കുസുമംജോസഫിനെതിരായ വധഭീഷണിയില്‍ പ്രതിഷേധം

കോട്ടയത്ത് കടുത്തുരുത്തി- മാഞ്ഞൂര്‍ വഴിയരികില്‍ നിന്ന പ്ലാവ് ഉണക്കിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യപരമായ രീതിയില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകയും NAPM സംസ്ഥാന കണ്‍വീനറുമായ കുസുമം ജോസഫിനെതിരെ വധ ഭീഷണി മുഴക്കിയ വ്യവസായി ഷാജിമോനെതിരെ അടിയന്തിരമായി നിയമ നടപടിയെടുക്കണമെന്ന് കലാ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

വഴിയരികിലെ മരങ്ങള്‍ കടുത്ത വേനലില്‍ തണലൊരുക്കുകയും ഒരുപാട് പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ആവാസമാവുകയും ചെയ്യുന്നുണ്ട്. റോഡ്/ മറ്റു വികസന/ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരിലും സ്ഥാപനങ്ങളുടെ കാഴ്ചക്ക് തടസ്സമാവുമെന്ന കാരണം പറഞ്ഞും മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. തൃശൂരിലടക്കം വിവിധ ജില്ലകളില്‍ ഇത്തരം സാമൂഹ്യദ്രോഹികളുടെ മര മോഷണങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടപെട്ട് നിയമപരമായി തന്നെ തടഞ്ഞിട്ടുണ്ട്. മാഞ്ഞൂരില്‍ പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ മെയ് 13 ന് രാവിലെ 11 മണിയോടെ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ഷാജിമോന്‍ പ്രൊഫ. കുസുമം ജോസഫിനെ ചീത്ത വിളിച്ചുകൊണ്ട് അവരുടെ നെഞ്ചില്‍ പിടിച്ചു തള്ളി അവരെ കൊല്ലുമെന്ന് (‘ജീവനോടെ ചാലക്കുടി കാണിക്കില്ല’) ഭീഷണിപ്പെടുത്തിയത്.

ഷാജിമോനെയോ അയാളുടെ സ്ഥാപനത്തെയോ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രകോപനപരമായ ഒരു ഇടപെടലുകളും സംഘാടകരുടെയോ കുസുമം ടീച്ചറുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഷാജിമോന്‍ ചെയ്തത് ഗുണ്ടായിസമാണ്. അത് കുറ്റകരമാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പരിസ്ഥിതിക്കും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനൊപ്പവും വിവിധ പരിസ്ഥിതി മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന പ്രൊഫ. കുസുമം ജോസഫിനെ ആക്രമിച്ചതും പരസ്യമായി അപമാനിച്ചതിനുമെതിരെ ഷാജിമോനെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണം എന്നും വഴിയരികില്‍ നിന്ന മരം ഉണങ്ങിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണനടപടികള്‍ സ്വീകരിക്കണം എന്നും കേരള സര്‍ക്കാരിനോടും പോലീസ് അധികാരികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രൊഫ. കുസുമം ജോസഫിനെതിരെ ഷാജിമോനും കൂട്ടാളികളായ ക്രിമിനലുകളും നടത്തിയ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആക്രമണത്തിനെതിരെ പ്രൊഫസര്‍ കുസുമം ജോസഫ് നടത്തുന്ന മുഴുവന്‍ നിയമപരമായ ഇടപെടലുകള്‍ക്കും ഞങ്ങളും പ്രതിനിധീകരിക്കുന്ന സംഘടനകളും പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളും വ്യക്തികളും ഈ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തണമെന്നും കുറ്റക്കാരനായ ഷാജിമോനെതിരെയും ടീച്ചര്‍ പരാതിയില്‍ പറഞ്ഞിട്ടുള്ള കണ്ടാലറിയാവുന്ന മുഴുവനാളുകള്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടണം എന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മേധാ പട്കര്‍
എസ് പി ഉദയകുമാര്‍
മീര സംഘമിത്ര
എം എന്‍ കാരശ്ശേരി
കെ സച്ചിദാനന്ദന്‍
കല്‍പ്പറ്റ നാരായണന്‍
ജോഷി ജോസഫ്
കെ വേണു
പി എന്‍ ഗോപീകൃഷ്ണന്‍
പി സുരേന്ദ്രന്‍
ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍
സി ആര്‍ നീലകണ്ഠന്‍
ശരത് ചേലൂര്‍
കെ അജിത
കെ കെ രമ MLA
യു രാമചന്ദ്രന്‍
രമേശ് ബാബു സോഷ്യോ
Dr ബ്രഹ്മപുത്രന്‍
വടക്കേടത്ത്
പത്മനാഭന്‍
ആസാദ്
പ്രൊഫ. കെ അരവിന്ദക്ഷന്‍
മാഗ്ലിന്‍ ഫിലോമിന
വിനോദ് പയ്യട
പ്രൊഫ എന്‍ സി ഹരിദാസ്
കെ സഹദേവന്‍
ഗോപാല്‍ മേനോന്‍
ജ്യോതി നാരായണന്‍
വി പി സുഹ്റ
ഇ കെ ശ്രീനിവാസന്‍
പുരുഷന്‍ എലൂര്‍
ഐ ഗോപിനാഥ്
അഡ്വ. കുക്കു ദേവകി
നെജു ഇസ്മായേല്‍
ഇസാബിന്‍ അബ്ദുള്‍ കരിം
ഗോമതി
ശശികുമാര്‍ മലയിന്‍കീഴ്
കെ എന്‍ അജോയ്കുമാര്‍
സോമന്‍ കടലൂര്‍
പി.കെ. കിട്ടന്‍ ഗ്രാമിക
എം എം സചീന്ദ്രന്‍
തോമസ് കളപ്പുര
അഡ്വ പി റജിനാര്‍ക്ക്
ഇയ്യച്ചേരി പത്മിനി ടീച്ചര്‍
വി ടി ജയദേവന്‍
അഡ്വക്കേറ്റ് ഭദ്രകുമാരി
കുര്യന്‍ പിജെ
ഡോ. M P മത്തായി
കെ അരവിന്ദാക്ഷന്‍
ബൈജു മേരിക്കുന്ന്
റോഷന്‍ സത്യ
അഡ്വ. ആശ ഉണ്ണിത്താന്‍
ഷാജി താനിക്കാട്ട്
അഡ്വ. പി എ പൗരന്‍
എസ് പി രവി
വിജയരാഘവന്‍ ചേലിയ
വിളയോടി വേണുഗോപാല്‍
സണ്ണി പൈകട
ജിയോ ജോസ്
വിനോദ് കോശി
ജോര്‍ജ്ജ് ജേക്കബ്
ജോണ്‍ പെരുവന്താനം
അഡ്വ. അനീഷ് ലൂക്കോസ്
ലൈല റഷീദ്
ജോര്‍ജ്ജ് മാത്യു
അഡ്വ. ജോര്‍ജ്ജ്കുട്ടി കടപ്ലാക്കല്‍
ടി എം സത്യന്‍
ബിജോയ് ഡേവിഡ്
അഖി നന്ദിയോട്
ഇ കെ ദിനേശന്‍
പി ജെ മാത്യു
എന്‍ സുബ്രഹ്മണ്യന്‍
എസ് രാജീവന്‍
അഡ്വ മഞ്ചേരി സുന്ദര്‍ രാജ്
പി കെ പ്രിയേഷ്‌കുമാര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കുസുമംജോസഫിനെതിരായ വധഭീഷണിയില്‍ പ്രതിഷേധം

  1. ശക്തമായി പ്രതിഷേധിക്കുന്നു

Leave a Reply