പോമോ – അനാര്‍ക്കി – അമാനവര്‍ : പിശാചുക്കള്‍ ഉണ്ടാവുന്നത് എങ്ങിനെയാണ് ?
lgbt കമ്മ്യൂണിറ്റിയോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും കള്ളപ്രചാരണങ്ങളും സ്വാഭാവികമാണ് .അവരുടെ നേതാവായ ഹിറ്റ്‌ലര്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും മുന്‍പ് കറുത്തവരും ജിപ്‌സികളും അരാജകവാദികളും homo sexual കളും തുടച്ചു മാറ്റപ്പെടേണ്ടവരാണെന്നാണല്ലോ പ്രഖ്യാപിച്ചത് .അഞ്ജന സ്വയമേ സ്വീകരിച്ച മുസ്ലീം നാമത്തെ വെച്ചു അവര്‍ ഇസ്ലാമോഫോബിയയും ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട് . അവരും നിങ്ങളും ഒരേപോലെ ആകരുത് എന്നാണ് അഭിപ്രായം
ബൈബിള്‍ പ്രകാരം ലൂസിഫറിന്റെ അനുയായികളാണ് ചെകുത്താന്മാര്‍ .ഏദന്‍ തോട്ടത്തില്‍ സര്‍പ്പമായി വന്നു ഹവ്വയെ പ്രലോഭിപ്പിക്കുകയും , മനുഷ്യരുമായുള്ള പാവനമായ കരാറിനെ റദ്ദു ചെയ്യിപ്പിക്കാന്‍ നിമിത്തവുമായ സാത്താന്‍, ദൈവത്തിന്റെ’ അധഃപതിച്ച ‘ഒരു പ്രതിപുരുഷന്‍ തന്നെയാണ് .
വിശുദ്ധ ഖുറാനില്‍, മനുഷ്യര്‍ എന്ന ദൈവത്തിന്റെ സവിശേഷ സൃഷ്ടിയോട് പക പുലര്‍ത്തുന്ന ആള്‍ക്കാരാണ് ഇബ്ലീസുകള്‍ .
ഇന്ത്യയില്‍ രാക്ഷസര്‍ ,അസുരര്‍ ,ഭൂതങ്ങള്‍ ,യക്ഷികള്‍ മുതലായ ആള്‍ക്കാരെ പിശാചുക്കള്‍ എന്നു വിളിക്കാന്‍ പറ്റില്ല .ഉത്തര രാമായണത്തിലെ സൂചനകള്‍ പ്രകാരം ഇവര്‍ കശ്യപന്‍ എന്ന ബ്രാഹ്മണ മഹര്‍ഷിയുടെ പുത്ര പരമ്പരകളാണ്. എന്നാല്‍ നിശാചരര്‍ ,നിഷാദര്‍,പൈശാചികര്‍ പോലുള്ള ആള്‍ക്കാര്‍ പിശാചുക്കളായി മാറാന്‍ സാധ്യതയുള്ളവരാണ് .പ്രദേശപരമായി കാശ്മീരിലും ,വിന്ധ്യ പര്‍വ്വതം കഴിഞ്ഞുള്ള ദ്രാവിഡ നാടുകളിലുമാണ് ഇത്തരക്കാര്‍ കൂടുതലുള്ളത് .ഇതിനര്‍ത്ഥം ,ബ്രാഹ്മണാധിപത്യം കുറവുള്ള സ്ഥലങ്ങളെയാണ് ഇന്ത്യന്‍ പുരാണങ്ങള്‍ പിശാചുക്കളുടെ ആവാസകേന്ദ്രങ്ങളായി കാണുന്നതെന്നാണ് .
കേരളത്തില്‍ ഇപ്പോള്‍ പിശാചുക്കളെ നിര്‍മിക്കുന്നത് പുരാണ വിധി പ്രകാരമല്ലെന്നു തോന്നുന്നു . അവ ചില വാക്കുകളില്‍ നിന്നും പിറവിയെടുക്കുകയാണ് ചെയ്യുന്നത് .ഇത്തരത്തിലുള്ള ചില പ്രധാനപ്പെട്ട പദങ്ങളാണ് പോമോ -പീഡോ -അനാര്‍ക്കി -അമാനവര്‍ എന്നിവ .ഈ വാക്കുകള്‍ നിരന്തരം അധിക്ഷേപമായി ഉപയോഗിക്കുന്ന ഇടതുപക്ഷക്കാരായ സുഹൃത്തുക്കളോട് തര്‍ക്കിക്കാന്‍ താത്പര്യം ഇല്ലാത്തതിനാലാണ് ഇതേ വരെ മിണ്ടാതിരുന്നത് .
മേല്‍പറഞ്ഞ വാക്കുകളില്‍’ പീഡോ ‘എന്നത് നില്ക്കട്ടെ .ലൈംഗീകതയെ പറ്റി വേറിട്ട അഭിപ്രായങ്ങള്‍ കാണുമെങ്കിലും, പൊതുരംഗത്തുള്ള ആരും ഇവിടെ പീഡോഫീലിയയെ അംഗീകരിക്കുമെന്നു വിചാരിക്കുന്നില്ല .
എന്നാല്‍’ പോമോ ‘എന്ന വാക്ക് എന്തോ മഹാകുറ്റമാണെന്ന മട്ടില്‍ പറയുന്ന പ്രിയപ്പെട്ട എസ് .എഫ് .ഐ ക്കാരോട് ഒന്നു ചോദിച്ചോട്ടെ .പോസ്റ്റ് മോഡേണിസത്തെ ഉള്‍ക്കൊള്ളാതെ ഏതെങ്കിലും മാര്‍ക്‌സിസം ഇന്നു സാധ്യമാണോ?.യൂറോപ്യന്‍ മാര്‍ക്‌സിസ്റ്റുകളെ നോക്കേണ്ട .കേരളത്തില്‍, പി .കെ .പോക്കര്‍ മുതല്‍ സുനില്‍ .പി .ഇളയിടം വരെയുള്ളവര്‍ പോസ്റ്റ് മോഡേണിസത്തെ ആവിശ്യം പോലെ ഉപയോഗിച്ചുകൊണ്ടല്ലേ നിങ്ങളുടെ ആചാര്യ സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നത് .
‘ അനാര്‍ക്കി ‘എന്ന ആക്ഷേപ വാക്ക് നിങ്ങള്‍ പറയുന്നത് അരാജകവാദത്തെ ഉദ്ദേശിച്ചായിരിക്കുമല്ലോ .മാര്‍ക്‌സിസവുമായി അരാജക വാദത്തിനുള്ളത് പൊക്കിള്‍കൊടി ബന്ധമാണന്നതല്ലേ വസ്തുത .അനാര്‍ക്കിസത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്ന Mikhail Bakunin നെ യൂറോപ്പ് കണ്ട ഏറ്റവും സാഹസികനായ വിപ്ലവകാരി എന്നാണ് ലെനിന്‍ വിശേഷിപ്പിച്ചത് .ഒരു കാലത്തു ചെഗുവേരയും ഫിഡല്‍ കാസ്ട്രോയുമെല്ലാം കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് അരാജകവാദികള്‍ തന്നെ ആയിരുന്നു .
‘ അമാനവര്‍ ‘എന്ന പദം നോക്കുക .മനുഷ്യന്‍ എന്ന കേവല സത്തയെ നിരാകരിക്കുകയാണല്ലോ ഗ്രാംഷിയെ പോലുള്ളവര്‍ ചെയ്തത് .ഇത്തരം കേവല സങ്കല്‍പ്പങ്ങള്‍ പൊളിയുന്ന ഇടങ്ങളില്‍ നിന്നാണ് അമാനവര്‍ എന്ന പദം ഉണ്ടായത് .ആ വാക്ക് ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നല്ല .ഒരു സമരരംഗത്തു ഉണ്ടായി .അതു കഴിഞ്ഞപ്പോള്‍ അപ്രസക്തമായി എന്നു കരുതിയാല്‍ മതി .
ഈ കാര്യങ്ങള്‍ പറയാന്‍ കാരണം ,കേരളത്തിലെ lgbt കമ്മ്യൂണിറ്റിയുടെ ദൃശ്യതയും അവകാശങ്ങളും അംഗീകാരങ്ങളും വളരെ കുറവാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് .മറ്റെതൊരു ന്യൂനപക്ഷ -ചെറു സമുദായത്തെക്കാളും കൂടുതല്‍ അധിക്ഷേപിക്കപ്പെടുന്നവരും പൊതുബോധത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നവരുമാണവര്‍ .ആ കമ്മ്യൂണിറ്റിയില്‍ ഉണ്ടായിരുന്ന അഞ്ജന എന്ന പെണ്‍കുട്ടിയുടെ നിര്‍ഭാഗ്യകരമായ സ്വയം ഹത്യയില്‍ എല്ലാവരും വേദനിക്കുന്നുണ്ട് .ഇന്നത്തെ സ്ഥിതിയില്‍ ,അതിനെ ഒരു സ്ഥാപനവത്കൃത കൊലപാതമായിട്ടേ കാണാന്‍ പറ്റു .
എന്നാല്‍ ,ഈ കാര്യത്തെ പറ്റിയുള്ള ഇടതുപക്ഷ ചര്‍ച്ചകള്‍ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളോട് കണക്ക് തീര്‍ക്കുന്നത് പോലെയാകുന്നത് ഖേദകരമാണ് . ചില വ്യക്തികളോടുള്ള വിയോജിപ്പിന്റെ പേരില്‍ ,വളരെ valnerable ഒരു ആയ ‘ചെറു ‘കമ്മ്യൂണിറ്റിയെ പിശാചുവല്‍ക്കരിക്കുന്ന വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ എന്തിനുവേണ്ടിയാണ്? .അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമുണ്ടെങ്കില്‍ നിഷ്പക്ഷമായ നിയമനടപടികള്‍ വേണമെന്നല്ലേ ആവിശ്യപ്പെടേണ്ടത് .
lgbt കമ്മ്യൂണിറ്റിയോടുള്ള ഹിന്ദുത്വവാദികളുടെ വെറുപ്പും കള്ളപ്രചാരണങ്ങളും സ്വാഭാവികമാണ് .അവരുടെ നേതാവായ ഹിറ്റ്‌ലര്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും മുന്‍പ് കറുത്തവരും ജിപ്‌സികളും അരാജകവാദികളും homo sexual കളും തുടച്ചു മാറ്റപ്പെടേണ്ടവരാണെന്നാണല്ലോ പ്രഖ്യാപിച്ചത് .അഞ്ജന സ്വയമേ സ്വീകരിച്ച മുസ്ലീം നാമത്തെ വെച്ചു അവര്‍ ഇസ്ലാമോഫോബിയയും ഇളക്കിവിടാന്‍ ശ്രമിക്കുന്നുണ്ട് .
അവരും നിങ്ങളും ഒരേപോലെ ആകരുത് എന്നാണ് അഭിപ്രായം
(എഫ് ബി പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in