കേരളപിറവി  ദിനം കാശ്മീര്‍ ഐക്യദാര്‍ഢ്യദിനം – നാളെ കാശ്മീര്‍ പ്രതിരോധദിനം

1947ല്‍ കശ്മീരില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിന്റെ 72ാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് നിരവധി മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ‘കശ്മീര്‍ പ്രതിരോധ ദിന’മായി ആചരിക്കുന്നു.

കാശ്മീര്‍ പ്രശ്‌നത്തില്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളപിറവി ദിനം കാശ്മീര്‍ ജനാധിപത്യ ഐക്യദാര്‍ഡ്യദിനമായി ആചരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കാശ്മീരില്‍ ഏകപക്ഷീയമായി കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കണമെന്നും കാശ്മീര്‍ പ്രശ്‌നം ജനാധിപത്യപരമായി പരിഹരിക്കണമെന്നും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളനിയമസഭ പ്രമേയം പാസാക്കണമെന്നും ആവശ്യ െപ്പട്ടാണ് ഐക്യദാര്‍ഢ്യ ദിനാചരണം നടക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-കലാ-സാഹിത്യ രംഗങ്ങളിലെ ജനാധിപത്യവാദികളുടെയും അവകാശപ്രവര്‍ത്തകരുടേയും നേതൃത്വ ത്തില്‍ കൂട്ടസത്യഗ്രഹം നടക്കും. സര്‍ക്കാരിന് കൂട്ടനിവേദനം നല്‍കും. ”വര്‍ഗ്ഗീയവിഭജനത്തിന്റേയും അടിച്ചമര്‍ത്തലിന്റെയും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള വ്യത്യസ്ത ജനതകള്‍ പരസ്പരസൗഹൃദം പ്രഖ്യാപിക്കുക!” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
അതിനിടെ 1947ല്‍ കശ്മീരില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിന്റെ 72ാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് നിരവധി മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ‘കശ്മീര്‍ പ്രതിരോധ ദിന’മായി ആചരിക്കുന്നു. കേരളത്തിലും ദിനാചരണം നടക്കുന്നു. കശ്മീരികളുടെ പ്രതിരോധ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും, കശ്മീരില്‍ നിന്നും ലഭ്യമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ സമൂഹത്തില്‍ പങ്കുവെക്കാനും Solidarity for Kashmir Resistance – Keralaയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയിലാണ് പരിപാടി.
82 ദിവസങ്ങളായി കശ്മീര്‍ ജനത പുറംലോകവുമായി ആശയവിനിയമത്തിന് സാധ്യതകളില്ലാതെ ഇന്ത്യന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്നും കശ്മീരി മാധ്യമങ്ങളും ഈ പ്രതിസന്ധിക്ക് കീഴ്‌പ്പെട്ട് പരിമിതികളോടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു. കശ്മീരി ജനസംഖ്യയുടെ 70 ശതമാനം പേരും ആശ്രയിച്ചിരിക്കുന്ന ആപ്പിള്‍ കൃഷി വിളവെടുപ്പിന്റെ സമയമായതിനാല്‍ ം തന്നെയാണ് ഭരണകൂടം ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനായി തെരഞ്ഞെടുത്തത്, അതിനാല്‍ സാമ്പത്തികാവസ്ഥയും പ്രതിസന്ധി നേരിടുകയാണ്. 370 റദ്ദ് ചെയ്ത് കശ്മീരിനെയൊട്ടാകെ തന്നെ അധികാരമുഷ്ടിയില്‍ ബന്ദിയാക്കി വെച്ചെങ്കിലും അവിടെ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നു. രണ്ട് വര്‍ഷം വരെ വിചാരണയില്ലാതെ തടവനുഭവിക്കേണ്ടി വരുന്ന പബ്ലിക് സേഫ്റ്റ് ആക്റ്റ് എന്ന നിയമം ചുമത്തിയാണ് അറസ്റ്റുകള്‍ നടക്കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നിലനില്‍ക്കാനുള്ള എല്ലാ ഉപാധികളും അനിശ്ചിതാവസ്ഥ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് ‘കശ്മീര്‍ പ്രതിരോധ ദിന’മായി ആചരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply