ജാമിയ മില്ലിയ വിദ്യാര്‍ത്ഥി മാര്‍ച്ചിനു നേരെ വെടിവെപ്പ്
യേ ലോ ആസാദി എന്നു പറഞ്ഞായിരുന്നു വെടിയുതിര്‍ത്തത്. ജയ് ശ്രീറാം എന്നും വിളിച്ച ഇയാള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്നും പറഞ്ഞത്രെ.
പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. എദാബ് എന്ന ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച ഷദാബ് അപകടനില തരണം ചെയ്തു. സിവില്‍ വേഷത്തിലെത്തിയ ആളാണ് വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. യേ ലോ ആസാദി എന്നു പറഞ്ഞായിരുന്നു വെടിയുതിര്‍ത്തത്. ജയ് ശ്രീറാം എന്നും വിളിച്ച ഇയാള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്നും പറഞ്ഞത്രെ.
#WATCH A man brandishes gun in Jamia area of Delhi, culprit has been detained by police. More details awaited. pic.twitter.com/rAeLl6iLd4
— ANI (@ANI) January 30, 2020
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in