ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുന്നു
ഇപ്പോഴത്തെ പ്ലാസ്റ്റിക് നിരോധനത്തിലൂടെ രാജ്യത്തു ഒരു വര്ഷം ഉണ്ടാകുന്ന 14 മില്യണ്‍ ടോണ്‍ പ്ലാസ്റ്റിക് ഉപയോഗത്തില്‍ 5% മുതല്‍ 10% വരെ കുറക്കാനാകുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ക്ക് പുതിയ രീതിയിലേക്ക് മാറുവാനുള്ള സമയം പരിഗണിച്ചു പ്ലാസ്റ്റിക് നിരോധന നിയമ ലംഘകര്‍ക്കുള്ള പിഴയും ശിക്ഷാവിധികളും ആറുമാസത്തെ സമയ ഇളവിന് ശേഷമായിരിക്കു നടപ്പാക്കുക
ഒക്ടോബര്‍ രണ്ടുമുതല്‍ ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. 2022 ന് രാജ്യമൊട്ടാകെ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം. പ്ലാസ്റ്റിക് ബാഗുകള്‍, കപ്പുകള്‍, പ്ലാസ്റ്റിക് പത്രങ്ങള്‍, കുപ്പികള്‍, സ്ട്രൊ, ചില ഷാമ്പുവിന്റെത്പോലുള്ള പോലെയുള്ള സാഷെകള്‍ അടക്കമുള്ള ആറു തരത്തിലുള്ള ഉത്പന്നങ്ങള്‍ ആയിരിക്കും ആദ്യം നിരോധിക്കുക.
ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണവും ഇറക്കുമതിയടക്കം നിയന്ത്രിച്ചുകൊണ്ടായിരിക്കും നടപടി. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടലില്‍ അടിയുന്നതും അത് കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും ലോകവ്യാപകമായിത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2021ഓടെ പ്ലാസ്റ്റിക് കൊണ്ടുള്ള സ്‌ട്രോയും സ്പൂണും ഫോര്‍ക്കും ബഡ്സും അടക്കം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം എടുത്തിരുന്നു. ചൈനയിലും സമാനമായ നിലയില്‍ കാറ്ററിങ്ങുകളിലും മറ്റും ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. 2025ഓടെ ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് ചൈനയിലെ ഹൈനാന്‍ ദ്വീപില്‍ തീരുമാനമെടുത്തിരിക്കുന്നത്
ഇപ്പോഴത്തെ പ്ലാസ്റ്റിക് നിരോധനത്തിലൂടെ രാജ്യത്തു ഒരു വര്ഷം ഉണ്ടാകുന്ന 14 മില്യണ്‍ ടോണ്‍ പ്ലാസ്റ്റിക് ഉപയോഗത്തില്‍ 5% മുതല്‍ 10% വരെ കുറക്കാനാകുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ക്ക് പുതിയ രീതിയിലേക്ക് മാറുവാനുള്ള സമയം പരിഗണിച്ചു പ്ലാസ്റ്റിക് നിരോധന നിയമ ലംഘകര്‍ക്കുള്ള പിഴയും ശിക്ഷാവിധികളും ആറുമാസത്തെ സമയ ഇളവിന് ശേഷമായിരിക്കു നടപ്പാക്കുക. റിസൈക്കിള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിഷ്‌കര്ഷിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കടുത്ത നിയന്ത്രണങ്ങള്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളോടും പ്ലാസ്റ്റിക് പാക്കേജിങ് കുറക്കുവാന്‍ ആവശ്യപ്പെടും.
അതിനിടെ ദേശീയ വിമാന സര്‍വീസായ എയര്‍ ഇന്ത്യ സര്‍വീസുകളില്‍ ഒക്ടോബര് 2 മുതല്‍ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ട് അറിയിപ്പ് ഇറക്കി. ആദ്യ ഘട്ടമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിലും അല്ലിയന്‍സ് ഫ്‌ലൈറ്റ്‌സിലും അതിനുശേഷം എയര്‍ ഇന്ത്യ ഫ്‌ലൈറ്റുകളില്‍ തീരുമാനം നടപ്പാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in