക്ഷിക്കുന്ന പ്രതിരോധ മാര്‍ച്ചുകളും മുസ്ലിം – ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചക്കും സാമൂഹിക സംഘര്‍ഷത്തിനും മാത്രമേ സഹായകമാകൂ. തെരുവ് പ്രതിഷേധങ്ങളില്‍ നിന്നും പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും പിന്മാറണം. ഈ വിഷയത്തില്‍ സംയമനത്തോടെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദപ്പെട്ട സമുദായ നേതൃത്വങ്ങള്‍ക്കും രാഷ്ടീയ നേതാക്കള്‍ക്കും ബാധ്യതയുണ്ട്. അനാവശ്യ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും പിന്മാറണം.
വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും ജനങ്ങള്‍ക്കിടയിലെ സാഹോദര്യവും സംരക്ഷിക്കാന്‍ സമുദായ നേതൃത്വങ്ങളും ജനാധിപത്യ – പുരോഗമന ശക്തികളും ഒന്നിച്ചുനില്‍ക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നു.
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സമിതിക്ക് വേണ്ടി
സണ്ണി എം കപിക്കാട് ജനറല്‍ കണ്‍വീനര്‍
ഫോണ്‍: 9847036356
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in