പി.കെ ബാനര്‍ജിക്ക് കായികലോകത്തിന്റെ അന്ത്യാജ്ഞലി.
ടിച്ച മോഹന്‍ ബഗാനെ നയിച്ചത് ഇദ്ദേഹമായിരുന്നു. കളിയുടെ അവസാനം വരെ പൊരുതാന്‍ മോഹന്‍ ബഗാന്‍ കാണിച്ച പോരാട്ട വീര്യത്തെ പെലെ അഭിനന്ദിച്ചിരുന്നു.
ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍ താരമായിരുന്ന പി.കെ ബാനര്‍ജിക്ക് കായികലോകത്തിന്റെ അന്ത്യാജ്ഞലി. 15ാം വയസില്‍ സന്തോഷ് ട്രോഫിയില്‍ നിന്നാരംഭിച്ച് ഫുട്‌ബോള്‍ രാജാവ് പെലെയുടെ അഭിനന്ദനം വരെ നേടിയ താരത്തെ കൊറോണക്കിടയിലും രാഷ്ട്രം നമിച്ചു. 1960ലെ റോം ഒളിംപിക്സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയത് ഇദ്ദേഹമായിരുന്നു. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. പത്തൊമ്പതാം വയസിലാണ് ബാനര്‍ജി ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി കളിച്ചത്. ആദ്യ ടൂര്‍ണ്ണമെന്റില്‍ അഞ്ച് ഗോളടിച്ച് ടോപ് സ്‌കോററായി. 39 അന്താരാഷ്ട്രമത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി 19 ഗോളുകള്‍ നേടി.
പരിശീലക വേഷത്തിലും ബാനര്‍ജി ഏറെ തിളങ്ങിയിരുന്നു. ഈസ്റ്റ് ബംഗാളിനേയും മോഹന്‍ ബഗാനേയും പരിശീലിപ്പിച്ചു. ഫുട്ബോള്‍ ഇതിഹാസം പെലെ നയിച്ച ന്യൂയോര്‍ക്ക് കോസ്മോസ് ക്ലബിനെ 2-2ന് സമനിലയില്‍ പിടിച്ച മോഹന്‍ ബഗാനെ നയിച്ചത് ഇദ്ദേഹമായിരുന്നു. കളിയുടെ അവസാനം വരെ പൊരുതാന്‍ മോഹന്‍ ബഗാന്‍ കാണിച്ച പോരാട്ട വീര്യത്തെ പെലെ അഭിനന്ദിച്ചിരുന്നു. 1961ല്‍ അര്‍ജുനയും 1990ല്‍ പത്മശ്രീയും പി കെയോ തേടിയെത്തി. മറ്റനവധി പുരസ്‌കാരങ്ങളും നേടി. 2006ല്‍ സെറിബ്രല്‍ സ്ട്രോക്കിനു ശേഷം വീല്‍ ചെയറിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in