ജനാധിപത്യത്തെ കുറിച്ചുതന്നെ

ജനാധിപത്യത്തെക്കുറിച്ചുള്ള എന്റെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ട് ക്രിട്ടിക്കില്‍ വന്ന രണ്ട് എഴുത്തുകള്‍ കണ്ടു. മറുപടി അര്‍ഹിക്കാത്ത വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അവഗണിക്കുന്നു. വായനക്കാരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനിടയുള്ള ചില കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.

സിപിഎം ജനാധിപത്യ പാര്‍ട്ടിയാണെന്നും സി.പി.എം രേഖകളില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നുമാണ് ഒരു വാദം. പാര്‍ട്ടി ഭരണഘടന വകുപ്പ് 2 പറയുന്നത് ഇങ്ങിനെയാണ്. ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.’ അതിനെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ഏക പാര്‍ട്ടി ഭരണമാക്കിയത് ലെനിന്‍ തന്നെയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനാധിപത്യത്തിന് വര്‍ഗസ്വഭാവമില്ലെന്ന് ഞാന്‍ പറയുന്നു എന്നാണ് മറ്റൊരു വാദം. എനിക്ക് ആ അഭിപ്രായമില്ല. വര്‍ഗേതര തലത്തിലാണ് ജനാധിപത്യം ഉടലെടുത്തതെങ്കിലും വിവിധ ചരിത്രഘട്ടങ്ങളില്‍ വിവിധ വര്‍ഗ സാമൂഹ്യ ഘടനകളുമായി ബന്ധപ്പെട്ടാണ് അത് ഉരുത്തിരിഞ്ഞു വന്നതെന്നാണ് ഞാന്‍ വിശദീകരിച്ചിട്ടുള്ളത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ബൂര്‍ഷ്വാ വര്‍ഗത്തിനാണ് ആധിപത്യമെന്നും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാഷയുടെ ഉല്‍ഭവത്തെക്കുറിച്ച് ആധുനിക നരവംശ ശാസ്ത്രം പറയുന്ന കാര്യങ്ങളാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ജനിതക ശാസ്ത്രം എന്താണെന്നറിയാത്തവരോടു സഹതപിക്കാനേ കഴിയൂ. ഭരണകൂടങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ജനാധിപത്യം നിലവില്‍ വന്നു എന്നാണ് എന്റെ നിലപാടെങ്കിലും ജനാധിപത്യം ഭരണകൂട രൂപമാവില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ലമെന്ററി ജനാധിപത്യം ഭരണകൂട രൂപമല്ലെന്നു ആരെങ്കിലും പറയുമോ? സത്യത്തില്‍ മാവോയിസ്റ്റ് നിലപാടുകാരോട് ജനാധിപത്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതില്‍ ഒരര്‍ത്ഥവുമില്ല.

also read

സിപിഎം ജനാധിപത്യപാര്‍ട്ടിതന്നെ – കെ വേണുവിന് മറുപടി

കെ വേണുവിന്റേത് അവസരവാദത്തിന്റെ ജനാധിപത്യ സങ്കല്പം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ജനാധിപത്യത്തെ കുറിച്ചുതന്നെ

  1. Avatar for കെ വേണു

    Devanand NarayanaPillai

    സി പി എമ്മും ജനാധിപത്യവും മറ്റു പാർട്ടികളും 

    ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.’ എന്ന് പറഞ്ഞാൽ ” തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യവും ഏകപാര്‍ട്ടിഭണവുമാണ്”ആ പാർട്ടിയുടെ ലക്‌ഷ്യം എന്നല്ലല്ലോ അർഥം ?ഏകപാർട്ടിഭരണം എന്നൊരു സൂചന പോലും എവിടെയും ഇല്ല പക്ഷെ ഏകപാർട്ടി ഭരണം ആണ് ലക്‌ഷ്യം എന്തടിസ്ഥാനത്തിൽ ആണ് പറയുന്നത് എന്നാണ് പ്രധാന വിമർശനം !
    സി പി എം ഉണ്ടായതിനു ശേഷം നടന്ന 1965 ലെആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുവരെ വിവിധ പാർട്ടികളുടെ ഐക്യമുന്നണി ഉണ്ടാക്കി യാണ് സി പി എം മത്സരിച്ചതുമുഴുവൻ !അതിലെ മെമ്പർ മാരെ എടുത്തു നോക്കിയാൽ ഒറ്റക്ക് മത്സരിക്കാത്തതിന് വിമർശിക്കുകയും പിണങ്ങുകയും ചെയ്യുന്നവരാണ് ഞാൻ സംസാരിച്ചിട്ടുള്ളവരിൽ മിക്കവാറും എല്ലാവരും !
    അപ്പോഴാണ് ഏകപാർട്ടിഭരണം ആണ് അവരുടെ ലക്‌ഷ്യം എന്ന് പറയുന്നത് !‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്ന് പറഞ്ഞാൽ ഏകപാർട്ടി ഭരണം എന്ന് എങ്ങിനെ അർഥം വരും ?അതും തൊഴിലാളികൾ ആയിരിക്കണം മെമ്പർമാർ എന്ന് പോലും നിര്ബന്ധമില്ലാത്ത ഒരു പാർട്ടി യുടെ ഭരണമാണെങ്കിൽ അത് എങ്ങിനെ തൊഴിലാളി വർഗ സര്വാധിപത്യ ഭരണകൂടം ആകും ?
    സോവിയറ്റു യൂണിയനിൽ ഏകപാർട്ടിഭരണമായിരുന്നു അതുകൊണ്ടു എല്ലാ ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടവും ഏകപാർട്ടി ഭരണമാകും എന്നാണോ ലോജിക് ?
     സോവിയറ്റു യൂണിയനിൽ ഏകപാർട്ടിഭരണമല്ല പാർട്ടി സെക്രട്ടറിയുടെ ഏകാധിപത്യം ആയിരുന്നു എന്നാണ് വിമർശനം !എങ്കിൽ തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യവും പാര്‍ട്ടിസെക്രട്ടറിയുടെ ഭണവുമാണ്സി പി എമ്മിന്റെ ലക്‌ഷ്യം എന്നല്ലേ പറയേണ്ടത് ?
    തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യമെന്നു ലക്‌ഷ്യം എഴുതിവച്ചാൽ ഏകപാര്‍ട്ടിഭണമാണ്”ലക്ഷ്യമാക്കുന്നത് എന്ന് പറയുന്നതുശരിയല്ല !അത് നിരവധി വ്യത്യസ്ഥ ധാരണകൾ മനസ്സിൽ ഉള്ളതുകൊണ്ട് വരുന്ന കൺഫ്യുഷൻ ആണ് !
    തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യമെന്നു ലക്‌ഷ്യം എഴുതിവച്ചാൽ ഏകപാര്‍ട്ടിഭണമാണ്,കൊറിയയിലെ പോലെ കുടുംബാധിപത്യമാണ് ,തുടങ്ങി എന്ത് വ്യാഖ്യാനവും നടത്തുന്നത് ശരിയല്ല !ജനാധിപത്യ പാർട്ടി എന്ന് പറഞ്ഞാൽ സോണിയ ഗാന്ധി ,മമത ബാനർജി ,ശരത്പവാർ ,ലാലു പ്രസാദ് ,മുലായം സിങ് ,ബാലകൃഷ്ണപിള്ള ഒക്കെ പോലെ ഏകാധിപത്യ നേതൃത്വങ്ങൾ ഉള്ള പാർട്ടികൾ എന്ന് പക്ഷെ നമ്മൾ പറയാറുമില്ല !
    തൊഴിലാളിവർഗ സർവാധിപത്യം എന്ന സങ്കല്പനം മനസിലാക്കാൻ ശ്രമിക്കാതെ “സർവാധിപത്യം”എന്ന വാക്കിൽ മാത്രം പിടിച്ചു ഏക പാർട്ടി ഭരണം ,സെക്രട്ടറിയുടെ ഏകാധിപത്യം തുടങ്ങിയ പ്രചാരണങ്ങൾ മോശമാണ് !പ്രത്യേകിച്ച് തത്വിക ചർച്ചകളിൽ അതുണ്ടാക്കുന്ന ധാരണ പിശകുകൾ കൂടുതൽ ആകുമ്പോൾ !
    ഭരണഘടനാ വകുപ്പ് 2 ലെ ‘തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.’ എന്ന ഭാഗത്തിന് സി പി എം ജനാധിപത്യ പാർട്ടി അല്ല എന്നോ അവരുടെ ലക്‌ഷ്യം ഏകപാർട്ടി ഭരണം ആണെന്നോ അർത്ഥമില്ല !
    ദൈനം ദിന പ്രവർത്തനങ്ങളിലോ നിലപാടുകളിലോ ഒക്കെ ജനാധി പത്യ വിരുദ്ധത കാണുന്നുണ്ടെങ്കിൽ അത് ഇവിടുത്തെ ഏതു പാർട്ടിയിലും കാണുന്ന ജനാധി പത്യ വിരുദ്ധതമാത്രമായിരിക്കും പലപ്പോഴും അളവ് കുറവ് സി പി എമ്മിൽ തന്നെ ആയിരിക്കും !

  2. Avatar for കെ വേണു

    ഇന്ന് പേരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം കേരളത്തിൽ നിങ്ങൾക് കാണാം-എങ്ങിനെ ആണ് കമ്മ്യൂണിസ്റ്റുകളുടെ ഭരണ സ്വഭാവം എന്നറിയാൻ!  

    കേരളം പോലെ ഓപ്പൺ സമൂഹത്തിൽ ഒരു മർക്സിസ്റ്റു മുഖ്യന് അഴിമതികു ഉദ്യോഗസ്ഥമാരുമായി, അല്ലെങ്കിൽ സഹ മന്ത്രിയുമായി ബാന്ധവത്തിൽ എത്താം. എത്ര ഫ്രീ ജേർണലിസ്റ്റ് ഉണ്ടായാലും അതു മറച്ചു വെക്കാൻ ആകും. പിടിച്ചാൽ കരാർ റദ്ദാക്കിയാൽ മതി. അതിനും അണികൾ കൈ അടിക്കും. സര്വാധിപത്യം ഒന്നും വേണ്ട അതിനു. അതായത് ഈ ഭരണകൂടം, എന്നത്  മുകളിൽ നിന്നും അടിച്ചേല്പിക്കുന്ന നിയമ ബോഡി വ്യവസ്ഥ ആണ് , അതിന്റെ കുഴപ്പു ആണ്, നിങ്ങൾ തന്നെ കേരളത്തിൽ കണ്ടത്. 

    മർക്സിസ്റ്റു അണികൾ ക്യാപ്ടന്റെ കൂടെ ആയിരിക്കും! അതു ഒരു ഫ്യൂഡൽ സ്വഭാവം ആണ്. കർഷക തൊഴിലാളി മാർക്സിസത്തിന്റെ അനിവാര്യ പ്രതിഭാസം ആണ്.

    ഇതു പത്ര സ്വാതന്ത്രം ഇല്ലാത്ത സോവിയറ്റ് ഭരണത്തിൽ എന്താകും? ആരെങ്കിലും അറിയുമോ? കെ. വേണു തന്നെ DN ണ് മറുപടി തന്ന ഭാഷ നോക്കൂ.  കെ. വേണു മറുപടി തന്നതൊഴിച്ചു ബാക്കി ഒക്കെ  ബാലി ശ വ്യക്തി ഹത്യ മാത്രം ആണോ ദേവാനന്ദ് ന്റെ പ്രതികരണം?

Leave a Reply