
ദേശീയപ്രശ്‌നം ഇന്ത്യയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഇന്ത്യയെ ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരമായി അവതരിപ്പിക്കുന്നത് ദേശീയപ്രശ്‌നത്തെ കൂടുതല്‍ കഠിനമാക്കുന്നു, വൈജാത്യങ്ങള്‍ ഇല്ലാതാക്കാനുള്ള ഈ നീക്കം ഹിന്ദുത്വ രാഷ്ടവാദത്തിനു പിന്‍ബലമായി തുടരുന്ന സ്ഥിതിയില്‍ ഇന്‍ഡ്യ എത്തി നില്‍ക്കുന്നു. ലഡാക്കിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമായ നിരീക്ഷണം സുരേഷ് തുളസി അവതരിപ്പിക്കുന്നു.
1942 സെപ്റ്റര്‍ 19-ാം തിയതിയോടെ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശാല കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇന്‍ഡ്യ ഒരു ‘ബഹു ദേശീയ രാഷ്ട്ര സമുച്ചയം’ ആണെന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെടുത്തിയ പ്രമേയം ഗംഗാധര്‍ അധികാരി, അന്നത്തെ അഖിലേന്ത്യ സെക്രട്ടറി അവതരിപ്പിക്കുകയുണ്ടായി. അതില്‍ പിന്നെ ദേശീയ പ്രശ്‌നം ഗൗരവഹമായ ചര്‍ച്ചകള്‍ക്കായി അപൂര്‍വ്വമായി മാത്രമെ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉടലെടുത്തു വന്നിട്ടുള്ളു. എന്നാല്‍, അഖിലേന്ത്യാ തലത്തില്‍ ഒരു ഭാഗത്ത് ഭരണ പാര്‍ട്ടി സാമ്പത്തിക- രാഷ്ട്രിയ സാംസ്‌ക്കാരിക തലത്തില്‍ അധികാര കേന്ദ്രീകരണം ലക്ഷ്യം വെക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ സ്വത്വബോധാതിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക ഭാഷാ വൈജാത്യങ്ങളാല്‍ ഇടയുകയും, അകലുകയും അതാത് സംസ്ഥാനങ്ങളിലെ വലത് എന്നു പറയാവുന്ന സ്വത്വ രാഷ്ട്രിയ പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രിയ പിടി മുറുക്കുന്നതുമാണ് കഴിഞ്ഞ ഏഴു ദശാബ്ദങ്ങളമായി ഇന്‍ഡ്യ കണ്ടു വരുന്നത്.ഇന്‍ഡ്യയില്‍ നിലനില്ക്കുന്ന തിരഞ്ഞെടുപ്പു ജനാധിപത്യ സമ്പ്രദായവും ഭാഷാ/സംസ്‌കാരിക വൈജാത്യങ്ങളും കേന്ദ്ര-സംസ്ഥാന പിടിവലികളും ഒരു പരിധിവരെ കേന്ദ്ര ഏകാധിപത്യ പ്രവണതകളെ ചെറുക്കാന്‍ പര്യാപ്തമാണ്.
സമകാലീന ഇന്‍ഡ്യയില്‍ GST യിലുടെ ഉണ്ടായ സാമ്പത്തിക ഏകീകരണവും, ഹിന്ദി ഭാഷാ വിവാദവും, നിയോജക മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണ്ണയവും,കേന്ദ്ര -സംസ്ഥാന ബന്ധങ്ങളെ കൂടുതല്‍ പിരിമുറുക്കങ്ങളിലേക്കും, രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥയെ ക്കുറിച്ചുള്ള ഗൗരവഹമായ ചര്‍ച്ചകളിലും എത്തിച്ചിരിക്കുന്നു. GST യിലൂടെ കൂടുതല്‍ സാമ്പത്തിക കേന്ദ്രീകരണം, കേന്ദ്രത്തിന് നടപ്പാക്കാനായെങ്കില്‍, സാമ്പത്തിക പക്ഷപാത നയങ്ങളാല്‍ രാഷ്ട്രിയ അട്ടിമറികള്‍ നടത്തി, കേന്ദ്രത്തെ അനുകൂലിക്കാത്ത സംസ്ഥാന സര്‍ക്കാറുകളെ മറിച്ചിടാനുള്ള ശ്രമങ്ങളും നിരന്തരം നടന്നു പോരുന്നുണ്ട്.
1957- ല്‍ കേരളം നേരിട്ട സംസ്ഥാന സര്‍ക്കാരിന്റെ പതനം പോലെ, Article 370 എടുത്തു കളഞ്ഞു കൊണ്ട് കാഷ്മീര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ രാഷ്ട്രിയ അട്ടിമറി നടത്തി സംസ്ഥാനമല്ലാതായി തീര്‍ന്നതും, ശക്തിപ്രാപിച്ചു വരുന്ന കേന്ദ്രത്തിന്റെ അമിത അധികാര കേന്ദ്രീകരണത്തിന്റെ രാഷ്ട്രീയ സ്വഭാവം വിളിച്ചോതുന്നു. ഈ സാഹചര്യത്തില്‍ വിവിധ ദേശീയ സംസ്ഥാനങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇന്ത്യയിലെ ദേശീയപ്രശ്‌നം വീണ്ടും കൂടുതല്‍ ചര്‍ച്ചാവിഷയമായി ഉയര്‍ന്നു വരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മഹത്തായ ഇന്‍ഡ്യന്‍ ഉപഭുഖണ്ഡം ബുഹൃത്തും ഉജ്ജലവുമായ ഒരു ചരിത്ര പാരമ്പര്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ, ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലേക്ക് ആര്‍ക്കും എളുപ്പമൊന്നും യഥേഷ്ടം കടന്നു കയറാനാകുന്നുമില്ല. ദേശീയ രാഷ്ട്രങ്ങളുടെ സമുച്ചയമായ ഇന്‍ഡ്യയെന്നും, ഭാരതം എന്നും അറിയപ്പെടുന്ന ഈ ഭൂവിഭാഗം, യൂറോപ്യനേക്കാളും സങ്കീര്‍ണ്ണമായ സാമൂഹ്യ-സാംസ്‌ക്കാരിക കൂട്ടായ്യയുടെ ഇടം കൂടെയാണെന്നത് ഏറെ ദുരൂഹതകള്‍ സൃഷ്ടിക്കുന്നു.
ആധുനീക ഇന്‍ഡ്യയില്‍ വിവിധ ദേശീയ രാഷ്ട്രങ്ങളുടെ നിലനില്‍പ്പും വളര്‍ന്നു വരുന്ന ദേശീയ രൂപീകരണങ്ങളും കേന്ദ്രീകരിച്ച്, പാകിസ്ഥാന്‍ രൂപീകരണവാദം ഉയര്‍ന്നു വന്നപ്പോള്‍, 1942 സെപപ്റ്റര്‍ 6-ന് ഈ വിഷയത്തെ ഗൗരാവഹമായി എടുത്തു കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുന്നത്. അതോടെയാണ് ഉപഭൂഖണ്ഡത്തില്‍ മൗലികമായി നിലനില്‍ക്കുന്ന ദേശീയ രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമമുണ്ടായത്.
ഇന്‍ഡ്യയെ അന്വേഷിച്ചുള്ള മിക്ക ചരിത്രകാരമാരും, ചിന്തകരും അതുല്യമായ ചരിത്രപാരമ്പര്യങ്ങളും വൈജാത്യങളും ഉള്‍ക്കൊള്ളുന്ന ഈ മാസ്മര ഭൂവിഭാഗത്തിന്റെ ആത്മാവ് കണ്ടെത്താന്‍ വളരെ ശൂഷ്‌കമായ കാല്‍ വെയ്പ്പുകളെ നടത്തിയിട്ടുള്ളു. ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിക്കുള്ളില്‍ ഭാഷാപരവും സാസ്‌കാരികവും, മതപരവും, ജാതിയവുമായ വേര്‍തിരിവുകള്‍, വ്യത്യസ്തമായി നിലനിന്നു പോരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ തൊട്ട്, ആധുനിക ലോകത്തോടു സംവദിക്കുന്ന ന്യൂ ജനവിഭാഗങ്ങള്‍ വരെ ഉള്‍പ്പെടുന്നു. ഇത് ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാനസിക സാംസ്‌കാരിക ജീവിത ചുറ്റുപാടിനെ ചുറ്റിപ്പറ്റിയുള്ള പഠനം അസാധ്യമാക്കുന്നു.
1947 തുടങ്ങി ആരംഭിച്ച കേന്ദ്ര- സംസ്ഥാന വടം വലികള്‍, ആന്തരിക ചൂഷണ ശൃംഘലകളും, അന്താരാഷ്ടിയ മൂലധന കടന്നു കയറ്റവും ചേര്‍ന്നു നൃഷ്ടിച്ചിട്ടുള്ള ചൂഷണാധിഷ്ഠിത വ്യവസ്ഥയില്‍ ദേശീയ രാഷ്ട്രങ്ങള്‍ മോചനമില്ലാതെ തുടരുന്നു. ഒരു ജനതയുടെ ഏറ്റവും വൃത്തികെട്ട ദുര്‍ഭാഗ്യം എന്നത് മറ്റൊരു ജനതയെ അടിമപ്പെടുത്തുക എന്നതാണ് – പൂര്‍ണ്ണമായി പറഞ്ഞാല്‍ ഒരു ജനത മറ്റൊരു ജനതയെ അടിമപ്പെടുത്തുമ്പോള്‍, താന്‍ തന്നെ ബന്ധിക്കപ്പെടുന്ന ചങ്ങലകള്‍ നിര്‍മ്മിക്കുന്നു. – (‘ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം’ 1947 മാര്‍ക്‌സ്.) ഇന്‍ഡ്യയില്‍ ആര് ആരുടെമേല്‍ കൂടുതല്‍ ആധിപത്യം ചെലുത്തുവെന്നത് കൃത്യമല്ലെങ്കിലും അഖിലേന്ത്യാ തലത്തില്‍ വന്‍കിട മുതലാളി – ജന്മി ഉദ്യോഗസ്ഥ പ്രഭൂത്വ ഭരണവര്‍ഗ്ഗ കൂട്ടായ്മ എല്ലാ ജനാധിപത്യ ക്രമങ്ങളും അട്ടിമറിക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്‍ഡ്യയില്‍ ഇന്നു കാണുന്ന ദേശീയ പ്രശ്‌നത്തിന്റെ പിന്നിലേക്കു പോകുമ്പോള്‍, മുഖ്യമായി –
1. മുഗളര്‍ക്കു മുമ്പ്‌ത്തെ കാലഘട്ടം (10-ാം – 15-ാം നൂറ്റാണ്ടുകള്‍)
ഇക്കാലത്ത് ഇന്ത്യ ഒരൊറ്റ ”രാഷ്ട്രം” ആയിരുന്നില്ല. പല പ്രാദേശിക രാജ്യങ്ങള്‍, രാജവംശങ്ങള്‍, നാട്ടു രാജ്യങ്ങള്‍,സംസ്‌കാരങ്ങള്‍, വളര്‍ന്നു വരുന്ന ഭാഷാ സമൂഹങ്ങള്‍ ഉണ്ടായിരുന്ന ഇടമായിരുന്നു ഈ ഉപദ്രവണ്ഡം (ചോഴ, പാണ്ഡ്യ, വിജയനഗരം, രാജ്പുത്ര , മറാട്ട , മഗധ, ഒടിയ രാജ്യങ്ങള്‍,…). ”ദേശീയ ഐക്യം” എന്ന ആശയം ഇല്ലെങ്കിലും, പ്രാദേശിക രാഷ്ട്രബോധം ഉണ്ടായിരുന്നു. ഉദാ: തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ, മറാഠി, ഗൂജറാത്തി, ബംഗാളി, സിക്ക്, കാഷ്മീരി, ആസാമി, മണിപ്പൂരി, നാഗ, മലയാളി സമൂഹങ്ങള്‍ തങ്ങളുടേതായ ഭാഷാ-സാംസ്‌കാരിക ഐക്യം വളര്‍ത്തി, പ്രത്യേക ദേശ രാഷ്ടങ്ങളായി വളര്‍ന്നു നിന്നിരുന്നവരായിരുന്നു. സാമൂഹികഘടനയില്‍ മത- ജാതി വ്യവസ്ഥ കടുത്ത ഭിന്നതയും വേര്‍തിരിവും പൊതുവായി ഈ ദേശീയതകളില്‍ ഏറിയും കുറഞ്ഞു നിലനിന്നു പോരുന്നു.
2. മുഗള്‍ കാലഘട്ടം (16-ാം – 18-ാം നൂറ്റാണ്ടുകള്‍)
മുഗളുകളുടെ കീഴില്‍ ഒരു കേന്ദ്രീകൃത സാമ്രാജ്യം ഉയര്‍ന്നു. എന്നാല്‍ അത് അധിനിവേശ സാമ്രാജ്യം ആയിരുന്നു, ദേശീയ ഐക്യം അവിടേയും ഉടലെടുത്തിരുന്നില്ല. മുഗള്‍ ഭരണത്തിനൊപ്പം പ്രാദേശിക ശക്തികള്‍ (മറാത്ത, സിഖ്, ആസാം, തെക്കന്‍ സാമ്രാജ്യങ്ങള്‍) ഉയര്‍ന്നു. ഇവിടെ ദേശീയപ്രശ്‌നം ”ആര്‍ ഭരണാധികാരി?” എന്ന തലത്തിലായിരുന്നു – ഒരു സാമ്രാജ്യത്തിന്റെ കേന്ദ്രീകരണമോ, പ്രാദേശിക സ്വാതന്ത്ര്യമോ അപ്പോഴും ഉയര്‍ന്നു വന്നിരുന്നില്ല. ജനങ്ങളുടെ ഭാഷാ-സാംസ്‌കാരിക ഐഡന്റിറ്റി തുടര്‍ച്ചയായി അപ്പോഴും നിലനിന്നു പോരുന്നു.
3. ബ്രിട്ടീഷ് അധിനിവേശകാലം (18 – 20-ാം നൂറ്റാണ്ട്)
ബ്രിട്ടീഷ് കോളണിയലിസം ദേശീയപ്രശ്‌നത്തിന് പുതിയ ഭാവം നല്‍കി. ഇന്ത്യയെ ”ഒരു രാഷ്ട്രീയ-ഭൗമിക യൂണിറ്റ്” ആയി ചേര്‍ത്തത് ബ്രിട്ടീഷുകാര്‍ ആയിരുന്നു, ഒരു വന്‍കിട കേമ്പാളം എന്നതായിരുന്നു അവരുടെ ആധിപത്യ തല്‍പ്പര്യം. അവര്‍ അഖണ്ഡ ഭാരതത്തിനായി വിവിധ നാട്ടു രാജ്യങ്ങളെ, ദേശീയതകളെ ബലമായി ചേര്‍ത്തു കൂട്ടി കെട്ടി വികൃതമാക്കുകയായിരുന്നു. കൂടാതെ അംഗസംഖ്യയില്‍ കുറവായിരുന്ന അവരുടെ ഭരണ സൗകര്യത്തിനായും അത് ആവശ്യമായിരുന്നു എന്നു കാണാം.
പ്രധാന സംഭവ വികാസങ്ങള്‍
1757 പ്ലാസി യുദ്ധം – ബ്രിട്ടീഷ് ഭരണം ഉറപ്പിച്ചു. 1857: ശീപായി കലാപം – ആദ്യത്തെ ദേശീയ വിമോചന പ്രസ്ഥാനം എന്ന് വിശേഷിക്കപ്പെട്ടു.. എന്നാല്‍ അത് രാജവംശ-സാമുദായിക-പ്രാദേശിക സ്വഭാവമുള്ളതായിരുന്നു. നാടുവാഴികള്‍ നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ പോരാട്ടമായിരുന്നു.
1885: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടു. ‘ആദ്യമായി ”ഇന്ത്യ”യെ ഒറ്റദേശീയ സംരംഭമായി വ്യഖ്യാനിച്ചു ഉറപ്പിച്ചു. അങ്ങനെ ഇന്‍ഡ്യാ സങ്കല്പം ഔപചാരികമായി 140 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉറപ്പിക്കപ്പെടുന്നത്.
1905: ബംഗാള്‍ വിഭജനം – ഭാഷാ-മതരേഖകളില്‍ ദേശീയ പ്രശ്‌നം മുറുകിയതോടെ ബ്രീട്ടിഷ്‌കാര്‍ ബംഗാള്‍ വിഭജിച്ചു.
1919-1947: ഖിലാഫത്ത്, അസഹകരണം, സിവില്‍ നിസഹകരണ സമരം, ക്വിറ്റ് ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വഴി ദേശീയ ഐക്യം ബ്രീട്ടിഷ് അധീപത്യത്തിനെതിരെ വളര്‍ന്നു വന്നു, പക്ഷേ മത-ജാതി-ഭാഷ-പ്രാദേശിക തിരിച്ചറിവുകളും കൂടി ശക്തമായി ഉടലെടുത്തു, വളര്‍ന്നു വന്നു.
4. സ്വാതന്ത്ര്യസമരവും വിഭജനവും (1947).
സ്വാതന്ത്ര്യം നേടിയെങ്കിലും, പാര്‍ട്ടീഷന്‍ (ഇന്ത്യ-പാകിസ്താന്‍ വിഭജനം) ദേശീയപ്രശ്‌നത്തിന്റെ മതപരമായ വര്‍ഗ്ഗിയ കലാപം അഴിച്ചു വിട്ടു. ഹിന്ദു-മുസ്ലിം മതരാഷ്ട്ര തിരിച്ചറിവുകളുടെ ഏറ്റുമുട്ടല്‍ ആയി – ബ്രിട്ടീഷ് ‘ വിഭജിക്കുക ഭരിക്കുക ‘ നയത്തിന്റെ ഫലമായി അതു ഉടലെടുത്തു. ദേശീയ പ്രശ്‌നം = സ്വയം ഭരണ സ്വയം നിര്‍ണ്ണയ അവകാശം എന്ന അര്‍ത്ഥത്തില്‍ നിലവില്‍ വന്നു.
5. സ്വാതന്ത്ര്യാനന്തരകാലം (1947 – 2025)
ഭരണഘടന (1950): ഇന്ത്യയെ ‘ ഇന്‍സ്യന്‍ യൂണിയന്‍” ആയി പ്രഖ്യാപിച്ചു. ബഹുഭാഷാ, ബഹുജാതി, ഫെഡറല്‍ ഘടനക്ക് രൂപം നല്‍കി.
പ്രധാന സംഭവങ്ങള്‍:
1956: ഭരണ സൗകര്യത്തിനായി സംസ്ഥാന പുനസംഘടന – ഭാഷയെ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു.
1960-70: വടക്കുകിഴക്കന്‍ മേഖലയില്‍, കാശ്മീരില്‍, പഞ്ചാബില്‍ ദേശീയ സ്വയംഭരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു.
1975-77: അടിയന്തരാവസ്ഥ – കേന്ദ്രവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെട്ടു.
1980: പഞ്ചാബ് ഖാലിസ്ഥാന്‍, ASU നയിച്ച ആസമീയ പ്രസ്ഥാനം, നാഗ, മിസോ ദേശീയ കലാപങ്ങള്‍.
1990-2000: ലിബറലൈസേഷന്‍ – അസമത്വം വര്‍ധിച്ചു; ആദിവാസി പ്രദേശങ്ങളില്‍ ”ദേശീയത” സാമൂഹ്യക നീതിക്കായുള്ള സ്വയം നിര്‍ണ്ണായ വകാശത്തിനായുള്ള പോരാട്ടം ശക്തിപ്പെട്ടു.
2019: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു – കാശ്മീര്‍ പ്രശ്‌നം വീണ്ടും ദേശീയപ്രശ്‌നത്തിന്റെ കേന്ദ്ര വിഷയമായി സ്ഥാപിക്കപ്പെട്ടു.
ഇന്നത്തെ ഹിന്ദുത്വ പദ്ധതി:
ഇന്ത്യയെ ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം ആയി അവതരിപ്പിക്കല്‍ – ഇത് ദേശീയപ്രശ്‌നത്തെ കൂടുതല്‍ കഠിനമാക്കുന്നു, വൈജാത്യങ്ങള്‍ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ അജണ്ട ഹിന്ദുത്വ രാഷ്ടവാദത്തിനു പിന്‍ബലമായി തുടരുന്ന സ്ഥിതിയില്‍ ഇന്‍ഡ്യ എത്തി നില്‍ക്കുന്നു.
ഇന്ത്യയിലെ ദേശീയപ്രശ്‌നം pre-Mughal കാലഘട്ടത്തില്‍ പ്രാദേശിക-സാമ്രാജ്യത്വ പോരാട്ടമായിരുന്നുവെങ്കില്‍, ബ്രിട്ടീഷ് അധിനിവേശത്തില്‍ അത് ദേശീയസ്വാതന്ത്ര്യത്തിന്റെ പോരാട്ടമായി മാറി. സ്വാതന്ത്ര്യാനന്തരകാലത്ത് അത് ഫെഡറല്‍ ഐക്യം vs സ്വയംഭരണാവകാശം എന്ന രൂപത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇന്നു ദേശീയപ്രശ്‌നം, ജാതി-മത-ഭാഷ-വര്‍ഗ്ഗ-പ്രാദേശിക സ്വത്വ രാഷ്ട്രിയ പ്രശ്‌നങ്ങളുടെ കൂടി ചേരലാണ്. അതിന്റെ ജനാധിപത്യപരമായ പരിഹാരം:- സ്വയംഭരണം, ഫെഡറലിസം, സാമൂഹിക നീതി എന്നിവ ഉറപ്പിക്കുന്നതിലൂടെ മാത്രമാണ് സാധ്യമാകുക. നിലനില്‍ക്കുന്ന ഉച്ചനീചത്വ, – ഉദാരീകരണ, വിദേശ അധിശത്വ വ്യവസ്ഥയുടെ ജനാധിപത്യ പരിഹാരം കാണാതെ, ദേശീയ രാഷ്ട്രങ്ങളുടെ സ്വയം നിര്‍ണ്ണത്തിലൂടെ സാദ്ധ്യമാകേണ്ട ആരോഗ്യകരമായ ഫെഡറല്‍ സംവിധാനം അസാദ്ധ്യമായി തൂടരും.