കേരളത്തില്‍ ഒറ്റ എന്‍ഡിഎക്കാരനും വിജയിക്കരുത്- കെ സഹദേവന്‍

. കാപട്യം മാത്രം കൈമുതലാക്കിയ സംഘപരിവാര്‍ ശക്തികള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ചാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും വൈവിധ്യപൂര്‍ണ്ണമായ സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയെ ഏകാത്മക മതരാഷ്ട്രമായി മാറ്റാനുള്ള നടപടിയെ സമ്പൂര്‍ണ്ണമായി തള്ളിക്കളയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരേണ്ടതുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷിക-തൊഴില്‍ മേഖലയെയും സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം അനുഭവം കൊണ്ട് നമുക്ക് അറിയാവുന്നതാണല്ലോ. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില അനുദിനം കൂട്ടിക്കൊണ്ട്, തൊഴിലും വരുമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുയാണെന്ന കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതില്ല. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുകളുടെ പഴുതുകള്‍ ഉപയോഗപ്പെടുത്തി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ദിനം പ്രതിയെന്നോണം ജനവിരുദ്ധങ്ങളായ നയങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതേതര-ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചും, ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കിയും, ജനങ്ങളെ മതപരമായി വിഭജിച്ചും അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ വന്‍തോതില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും വന്‍കിട കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അപഹസിച്ചും, വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവരെ ജയിലിലടച്ചും തുടരുന്ന സംഘപരിവാര്‍ ഭരണത്തിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ ജനരോഷം പടരുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ ബംഗാള്‍, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളില്‍ മതപരമായ ചേരിതിരിവുകള്‍ സൃഷ്ടിച്ചും മതവൈകാരിക വിഷയങ്ങള്‍ ഉന്നയിച്ച് വോട്ടുകള്‍ നേടാനുമാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാപട്യം മാത്രം കൈമുതലാക്കിയ സംഘപരിവാര്‍ ശക്തികള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ചാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്യത്യസ്ത മത-ജാതി വിഭാഗങ്ങളും വൈവിധ്യപൂര്‍ണ്ണമായ സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയെ ഏകാത്മക മതരാഷ്ട്രമായി മാറ്റാനുള്ള നടപടിയെ സമ്പൂര്‍ണ്ണമായി തള്ളിക്കളയാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തുകൊണ്ട് ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കരുത്?
ഇന്ത്യന്‍ ദേശീയ പ്രക്ഷോഭത്തെ ഒറ്റിക്കൊടുത്തവരാണ് അവരുടെ പൂര്‍വ്വികര്‍..
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ദ്വിരാഷ്ട്ര വാദം ഉന്നയിച്ചവരാവണവര്‍.. വെള്ളക്കാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ ശിക്ഷയില്‍ ഇളവുനേടിയ വി. ഡി. സവര്‍ക്കര്‍ അടങ്ങുന്നവരുടെ ചിന്തകളാണ് അവരെ നയിക്കുന്നത്. ലോകം കണ്ട ഏറ്റവും ക്രൂരരായ ഫാസിസ്റ്റ് ഭരണാധികാരികളായ മുസ്സോളിനിയുടെയും ഹിറ്റ്‌ലറുടെയും ഫാസിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ആര്‍എസ്എസ്-ഹിന്ദുമഹാസഭ എന്നിവയാണ് ബിജെപിയെ നയിക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ അഹിംസാവാദിയായ ഗാന്ധിജിയുടെ ഘാതകരായ നാഥുറാം ഗോഡ്‌സേയുടെ പിന്മുറക്കാരാണവര്‍.. ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും ജനനം തൊട്ടിങ്ങോട്ട് ഇന്ത്യയില്‍ നടന്ന നൂറുകണക്കായ വര്‍ഗ്ഗീയ കലാപങ്ങളുടെയും പിന്നിലെ ആസൂത്രകരാണവര്‍..

ബിജെപി രൂപം കൊണ്ട 1984 തൊട്ട് മഹാരാഷ്ട്രയിലെ ഭിവണ്ടിയിലും ഗുജറാത്തിലും ബോംബെയിലും മുസ്സഫര്‍നഗറിലും കോട്ടയിലും ഭാഗല്‍പൂരിലും അയോദ്ധ്യയിലും കന്ധമാലിലും കര്‍ണ്ണാടകയിലും കാണ്‍പൂരിലും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നൂറുകണക്കായ മത വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഉത്തരവാദികളാണവര്‍.. ജാതിയുടെ പേരില്‍ ദളിതരെയും ആദിവാസികളെയും അകറ്റിനിര്‍ത്തുകയും ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം സ്വീകരിക്കുകയും ചെയ്യുന്നവരെന്ന നിലയില്‍.. ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്നവരെന്ന നിലയില്‍.. ബാബറി മസ്ജിദ് തകര്‍ത്തവരെന്ന നിലയില്‍….. ആയിരക്കണക്കിന് മുസ്ലീങ്ങളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തവരെന്ന നിലയില്‍.. ക്രിസ്ത്യന്‍ മിഷണറിയായ ഗ്രഹാംസ്റ്റെയിനിനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും പച്ചയ്ക്ക് കത്തിച്ചുകൊന്നവരെന്ന നിലയില്‍.. കേന്ദ്രത്തില്‍ ആദ്യം അധികാരത്തിലേറിയ കാലം (ബാജ്‌പേയ് സര്‍ക്കാര്‍) സൈനികര്‍ക്കുള്ള ശവപ്പെട്ടികള്‍ വാങ്ങിക്കുന്നതില്‍ തന്നെ അഴിമതി കാട്ടിയവരെന്ന നിലയില്‍.. കന്ധമാലില്‍ (2007) ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല ചെയ്തതിനാല്‍.. അധികാരത്തില്‍ തുടരാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയും (സൊറാബുദ്ദീന്‍ കേസ് അടക്കം നിരവധി ഉദാഹരണം) മുസ്ലീങ്ങളെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്നതിനാല്‍.. ഊനയും മുസ്സഫര്‍നഗറും അടക്കം ഇന്ത്യയിലെ ദളിത് വിഭാഗങ്ങള്‍ക്കെതിരായി നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് പിന്നിലെ ശക്തികളാണവര്‍..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവയെ കാവിവത്കരിക്കുകയും ചെയ്യുന്നതിനാല്‍.. രാജ്യത്തിന്റെ പൊതുസമ്പത്ത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുന്നതിനാല്‍… ഏറ്റവും വലിയ ബാങ്ക് കൊള്ളയടിക്ക് കൂട്ടുനിന്നവര്‍ എന്ന നിലയില്‍; ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച് വിദേശത്തേക്ക് കടന്നവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തവരെന്ന നിലയില്‍.. അദാനി-അംബാനി തുടങ്ങി ഏതാനും കുത്തകകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി വഴിവിട്ട രീതിയില്‍ നിയമ നിര്‍മ്മാണം നടത്തിയവരെന്ന നിലയില്‍.. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി നിരവധി മൂഢ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയുടെ സമ്പദ്‌മേഖലയെ തകര്‍ത്തതിനാല്‍.. രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നാകെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്നതിനാല്‍ കര്‍ഷകരെയും തൊഴിലാളികളെയും പാപ്പരാക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയവരെന്ന നിലയില്‍.. രാജ്യത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വിധത്തില്‍ പാരിസ്ഥിതിക നിയമങ്ങളില്‍ വെള്ളം ചേര്‍ത്തവരെന്ന നിലയില്‍.. മതത്തിന്റെ പേരില്‍ പൗരന്മാരെ രണ്ടായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നവരെന്ന നിലയില്‍.. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നവരായതിനാല്‍.. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും സ്വതന്ത്രാധികാരം കവരുന്നതിനാല്‍.. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിക്കുന്നവരെന്ന നിലയില്‍.. എതിര്‍ശബ്ദങ്ങളെ നിയമവിരുദ്ധമായി ജയിലിലടക്കുന്നവരെന്ന നിലയില്‍.. തെരഞ്ഞെടുപ്പ് ജയത്തിനും മറ്റുമായി സൈന്യത്തെ ഉപയോഗപ്പെടുത്തി കൃത്രിമ യുദ്ധം സംഘടിപ്പിക്കുന്നവരെന്ന നിലയില്‍.. അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷം തകര്‍ക്കുന്നവരെന്ന നിലയില്‍.. രാജ്യത്തെ സാമ്പത്തികമായും സാംസ്‌കാരികമായും പതിറ്റാണ്ടുകള്‍ പിറകിലേക്ക് നയിച്ചവരെന്ന നിലയില്‍.. ഭരണഘടനയെ അട്ടിമറിക്കാനും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി മാറ്റാനും ശ്രമിക്കുന്നതിനാല്‍.. ആറ് വര്‍ഷം കൊണ്ട് ഇന്ത്യയെ ഏറ്റവും അസംതൃപ്തി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിച്ചതിനാല്‍…

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും സാംസ്‌കാരിക ബഹുസ്വരതകളെയും അട്ടിമറിച്ചുകൊണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ നമ്മുടെ സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക. നിങ്ങളുടെ സമ്മതിദാനാവകാശം വിവേകത്തോടെ വിനിയോഗിക്കുക. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കുകയില്ലെന്ന് തീരുമാനിക്കുക. സുഹൃത്തുക്കളെ അതിനായി പ്രേരിപ്പിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply