‘ബി’ നിലവറ തുറക്കരുതെന്നു പറയാന്‍ മുന്‍രാജകുടുംബത്തിന് എന്തവകാശം?

രാജഭരണ കാലശേഷം തുറന്നിട്ടില്ലാത്ത ‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബം ഇപ്പോഴും എതിരാണ്. എന്നാല്‍ ക്ഷേത്ര കണക്കുകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മുന്‍ സി.എ.ജി വിനോദ് റായ് ‘ബി’ നിലവറ തുറക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്ര സ്വത്തുക്കളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണക്കെടുപ്പിനു നിയോഗിച്ച മുന്‍ സി.എ.ജി യും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും കോടതിയുടെ പരിഗണനാവിഷയങ്ങളായില്ലെന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്.

രാജ്യം ജനാധിപത്യ റിപ്പബ്ലിക്കായി 70 വര്‍ഷം പിന്നിട്ടിട്ടും രാജാധികാരത്തിന്റെ വേരുകള്‍ തേടുകയും അതില്‍ ആകുലപ്പെടുകയും ചെയ്യുന്നത് വിചിത്രമാണ്. ഇനിയും ജനാധിപത്യവല്‍ക്കരിക്കാത്ത ക്ഷേത്രത്തിനും സ്വത്തിനും വേണ്ടി കാവലേര്‍പ്പെടുത്താന്‍ പൊതുഖജനാവിലെ തുക വിനിയോഗിക്കരുത്.

നിധിശേഖരത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം സുരക്ഷാ ക്രമീകരണങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപയിലേറെയാണ് ചിലവിട്ടിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ ക്ഷേത്രവികസനത്തിനായി 88 കോടി രൂപയാണ് ലഭിച്ചത്.

ദേശീയ തലത്തില്‍ ദിനംപ്രതി ഇരുപതിനായിരത്തിലധികം ഭക്തരെത്തുന്ന ക്ഷേത്രത്തിന്റെ സുരക്ഷാ ചെലവുകള്‍ ഭരണസമിതി തന്നെ വഹിക്കണം. നിഷ്‌ക്രിയനിധി കാത്തു സൂക്ഷിക്കുന്നതിന്റെ യുക്തി ഒരു പരിഷ്‌കൃത സമൂഹം പരിശോധിക്കേണ്ടതാണ്.

രാജഭരണ കാലശേഷം തുറന്നിട്ടില്ലാത്ത ‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബം ഇപ്പോഴും എതിരാണ്. എന്നാല്‍ ക്ഷേത്ര കണക്കുകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ മുന്‍ സി.എ.ജി വിനോദ് റായ് ‘ബി’ നിലവറ തുറക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്ര സ്വത്തുക്കളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച
അമിക്കസ് ക്യൂറിയും കണക്കെടുപ്പിനു നിയോഗിച്ച മുന്‍ സി.എ.ജി യും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും കോടതിയുടെ പരിഗണനാവിഷയങ്ങളായില്ലെന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്.

ക്ഷേത്രത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന് ഉപകരിക്കുമായിരുന്ന 2011 ലെ സുപ്രധാനമായ ഹൈക്കോടതിയുടെ ഉത്തരവാണ് ഇപ്പോള്‍ അസാധുവാക്കപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതികത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ആധുനിക ജനാധിപത്യ സമൂഹം പോരാട്ടം തുടരുക തന്നെ ചെയ്യും…….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “‘ബി’ നിലവറ തുറക്കരുതെന്നു പറയാന്‍ മുന്‍രാജകുടുംബത്തിന് എന്തവകാശം?

  1. It’s reported that b nilavara was opened in the past. Moreover someone told last week that nilavaras are full of loot from chera and pandian dynasties. Nothing immoral in opening them and contents put to some useful purpose. Also amicus curie reported that 266 kg of gold is missing!

Leave a Reply