എഡിറ്റോറിയല്‍ – ഭരണാധികാരികളും കോടതികളും ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍, നവംബര്‍ 26, ഭരണഘടനാദിനം

കഴിഞ്ഞ കുറെ കാലമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കോടതികളില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനമാണ്.

ഇന്ത്യന്‍ ഭരണഘടന മുമ്പും ഗുരുതരമായ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. മുന്‍ഭരണാധികാരികളില്‍ പലരും ഭരണഘടനാമൂല്യങ്ങളെ മറികടന്ന് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ സമീപകാലത്തു നടക്കുന്ന രീതിയില്‍ നഗ്നമായ ഭരണഘടനാ ലംഘനങ്ങള്‍ അപൂര്‍വ്വമാണ്.

നവംബര്‍ 26 ഭരണഘടനാ ദിനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പൂര്‍ണ്ണരൂപം മേശപ്പുറത്ത് വെച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ പറഞ്ഞത് രണ്ടുതരം ധാര്‍മ്മികതയെ കുറിച്ചായിരുന്നു. സാമൂഹ്യ ധാര്‍മ്മികതയും ഭരണഘടനാ ധാര്‍മ്മികതയും. സാമൂഹ്യ ധാര്‍മ്മികത പരമ്പരാഗത മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുമ്പോള്‍ ഭരണഘടനാ ധാര്‍മ്മികത ജനാധിപത്യ മൂല്യങ്ങളെയാണ് ഉയര്‍ത്തിപിടിക്കുന്നത്. ഭരണഘടനാ ധാര്‍മ്മികത എന്നത് സ്വാഭാവികമായി ഉണ്ടാകുന്നതല്ല, ബോധപൂര്‍വ്വം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യസ്ഥാപനങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അംബേദ്കറുടെ ഈ വാക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കഴിഞ്ഞ കുറെ കാലമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കോടതികളില്‍ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനമാണ്. ഫലത്തില്‍ ഭരണാധികാരികളും കോടതികളും ഭരണഘടനയെ ഉപേക്ഷിച്ച അവസ്ഥയാണ്.

സത്യത്തില്‍ ഇന്ന് ഭരണഘടനയെ വെല്ലുവിളിക്കുന്നത് ദേശവിരുദ്ധ ശക്തികളോ വിധ്വംസക പ്രവര്‍ത്തകരോ അല്ല, മറിച്ച് ഭരിക്കുന്നവര്‍ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഭരണഘടനയുടെ പ്രാധാന്യം ഏറുന്നത്. ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപിടിച്ച്, ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുക എന്നത് ഇന്ത്യന്‍ ജനതയുടെ പ്രധാന കടമയായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ നിലവിലെ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ ഏതൊരു പ്രക്ഷോഭവും ഭരണഘടനാ സംരക്ഷണത്തിലേക്കും നിയമവാഴ്ച ഉറപ്പുവരുത്തുന്നതിലേക്കും നയിക്കണം. അത്തരമൊരു ദൗത്യം ഏറ്റെടുക്കുന്ന വിശാലമായ ജനാധിപത്യ പ്രസ്ഥാനമാണ് ഇന്നിന്റെ ആവശ്യം. ഈ ഭരണഘടനാ ദിനത്തില്‍ ഭരണഘടനാ സംരക്ഷണം എന്ന കടമ ഏറ്റെടുക്കാന്‍ ജനാധിപത്യത്തോട് കൂറുള്ള ഇന്ത്യയിലെ മുഴുവന്‍ സാമൂഹ്യ – രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “എഡിറ്റോറിയല്‍ – ഭരണാധികാരികളും കോടതികളും ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍, നവംബര്‍ 26, ഭരണഘടനാദിനം

  1. 70 വർഷം പിന്നിട്ടു കഴിഞ്ഞു . ബോധപൂർവ്വ മുള്ള ഇടപെടലുകളുടെ ഭാഗമായി ഫെഡറൽ സംവിധാനം ഇല്ലാതായി കഴിഞ്ഞു എന്നു വിലയിരുത്താവുന്ന സ്ഥിതിയിൽ എത്തിയെന്നു കരുതുന്നു.ഉണ്ടെങ്കിൽ തന്നെ വളരെ സങ്കീർണമായ സ്ഥിതി വിശേഷത്തിലുമാണ് UAPA ,ദേശീയ പാത അടക്കമുള്ള വിഷയങ്ങളിൽ അത് തെളിയിച്ചു കഴിഞ്ഞു.
    കേന്ദ്രീകരണത്തിന് ഉപയോഗിച്ചത് സാമൂഹിക ധാർമ്മികതയായി വർത്തിച്ച വിശ്വാസ ക്രമങ്ങളെ തന്നെയല്ലെ .? വ്യക്തിയെ സിവിൽ രാഷ്ട്രീയ പൗരനായി വളർത്തേണ്ടതിനും നിർമ്മിക്കേണ്ടതിനും പകരം വിശ്വാസത്തിലും ,മത, ജാതി സ്വത്വത്തിലും തളച്ചിട്ടു കൊണ്ടുള്ള രാഷ്ട്രീയ ക്രമമല്ലേ 70 വർഷം കൊണ്ട് സാധിച്ചെടുത്തത്.?

Leave a Reply