പേരറിവാളന്‍ 30 വര്‍ഷം, മദനി 20 വര്‍ഷം
ഈയൊരു സാഹചര്യത്തില്‍ പോലും രാജ്യത്തു നടക്കുന്ന എത്രയോ അനീതികള്‍ നാം മറക്കുന്നു. എത്രയോ നിരപരാധികള്‍ – അവരില്‍ ഭൂരിപക്ഷവും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ – പതിറ്റാണ്ടുകളായി എല്ലാ സ്വാഭാവികനീതിയും നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നു. പൊതുസമൂഹം അവരെയെല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളില്‍ പോലും സ്വാഭാവികനീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടുപോലും യാതൊരു പ്രതിഷേധവും ഉയരുന്നില്ല എന്നത് ഭീതിദമാണ്. ഈ സാഹചര്യത്തില്‍ വരുംകാലത്തെ കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നതുതന്നെ അര്‍ത്ഥശൂന്യമായി കരുതുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഫാസിസമാണോ എന്ന ചര്‍ച്ച പല തലങ്ങളിലും ഇപ്പോഴും നടക്കുന്നുണ്ട്. അതിന്റെ ഉത്തരം എന്തായാലും എതിര്‍ ശബ്ദങ്ങളെ നിയമവിരുദ്ധമായി അടിച്ചമര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ജെ എന്‍ യുവിലെ മുന്‍വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ ഖാലിദിനെ ഒരിക്കല്‍ കൂടി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന സംഭവം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്രയാദവുമടക്കം നിരവധി പേരെ ഡെല്‍ഹി കലാപത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. ഭീമ കോറഗാവ് സംഭവവും പൗരത്വഭാദഗതിക്കെതിരായ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചിന്തകരേയും എഴുത്തുകാരേയും സാമൂഹ്യപ്രവര്‍ത്തകരേയുമെല്ലാം തുറുങ്കിലടച്ചിരിക്കുന്നു. ഫാസിസത്തെ കുറിച്ചുള്ള ചര്‍ച്ചകളല്ല, ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇന്നു രാജ്യം നേരിടുന്നതെന്നു സാരം.
ഈയൊരു സാഹചര്യത്തില്‍ പോലും രാജ്യത്തു നടക്കുന്ന എത്രയോ അനീതികള്‍ നാം മറക്കുന്നു. എത്രയോ നിരപരാധികള്‍ – അവരില്‍ ഭൂരിപക്ഷവും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ – പതിറ്റാണ്ടുകളായി എല്ലാ സ്വാഭാവികനീതിയും നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നു. പൊതുസമൂഹം അവരെയെല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളില്‍ പോലും സ്വാഭാവികനീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടുപോലും യാതൊരു പ്രതിഷേധവും ഉയരുന്നില്ല എന്നത് ഭീതിദമാണ്. ഈ സാഹചര്യത്തില്‍ വരുംകാലത്തെ കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നതുതന്നെ അര്‍ത്ഥശൂന്യമായി കരുതുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാവും? ഏറെ ചര്‍ച്ചചെയ്യപ്പെട്ട, എന്നാലിന്നു ഏറെക്കുറെ എല്ലാവരും മറന്ന രണ്ടുപേരെ മാത്രം ഇവിടെ പരാമര്‍ശിക്കാം. ഒന്ന് ജയിലില്‍ 30 വര്‍ഷം തികച്ച, രാജീവ് വധകേസിലെ പ്രതി പേരറിവാളന്‍. രണ്ട് ജയിലില്‍ 20 വര്‍ഷം തികച്ച അബ്ദുള്‍ നാസര്‍ മദനി. ഇവരുടെ മനുഷ്യാവകാശത്തിനായി സംസാരിക്കാത്ത ഒരു സമൂഹത്തിന്റെ ജനാധിപത്യബോധത്തില്‍ എങ്ങനെയാണ് പ്രതീക്ഷ വെച്ചുപുലര്‍ത്താനാവുക?
്
രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയാകപ്പെട്ട പേരറിവാളന്‍ വധശിക്ഷക്ക് വിധിക്കപ്പെടാന്‍ കാരണം താന്‍ മൊഴി തിരുത്തിയതാണെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി എത്രയോ വര്‍ഷങ്ങളായി. സംഭവം നടക്കുമ്പോള്‍ 19 വയസ്സായിരുന്ന പേരറിവാളന്‍ ഇപ്പോള്‍ 50ലേക്ക് കടക്കുകയാണ്. കൗമാരവും യൗവനവും ഏറെക്കുറെ തടവറയില്‍ ചിലവഴിച്ചുകഴിഞ്ഞു. തന്റെ മകന്‍ നിരപരാധിയാണെന്ന് പേരറിവാളന്റെ അമ്മ കണ്ണീരൊഴുക്കി പറയാത്ത സ്ഥലങ്ങളില്ല. അവര്‍ നിവേദനം കൊടുക്കാത്തയിടങ്ങളുമില്ല. എന്നാല്‍ സുപ്രിംകോടതി ഒരിക്കല്‍ നിരീക്ഷിച്ച പോലെ രാജ്യത്തിന്റെ ‘പൊതുമനസ്സ്’ പേരറിവാളന് എതിരാണ്. എഴുത്തുകാരന്‍ ആനന്ദ് എഴുതിയപോലെ തൂക്കുകയറിനു പാകമായ തലയാണ് നാം അന്വേഷിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ബാറ്ററികള്‍ കേസിലെ മുഖ്യ പ്രതി ശിവരശന് നല്‍കിയത് താനാണെന്നാണ് പേരറിവാളന്റെതായി കുറ്റപത്രത്തിലുള്ള മൊഴി. ശിവരശന്‍ ബാറ്ററികള്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചതായി അറിയാമെന്നും മൊഴിയിലുണ്ട്. കുറ്റപത്രത്തിലെ ഈ കൂട്ടിചേര്‍ത്ത ഭാഗം നിര്‍ണായക തെളിവായി കണക്കാക്കിയാണ് കോടതി പേരറിവാളന് ശിക്ഷ വിധിച്ചത്. എന്നാല്‍, ബാറ്ററി ശിവരശന് നല്‍കി എന്ന് മാത്രമാണ് പേരറിവളന്‍ പറഞ്ഞിരുന്നത്. അത് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചു എന്ന് അറിയാം എന്ന് താന്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് എസ്.പി. ത്യാഗരാജന്‍ പിന്നീട് വെളിപ്പെടുത്തിയത്. കൊലപാതകം നടക്കുമെന്ന് പേരറിവാളന് അറിയാമായിരുന്നില്ല. കേസിന് ബലം നല്‍കാന്‍ വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും ത്യാഗരാജന്‍ പറഞ്ഞു. ബെല്‍റ്റ് ബോംബ് യോജിപ്പിച്ചയാളാരെന്നുള്ള വിഷമപ്രശ്‌നം സി.ബിഐക്ക് പരിഹരിക്കാന്‍ ഒരു കണ്ണി വേണമായിരുന്നു. ആ കണ്ണിക്കു വേണ്ടിയായിരുന്നു പേരറിവാളനെ കുടുക്കിയത്. ചുരുക്കത്തില്‍ ഒരാള്‍ക്ക് ബാറ്ററി വാങ്ങികൊടുത്തതിനാണ് പേരറിവാളിന് വധശിക്ഷ വിധിച്ചത്. അതിനാണ് 30 വര്‍ഷം അയാള്‍ ജയിലില്‍ കിടന്നത്. എന്തു പ്രായശ്ചിത്തമാണ് നമ്മുടെ നീതിന്യായ സംവിധാനത്തിന് ഇനി ചെയ്യാന്‍ കഴിയുക? ഏറ്റവും ചുരുങ്ങിയത് പേരറിവാളനെ വിട്ടയക്കുക എന്നതാണത്. എന്നാലതിനുപോലും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് ഉദ്‌ഘോഷിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനം തയ്യാറല്ല. ‘എന്റെ യൗവനം കവര്‍ന്ന ലോകനീതിയെ ഞാന്‍ സംശയിക്കുന്നു’ എന്ന പേരറിവാളന്റെ ചോദ്യം നീതിയെക്കുറിച്ചുള്ള കാലത്തിന്റെ ചോദ്യമായി മാറുകയാണ്.
കേരളത്തെ സംബന്ധിച്ചിട്തതോളം ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ധ്വംസനം നേരിട്ട വ്യക്തി ആരെന്നു ചോദിച്ചാല്‍ മറുപടി അബ്ദുള്‍ നാസര്‍ മദനി എന്നായിരിക്കും ഉത്തരം. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്തില്‍പരം വര്‍ഷം ജയിലില്‍ കിടന്ന് നിരപരാധിയെന്നു തെളിയിച്ചു പുറത്തുവരുക, അധികം താമസിയാതെ ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലാകുക. സ്വാഭാവികമായും ലഭിക്കേണ്ട ജാമ്യം പോലും നിരന്തരമായി നിഷധിക്കപ്പെടുക, രോഗിയായിട്ടും വിദഗ്ധ ചികിത്സ നിഷധിക്കപ്പെടുക. സമാനതകളില്ലാത്ത പീഡനങ്ങളുടെ ചരിത്രമാണ് മദനിയുടെ ജീവിതം. ഇപ്പോഴിതാ ബാഗ്ലൂരിലെ തടവുജീവിതവും 10 വര്‍ഷം പിന്നി്ടിരിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സുന്ദരമാകേണ്ട യൗവനത്തിന്റെ ഭൂരിഭാഗവും തടവറയില്‍. അതിനുള്ള യഥാര്‍ത്ഥ കാരണമാകട്ടെ മുസ്ലിം സമൂഹത്തില്‍ നിന്നും പാവപ്പെട്ടവരുടെ ഒരു പ്രസ്ഥാനം രൂപീകരിക്കാന്‍ ശ്രമിച്ചതും രാജ്യത്ത് ശക്തിപ്പെടുന്ന സവര്‍ണ്ണ ഫാസിസത്തിനെതിരെ ദളിത് – പിന്നോക്ക – ആദിവാസി – ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചതും. സവര്‍ണ്ണ ഫാസിസം പിന്നീട് ശക്തിപ്പെട്ടതും നിരവധി പ്രസ്ഥാനങ്ങളും നേതാക്കളും ഈ മുദ്രാവാക്യം ഇപ്പോള്‍ മുന്നോട്ടുവെക്കുന്നു എന്നതും മറ്റൊരു ചരിത്രം.
ബാബറി മസ്ജിദ് പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍, 1990ല്‍ ആര്‍ എസ് എസിന്റ മാതൃകയില്‍ ഇസ്ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചതാണ് മദനിയുടെ ദുരന്തങ്ങള്‍ക്ക് കാരണമായത്. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ വര്‍ഗ്ഗീയ വികാരങ്ങള്‍ ഇളക്കി വിടുന്നതാണെന്ന് വ്യാപകമായി ആരോപണമുയര്‍ന്നു. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങ ളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിക്കുകയും മദനി അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് പഴയ നിലപാട് ഉപേക്ഷിച്ച് ഐഎസ്എസ് പിരിച്ചുവിട്ട മദനി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്‍കി. അവര്‍ണ്ണന് അധികാരം, പീഡിതര്‍ക്ക് മോചനം എന്നായിരുന്നു പി.ഡി.പി. യുടെ അടിസ്ഥാന മുദ്രാവാക്യം. എന്നാല്‍ മദനി ഉപേക്ഷിക്കുകയും മാപ്പു ചോദിക്കുകയും ചെയ്‌തെങ്കിലും ഭരണകൂടം അതുപേക്ഷിച്ചില്ല. കാരണം അവര്‍ണ്ണന് അധികാരം എന്നതായിരുന്നു അവരെ കൂടുതല്‍ ഭയപ്പെടുത്തിയത്. മദനിയെ ഈയവസ്ഥയിലെത്തിച്ചതില്‍ കേരളത്തിലെ എല്ലാ പാര്‍ട്ടികളും തങ്ങളുടെ പങ്കു വഹിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടന കേസിലാകട്ടെ ആദ്യ 2 കുറ്റപത്രത്തിലും ഇല്ലാതിരുന്ന മദനിയെ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. 24 മണിക്കൂര്‍ പൊലീസ് കാവലിലുള്ള ആള്‍ കുടകില്‍ പോയി ക്യാമ്പ് നടത്തി എന്നാണ് പൊലീസ് ഭാഷ്യം 10 വര്‍ഷമായിട്ടും കൃത്യമായ ഒരു തെലിവുമില്ലാത്ത ാ കേസിന്റഎ വിചാരണ വലിച്ചുനീട്ടുകയാണ്. അക്കാര്യത്തില്‍ സുപ്രിംകോടതിപോലും അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. മദനിയാകട്ടെ ഒരുപാട് രോഗങ്ങള്‍ക്ക് അടിമയുമാണ്. കടുത്ത പ്രമേഹരോഗത്താല്‍ കാഴ്ച ശക്തിപോലും ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയാണ്. കോയമ്പത്തൂരിലെ പോലെ നിരപരാധിയാണെന്നു കണ്ട് മദനിയെ വിട്ടയക്കുമെന്ന് ഏല്ലാവര്‍ക്കും ഏറെക്കുറെ ഉറപ്പാണ്. ഒരിക്കലും പൊതുജീവിതത്തിലേക്കുള്ള മദനിയുടെ തിരിച്ചു വരവ് തടയുക എന്നതാണ് ഈ കാലതാമസത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. എന്നിട്ടും രാഷ്ട്രീയ – മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ കാര്യമായി ഇക്കാര്യത്തില്‍ ഇടപെടുന്നില്ലില്ല എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരമൊരു സാഹചര്യത്തിലാണ് പൂര്‍വ്വാധികം കരുത്തരായ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ അവരുടെ താണ്ഡവം തുടരുന്നത് എന്നതാണ് പ്രധാനം. എന്നാല്‍ തങ്ങളെ ബാധിക്കുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സമീപനമാണ് പ്രധാന പ്രസ്ഥാനങ്ങള്‍ തുടരുന്നത്. അതാണ് ഫാസിസം ആഗ്രഹിക്കുന്നതും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Puratchi
September 16, 2020 at 7:42 am
This is painful. What to do remains a question mark. Somehow all this should end.