സോഷ്യല്‍ മീഡിയയിലെ വംശീയാധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം
കോളനി ജനതയെ വംശീയമായി അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും രണ്ടു ദിവസങ്ങളായി പലരുടെയും ഫെയ്‌സ് ബുക്ക് പേജുകളില്‍ കൂടുതല്‍ പ്രത്യക്ഷമാകുകയാണ്. പണ്ട് പൂച്ച , കഴുത, കുരങ്ങ് തുടങ്ങിയ ജീവികളുടെ പേരുകളിലായിരുന്നു ഈ അവഹേളനം. പ്രദേശപരമായി തീരെ കുറച്ചുപേര്‍ക്കിടയില്‍ സംഭവിച്ചിരുന്ന അത്തരം വംശാക്ഷേപങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഇരട്ടി ആഘാതമാണിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ട്രോളുകള്‍ ഏല്പിക്കുന്നത്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവറുകളുടെ സത്വര ശ്രദ്ധക്കായി മലയാളത്തിലെ എഴുത്തുകാരും കവികളും കലാസാംസ്‌കാരിക പ്രവര്‍ത്തരും ചേര്‍ന്ന് നല്കുന്ന നിവേദനം.
സര്‍
മറ്റെന്തിലുമുരി ജനങ്ങളെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്ന ഒരു കാലഘട്ടമാണിത്. ലോകത്തെമ്പാടുമായി കഴിയുന്ന ആകെ മലയാളി ജനസംഖ്യയുടെ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവരാണ്. കൊറോണ പ്രതിരോധ പ്രവര്‍വര്‍ത്തനങ്ങളും പ്രളയകാല പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങളും ഈ മീഡിയയ്ക്ക് ജനങ്ങള്‍ക്ക് മേലുള്ള സ്വാധീനം വെളിപ്പെടുത്തുന്നു. വളരെ നല്ല കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും ഹീനമായ പ്രവൃത്തികളും അരങ്ങേറുന്ന ഇടം കൂടിയാണിത്. ഇതിനുദാഹരണമാണ് കോളനി ജനതയെ വംശീയമായി അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും രണ്ടു ദിവസങ്ങളായി പലരുടെയും ഫെയ്‌സ് ബുക്ക് പേജുകളില്‍ കൂടുതല്‍ പ്രത്യക്ഷമാകുന്ന സംഭവം . കോളനി വാണങ്ങള്‍ എന്ന പുതിയ പേരിലാണ് ഇത്. പണ്ട് പൂച്ച , കഴുത, കുരങ്ങ് തുടങ്ങിയ ജീവികളുടെ പേരുകളിലായിരുന്നു ഈ അവഹേളനം. പ്രദേശപരമായി തീരെ കുറച്ചുപേര്‍ക്കിടയില്‍ സംഭവിച്ചിരുന്ന അത്തരം വംശാക്ഷേപങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഇരട്ടി ആഘാതമാണിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന ട്രോളുകള്‍ ഏല്പിക്കുന്നത്. ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ IAS കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായതിനെ തുടര്‍ന്നാരംഭിച്ച സംവരണ വിരുദ്ധ ചര്‍ച്ചയാണിപ്പോള്‍ മുഴുവന്‍ കോളനി നിവാസികളുടെയും അവരുടെ ബന്ധുജനങ്ങളുടെയും ആത്മാഭിമാനതെ മുറിവേല്പിക്കുന്ന തരത്തിലേക്ക് വഷളായി വികസിച്ചിരിക്കുന്നത്. കോളനികളില്‍ മനുഷ്യരില്ല. മുറിവുകള്‍ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകള്‍ ട്രോള്‍ കമ്പി പഴുപ്പിച്ചു കുത്തി കൂടുതല്‍ വേദനിപ്പിച്ചാനന്ദിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. മനുഷ്യാവകാശത്തിന്റെയും മനുഷ്യാന്തസ്സിന്റെയും വിഷയമാണിത്. നവോത്ഥാന കേരളത്തിന് ഈ സംഭവം തീരെ യോജിക്കില്ല. വലിയ അളവിലെ വേദനയാണിത് നാട്ടിലെ കോളനി മനുഷ്യരിലും ബന്ധുജനങ്ങളിലും സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും താങ്കളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ
1.ബി.ആര്‍.പി.ഭാസ്‌കര്‍, 2.കെ.കെ. കൊച്ച്, 3.കെ.ഇ. എന്‍., 4. ബിഷപ് ഗീവറുഗീസ് മാര്‍ കൂറിലോസ്, 5.കുരീപ്പുഴ ശ്രീകുമാര്‍, 6.ജെ.ദേവിക, 7.സി.എസ്.ചന്ദ്രിക, 8. കെ.കെ.ബാബുരാജ്, 9. സണ്ണി എം. കപിക്കാട, 10. സി.ജെ.കുട്ടപ്പന്‍, 11.എസ് ജോസഫ്, 12എം.ആര്‍.രേണുകുമാര്‍, 13.രേഖാ രാജ് 14.എം.എസ്.ബനേഷ്, 15.കെ.എസ്.മാധവന്‍, 16.വിനീതാ വിജയന്‍, 17.ബിനു എം പള്ളിപ്പാട്, 8.രമേഷ് കരിന്തലക്കൂട്ടം, 19.വി.വി.സ്വാമി, 20.പി.ടി.നാസര്‍, 21.രാജേഷ് ചിറപ്പാട്, 22.രാജേഷ് കെ.എരുമേലി, 23.സത്യന്‍ കോമല്ലൂര്‍, 24.ഡോ. ഏ.കെ.വാസു, 25.ധന്യ എം.ഡി., 26.പ്രിന്‍സ് അയ്മനം, 27.മായാ പ്രമോദ്, 28.ഓ.എസ്. ഉണ്ണി കൃഷ്ണന്‍, 29.എം.സങ്, 30.സുധീര്‍ രാജ്, 31.ജയശങ്കര്‍ അറയ്ക്കല്‍, 32.ഉമേഷ് സുധാകര്‍, 33.ശ്രീജ നെയ്യാറ്റിന്‍കര, 34.ഡോ.ധന്യ മാധവ്, 35.സി.എസ്. രാജേഷ്, 36. കുമാരദാസ് ടി. എന്‍, 37.ശ്രീരാഗ് പൊയ്ക്കാടന്‍, 38 സതി അങ്കമാലി, 39.രവി കുമ്മഞ്ചേരി, 40.എം.സി.അബ്ദുള്‍ നാസര്‍, 41. ഒ.പി. രവീന്ദ്രന്‍………………
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in