കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസ പ്രഖ്യാപനങ്ങളുമായി രണ്ടാംഘട്ട പാക്കേജ്
രാജ്യത്തെവിടെയും റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉറപ്പായാല്‍ കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്നത്തിന് പരിഹാരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യും.
ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി 2021 മാര്‍ച്ചോടെ നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിനായുള്ള സാങ്കേതിക വിദ്യ ഒരുക്കും. രാജ്യത്തെവിടെയും റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉറപ്പായാല്‍ കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്നത്തിന് പരിഹാരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യും. എട്ട് കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 3500 കോടി രൂപയായിരിക്കും ഇതിനായി ചെലാവാക്കുക. നടത്തിപ്പ് ചുമതല സംസ്ഥാനങ്ങള്‍ക്കായിരിക്കും. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ് യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പാക്കേജിന്റെ രണ്ടാംഘട്ടം. കുടിയേറ്റ തൊഴിലാളികള്‍ക്കായി മൂന്ന് ആശ്വാസ പദ്ധതികളാണ് പ്രഖ്യാപിക്കുക. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഒന്‍പത് പദ്ധതികളാണുള്ളത്. 25,000 കോടി രൂപയുടെ ലോണുകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഗ്രാമീണ സമ്പദ്ഘടനയെ പുനര്‍നിര്‍ണയിക്കാനുള്ള പദ്ധതികള്‍ പാക്കേജിന്റെ ഭാഗമായുണ്ടാകും. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്താന്‍ 4200 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും. 6700 കോടി രൂപ കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in