നരേന്ദ്രമോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്ന് രാഹുല്‍
ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണ്? ഇന്ത്യക്കെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.
നരേന്ദ്രമോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളര്‍ത്തി കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി. കല്‍പറ്റയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ആശയങ്ങളെ നരേന്ദ്രമോദി വെല്ലുവിളിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദി ആരാണ്? ഇന്ത്യക്കെതിരെ ഇന്ത്യ യുദ്ധം ചെയ്യുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.
ഗോഡ്‌സെ ഗാന്ധിജിയെ പലവട്ടം കൊല്ലാന്‍ ശ്രമിച്ചു. അദ്ദേഹം ഗാന്ധിയെ വെറുത്തിരുന്നു. ഗാന്ധി ആരെയും വെറുത്തില്ല. ബ്രിട്ടീഷുകാരെ വെറുക്കുന്നു എന്നല്ല, നിങ്ങള് സത്യത്തോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നില്ല എന്നാണ് പറഞ്ഞത്. ഗാന്ധിയുടെ ആത്മകഥ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നാണ്. അദ്ദേഹം പറഞ്ഞത് എന്റെ എന്നാണ്. ഏതൊരു വ്യക്തിക്കും സത്യം അന്വേഷിക്കാം. ഭരണഘടന ഒരു വ്യക്തിയെയും വേര്‍തിരിച്ചു കാണില്ല. അങ്ങനെയാണ് ഗാന്ധി പറഞ്ഞത്. ഗാന്ധി ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്രം ഉണ്ടെന്ന് പറഞ്ഞു. ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്നെന്ന് മോദി പറയുന്നില്ല എന്ന് മാത്രം. വെടിയുത്തിര്‍ത്തപ്പോള്‍ ഗോഡ്‌സെ ഗാന്ധിയുടെ കണ്ണിലേക്ക് നോക്കിയില്ല. കള്ളം പറയുന്നവനും ഭീരുവിനും അങ്ങനെ നോക്കാന്‍ കഴിയില്ല. മോദി നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അവരെ നാം സമാധാനപരമായി നേരിടണം. സ്‌നേഹത്തിലൂടെ, സമാധാനത്തിലൂടെ നമ്മള്‍ അവരെ തോല്‍പ്പിക്കും.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. യുവാക്കളുടെ ഭാവി ഇല്ലാതായി. ചഞഇയും ഇഅഅയും യുവാക്കള്‍ക്ക് ജോലി നല്‍കില്ല. ചൈന ഉത്പാദന മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്നു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ചൈനയെ നേരിടാന്‍, മല്‍സരിക്കാന്‍ സഹായിക്കാന്‍ തയ്യാറാണ്. പക്ഷേ, അവരൊക്കെ ചോദിക്കുന്നു, എല്ലാവരെയും സ്‌നേഹിക്കുന്ന ഇന്ത്യയ്ക്ക് എന്തുപറ്റി? വെറുപ്പിന്റെ രാഷ്ട്രീയം നിറഞ്ഞ രാജ്യത്തില്‍ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in