സ്ത്രീപ്രവര്‍ത്തകര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വനിതാപോലിസുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മിക്ക സ്ത്രീകളുടെയും അനുഭവമാണെന്നതാണ് യാഥാര്‍ത്ഥ്യം. മുലകള്‍ ഞെരിക്കുക, അടിയവയറില്‍ ഇടിക്കുക, വസ്ത്രം വലിച്ചഴിക്കുകയും വലിച്ചു കീറുകയും ചെയ്യുക തുടങ്ങിയ ആക്രമണത്തിലൂടെ സ്ത്രീകളെ ശാരീരികമായി മാത്രമല്ല, മാനസികമായും പീഡിപ്പിക്കുന്ന രീതി കാലാകാലങ്ങളായി തുടരുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ നാണക്കേട് കരുതി ഇക്കാര്യങ്ങള്‍ തുറന്നു പറയാറില്ലെന്നതാണ് വാസ്തവം.

‘രണ്ട് കൈകളും പിടിച്ചു പൊക്കി. രണ്ടു മാറിടങ്ങളിലുമായി പിടിച്ചു വലിച്ചു. കൈയ്യില്‍ പിടിച്ച് വലിക്കുന്നതുപോലെ മാറിടങ്ങളില്‍ പിടിച്ചു ഞെരിച്ചുകൊണ്ട് വലിച്ചാലുള്ള വേദന അനുഭവിച്ചാലേ അറിയൂ. കഴുത്തില്‍ പിടിച്ച് ഞെക്കി. മൂന്നു ദിവസമായിട്ടും എന്റെ രണ്ട് മാറിടങ്ങളും നീലിച്ചു കിടക്കുന്നു. നീര് അവിടെ നിന്ന് കക്ഷം വരെയായി. ഇത് തുറന്നു പറയാന്‍ അപമാനം ഉണ്ട ്. പക്ഷേ, നാളെ മറ്റൊരാളോടും പൊലീസ് ഇത് ചെയ്യരുത്’. ശ്രീജ നെയ്യാറ്റിന്‍കര പറയുന്നു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് ശ്രീജയ്ക്ക് വനിതാപോലിസുകാരില്‍ നിന്ന് ഈ ദുരനുഭവമുണ്ടായത്. പ്രതിഷേധത്തില്‍ പങ്കെടുത്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ വിനീത വിജയനും ആക്രമണത്തിനിരയായി. അവരുടെ സാരിയടക്കം വലിച്ചഴിച്ചു…പിണറായി വിജയനെതിരെ മുദ്രാവാക്യം മുഴക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു ഈ അതിക്രമങ്ങള്‍. പരിക്കുപറ്റിയ ഇരുവരും ചികില്‍സതേടിയിരിക്കുകയാണ്.

[widgets_on_pages id=”wop-youtube-channel-link”]

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന മിക്ക സ്ത്രീകളുടെയും അനുഭവമാണെന്നതാണ് യാഥാര്‍ത്ഥ്യം. മുലകള്‍ ഞെരിക്കുക, അടിയവയറില്‍ ഇടിക്കുക, വസ്ത്രം വലിച്ചഴിക്കുകയും വലിച്ചു കീറുകയും ചെയ്യുക തുടങ്ങിയ ആക്രമണത്തിലൂടെ സ്ത്രീകളെ ശാരീരികമായി മാത്രമല്ല, മാനസികമായും പീഡിപ്പിക്കുന്ന രീതി കാലാകാലങ്ങളായി തുടരുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ നാണക്കേട് കരുതി ഇക്കാര്യങ്ങള്‍ തുറന്നു പറയാറില്ലെന്നതാണ് വാസ്തവം. ഇത്തരം ലൈംഗികാതിക്രമങ്ങളിലൂടെ പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇവര്‍ക്കു നേരെ ആക്രമണം നടത്തിയത് വനിതാപോലിസ് ആണെന്നതുകൊണ്ടു മാത്രം അത് ലൈംഗികാതിക്രമമല്ലാതാവുന്നില്ല. ഭരണകൂടോപകരണങ്ങളായ പോലിസിലേയും സൈന്യങ്ങളിലേയും വനിതാ ഉദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരായ സ്ത്രീകളോട് ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.
ഒരു നല്ല പ്രാസംഗിക കൂടിയായ ശ്രീജയുടെ കാര്യത്തില്‍ കഴുത്തിലേറ്റ പരിക്ക് ആശങ്കയുളവാക്കുന്നതാണ്. പിണറായിവിജയനെതിരേ ഉയര്‍ന്ന മുദ്രാവാക്യം പുറത്തുവരാതിരിക്കാനായിരുന്നു പോലിസുകാരികള്‍ അവരുടെ കഴുത്ത് ഞെരിച്ചത്. ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഴുത്ത് ഞെരിക്കുക’ എന്നത് ആലങ്കാരികമായല്ലാതെ നേരിട്ട് തന്നെ നടപ്പാക്കുകയാണ് കേരള പോലിസ് ചെയ്തത്. പലകാര്യങ്ങളിലും സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിശ്ശബ്ദത ലജ്ജാവഹമാണ്.
സ്ത്രീകളെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നതിനുള്ള നീക്കത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇവരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

രമ്യാഹരിദാസ് എം പി
കവി സച്ചിദാനന്ദന്‍
ഡോ. ജെ. ദേവിക
ഡോ. പി. ഗീത
ലതികാ സുഭാഷ്
ഡോ. ടി ടി ശ്രീകുമാര്‍
ഗോമതി ഇടുക്കി
കെ. കെ. രമ
കെ എം സലിംകുമാര്‍
ഉമേഷ്ബാബു കെ സി
എന്‍ പി ചെക്കുട്ടി
സണ്ണി എം കപിക്കാട്
കെ.കെ. ബാബുരാജ്
കെ എസ് ഹരിഹരന്‍
മാര്‍ട്ടിന്‍ കെ.ഡി
പ്രഫ. കുസുമം ജോസഫ്
ജെനി റൊവീന
പി കൃഷ്ണമ്മാള്‍
അഡ്വ. കെ. വി. ഭദ്രകുമാരി
ഡോ. ജി. ഉഷാകുമാരി
ഗീഥ
ഡോ. വര്‍ഷ ബഷീര്‍
അഡ്വ. കെ കെ പ്രീത
അഡ്വ. പി. എ. ഷൈന
കെ. എം. വേണുഗോപാല്‍
ഗോപാല്‍മേനോന്‍
ഡോ. എം. എച്ച്. ഇല്യാസ്
സ്്മിത നെരവത്ത്
കെ പി പ്രകാശന്‍
അംബിക
സുജാ ഭാരതി
ജെന്നി വി സി
ജെന്നി എം
പ്രസന്ന ആര്യന്‍
കെ. കെ. സാവിത്രി
ചാരുലത. എസ്
അഡ്വ. ശാരികാ പള്ളത്ത്
ശ്രീബിത പി. വി
ഉമ്മുല്‍ ഫായിസ
മൃദുല ഭവാനി
ബല്‍ക്കീസ് ബാനു
നെജു ഇസ്മായില്‍
ആശ സി
രോഷ്നി ജോയ്
ശ്വേത മോഹന്‍
ബാബുരാജ് ബി എസ്
കെ ജി ജഗദീശന്‍
കെ.വി. ഷാജി സമത
കെ. സുനില്‍കുമാര്‍
വസിം ആര്‍. എസ്
ഡോ. കെ. അഷ്റഫ്
കെ.സന്തോഷ് കുമാര്‍
റെനി ഐലിന്‍
സാദിക് പി. കെ
ഷാന്റോ ലാല്‍
രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്
ശ്രുതീഷ് കണ്ണാടി
കമാല്‍ വേങ്ങര
അരുണ്‍ ജി. എം
വിനോദ് കുമാര്‍ രാമന്തളി
ദിലീപ് നെല്ലുള്ളിക്കാരന്‍
ഹാറൂണ്‍ കാവനൂര്‍
പ്രശാന്ത് സുബ്രഹ്മണ്യന്‍
റിയാസ് കൊടുങ്ങല്ലൂര്‍
കെ. സുനില്‍കുമാര്‍
പ്രശാന്ത് കോളിയൂര്‍
പ്രശാന്ത് ശാര്‍ങ്ധരന്‍
അബ്ദുല്‍ റഷീദ്
ലദീദ സഖലൂന്‍
ജ്യോതിസ് പറവൂര്‍
രജീഷ് കൊല്ലക്കണ്ടി
സ്വപ്നേഷ് ബാബു
നിസാര്‍ അഴീക്കോട്
വിപിന്‍ദാസ് എം.ആര്‍
റിയാസ് പി എ
മിര്‍സാദ് റഹ്മാന്‍,
പി എഫ് അനില്‍കുമാര്‍
ഫസറുദ്ദീന്‍ എം. ബി
അരുണ്‍ കൊടുങ്ങല്ലൂര്‍
അഭിലാഷ് പടച്ചേരി
സലാം കെ. എം.
ഷെഫി കബീര്‍
മുഹമ്മദ് ഷാന്‍ പി എ
റഷീദ് മക്കട
എ എം ഗഫൂര്‍
യാസിന്‍ എസ്
സി പി മുഹമ്മദലി
സുദീപ് ബെന്‍ അല്‍മിത്ര
പ്രശാന്ത് എ ബി
നാസര്‍ മലിക്
റയിസ് ഫിദായ
ബിജു വി ജേക്കബ്
സി.ആര്‍. നീലകണ്ഠന്‍……….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply