
വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയ തീരുമാനം പുനപരിശോധിക്കുന്നു
വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരായി പാര്‍വതി തിരുവോത്ത്, കെ ആര്‍ മീര, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തിയവരില്‍ ഒരാളാണ് ഗായിക ചിന്മയി ശ്രീപദ.
മി ടൂ ആരോപിതന്‍ വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയ തീരുമാനം പുനപരിശോധിക്കാന്‍ തീരുമാനം. ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരായി പാര്‍വതി തിരുവോത്ത്, കെ ആര്‍ മീര, മീന കന്ദസാമി, ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തിയവരില്‍ ഒരാളാണ് ഗായിക ചിന്മയി ശ്രീപദ. പുരസ്‌കാരം പിന്‍വലിക്കണമെന്ന് WCCയും ആവശ്യപ്പെട്ടിരുന്നു.
‘കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍.’ എന്നാണ് മീന കന്ദസാമി പറഞ്ഞു. മറ്റനവധി എഴു്തതുകാരും സാസ്‌കാരിക പ്രവര്‍ത്തകരും ഇതേ അഭിപ്രായം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുനപരിശോധിക്കാനുള്ള തീരുമാനം.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പിന്‍വലിക്കില്ലെന്നും ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വൈരമുത്തുവിന്റെ സര്‍ഗശേഷിയാണ് ജൂറി വിലയിരുത്തിയത്. അദ്ദേഹത്തിന്റെ കവിതകളും സാഹിത്യ സൃഷ്ടികളുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. ആര്‍ക്കും സ്വഭാവഗുണത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കേറ്റല്ല ഒ എന്‍ വി പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in