60 % അധികസഹായവുമായി ആര്‍ ബി ഐ : അപര്യാപ്തമെന്ന് ഐസക്
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 50000 കോടിയുടെ സഹായവും ആര്‍ബിഐ പ്രഖ്യാപിച്ചു. നബാര്‍ഡ്, എന്‍എച്ച്ബി, എസ്ഐഡിബിഐ എന്നിവയ്ക്കും 50000 കോടി രൂപ അനുവദിക്കും, റിവേഴ്സ് റിപ്പോ റേറ്റ് കാല്‍ശതമാനം കുറച്ച് 3.75 ശതമാനമാക്കും
രാജ്യത്തിന്റെ സാമ്പത്തിക ഉണര്‍വിന് വിവിധ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60% അധിക സഹായം പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 50000 കോടിയുടെ സഹായവും ആര്‍ബിഐ പ്രഖ്യാപിച്ചു. കൂടാതെ പണലഭ്യതയും വായ്പാ ലഭ്യതയും ഉറപ്പാക്കും, നബാര്‍ഡ്, എന്‍എച്ച്ബി, എസ്ഐഡിബിഐ എന്നിവയ്ക്കും 50000 കോടി രൂപ അനുവദിക്കും, റിവേഴ്സ് റിപ്പോ റേറ്റ് കാല്‍ശതമാനം കുറച്ച് 3.75 ശതമാനമാക്കും തുടങ്ങി പല പ്രഖ്യാപനങ്ങളുമുണ്ട്. ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഭദ്രമാണ്. ലോക്ക്ഡൗണ്‍ ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നു. 91% എടിഎമ്മുകളും പ്രവര്‍ത്തിച്ചു. 2020-21 വര്‍ഷത്തില്‍ 7.4% വളര്‍ച്ച ഇന്ത്യ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റിസര്‍വ് ബാങ്കിന്റെ സഹായം അപര്യാപ്തമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐ പ്രഖ്യാപിച്ച പാക്കേജ് പര്യാപ്തമല്ല. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 8000 കോടിയായിരുന്നു സംസ്ഥാനത്തിന് മാസവരുമാനമായി വേണ്ടിയിരുന്നത്. എന്നാല്‍ ഈ മാസം ലഭിച്ചത് 2000 കോടി മാത്രമാണ്. വായ്പാ പരിധി അഞ്ച് ശതമാനമാക്കണമെന്നും വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ചെറുകിട സംരംഭങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in