പ്രൊഫ ഗീലാനിയുടെ മൃതദേഹം തടയാന്‍ പോലീസ് ശ്രമം
പിതാവിന്റെ മൃതദേഹം അന്ത്യോപചാരകര്‍മങ്ങള്‍ക്കായി കാശ്മീരിലേക്ക് കൊണ്ടുപോകാണെമെന്നു കാണിച്ചു സത്യവാങ്മൂലം നല്‍കിയതിന് ശേഷവും പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ വരെ തടയുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ മരിച്ച മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫെസറും മനുഷ്യവകാശപ്രവര്‍ത്തകനുമായ പ്രൊഫ. സയീദ് അബ്ദുല്‍റഹ്മാന്‍ ഗീലാനിയുടെ മൃതദേഹം തടയാന്‍ പോലീസ് ശ്രമിച്ചതായി പരാതി. ഇന്നലെ സന്ധ്യക്ക് അഞ്ചുമണിയോടെ മരണപ്പെട്ട ഗീലാനിയുടെ മൃതദേഹം ഇന്ന് രാവിലെ 8.30യോടെ അടുത്താണ് പോസ്‌റ്‌മോര്‍ട്ടം നടത്താനായി എയിംസ്സിലേക്ക് എത്തിക്കാനായത്. ഇത് ഒരു പ്രത്യേക കേസ് ആണെന്നും അതുകൊണ്ട് മകന്റേതായ ഒരു സത്യവാങ്മൂലം വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. തന്റെ പിതാവിന്റെ മൃതദേഹം അന്ത്യോപചാരകര്‍മങ്ങള്‍ക്കായി കാശ്മീരിലേക്ക് കൊണ്ടുപോകാണെമെന്നു കാണിച്ചു സത്യവാങ്മൂലം നല്‍കിയതിന് ശേഷവും പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ വരെ തടയുകയായിരുന്നു. സ്വാഭാവികമരണമായിട്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതായും പരാതിയുണ്ട്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദുര്‍ബലമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് സയിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനി. ഭാഗ്യം കൊണ്ടാണ് അദ്ദേഹം തൂക്കുമരത്തില്‍ നിന്ന് രക്ഷപ്പെ’ത്. അഫ്സല്‍ ഗുരുവും ശൗക്കത്ത് ഗുരുവുമായിരുു മറ്റു രണ്ടുപേര്‍. ജയിലില്‍ രണ്ടുപ്രാവശ്യം ഗീലാനിയെ കൊല്ലാന്‍ ശ്രമം നടന്നു. പിന്നീട് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയുടെ വാര്‍ഷികമാചരിക്കു്ന്നതിനു ഡല്‍ഹി പ്രസ് ക്ലസ് ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചതിനാണ് ഗീലാനിയുടെ മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in