രാജ്യം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലെന്ന് രഘുറാം രാജന്‍
മഹീന്ദ്രയുടെ കച്ചവടത്തില്‍ ഈ ജൂലൈ മാസം 15% കുറവുണ്ടായി. ഹ്യുണ്ടായിയില്‍ 10%വും ടാറ്റയില്‍ 34%വും ഹീറോയില്‍ 21% വും കുറവുണ്ടായി. ബജാജിന്റെ കച്ചവടവും ഈ ജൂലൈ മാസത്തില്‍ 5% കച്ചവടം കുറഞ്ഞിട്ടുണ്ട്. മഹീന്ദ്രയുടെ 1500 ഓളം താത്കാലിക ജീവനക്കാരെ ഏപ്രിലോടെ പിരിച്ചുവിട്ടിരുന്നു.
രാജ്യം കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി മുന്‍ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ജിഡിപി കണക്കാക്കപ്പെടുന്ന രീതിശാസ്ത്രത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോണിറ്ററി പോളിസി കമ്മിറ്റിയുടെ കണക്കില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ തോത് കഴിഞ്ഞ ജൂണ്‍ മാസം 7% ആയിരുന്നെങ്കില്‍ ഇത്തവണ 6.9 ആയിരുന്നു.
രാജ്യത്തെ മോട്ടോര്‍ വാഹന മേഖലക്കുണ്ടായ മാന്ദ്യം തുടരുന്ന സാഹചര്യത്തിലാണ് രഖുറം രാജന്റെ പ്രസ്താവന. മഹിന്ദ്ര, ടാറ്റ, മാരുതി സുസുക്കി എന്നീ വാഹന നിര്മാതാക്കളെല്ലാം തങ്ങളുടെ വ്യാപാരത്തില്‍ വലിയ ഇടുവുണ്ടായെന്ന് വ്യക്തമാക്കിയിരുന്നു. മഹീന്ദ്രയുടെ കച്ചവടത്തില്‍ ഈ ജൂലൈ മാസം 15% കുറവുണ്ടായി. ഹ്യുണ്ടായിയില്‍ 10%വും ടാറ്റയില്‍ 34%വും ഹീറോയില്‍ 21% വും കുറവുണ്ടായി. ബജാജിന്റെ കച്ചവടവും ഈ ജൂലൈ മാസത്തില്‍ 5% കച്ചവടം കുറഞ്ഞിട്ടുണ്ട്. മഹീന്ദ്രയുടെ 1500 ഓളം താത്കാലിക ജീവനക്കാരെ ഏപ്രിലോടെ പിരിച്ചുവിട്ടിരുന്നു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പിശകുകളുണ്ടെന്നു രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. 2011 ശേഷമുള്ള ഓരോ സാമ്പത്തിക വര്‍ഷത്തിലും 2.5% വീതം വളര്‍ച്ച ജിഡിപിക്ക് ഉണ്ടായി എന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഊര്‍ജമേഖലയിലും നോണ്‍ ബാങ്കിങ് മേഖലകളിലും ശക്തമായ ഇടപെടല്‍ ഉടന്‍ സര്‍ക്കാര്‍ നടത്തണമെന്നും സ്വകാര്യമേഖലയെ ത്വരിതപ്പെടുത്താന്‍ സഹായകമായ രീതിയില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ ഇക്ക്വിറ്റി മാര്‍ക്കറ്റില്‍ നിന്നും 8319 രൂപയുടെ നിക്ഷേങ്ങളാണ് പിന്‍വലിച്ചത് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഓഹരി വിപണിക്ക് കടുത്ത ഭീഷണി സൃഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചതാണ് വിദേശ നിക്ഷേപകരെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പരോക്ഷ നികുതിയിലുണ്ടായ ഒരു ലക്ഷം കോടി രൂപയുടെ കുറവ് നികത്താന്‍ ഓഹരി വ്യാപാരത്തില്‍ സൂപ്പര്‍ റിച്ച് ടാക്‌സ് ആണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. രണ്ട് കോടി മുതല്‍ അഞ്ചു കോടി വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15 മുതല്‍ 25%വരെയും അഞ്ചു കോടിയോ അതിനു മുകളിലോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15% മുതല്‍ 37%വരെ എന്ന നിലയിലാണ് സൂപ്പര്‍ റിച്ച് ടാക്സ് ഏര്‍പ്പെടുത്തിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in