മുസ്ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുന്നു – കോടിയേരി

എപ്പോളെല്ലാം ഇടതുപക്ഷം ശക്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ അപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മുന്‍പ് ഇല്ലാത്തവിധം വര്‍ദ്ധിച്ചിട്ടുണ്ട്.

മുസ്ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര് ബാലകൃഷ്ണന്‍. ജമായത്ത് ഇസ്ലാമിയും എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടുമാണ് മുസ്ലിം തീവ്രവാദം വളര്‍ത്തുന്നത്. മറുവശത്ത് ആര്‍എസ്എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ്, ലീദ് പ്രവര്‍ത്തകരെ കൊന്നപ്പോള്‍ യു ഡി എഫോ മാധ്യമങ്ങളോ കാര്യമായി ഇടപെട്ടില്ല. എന്നാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഇവര്‍ ദിവസങ്ങളോളം ചര്‍ച്ചചെയ്യുമായിരുന്നു. ശത്രുവര്‍ഗത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കാലാനുസൃതമായ മാറ്റം സിപിഐ എമ്മിന്റെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുമെന്ന് കോടിയേരി പറഞ്ഞു. മുന്‍പ് ഇല്ലാത്തവിധം ദേശീയതലത്തില്‍ വലതുപക്ഷ കക്ഷികള്‍ക്ക് മുന്‍കൈ ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിലും വലതുപക്ഷ ശക്തികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്. കേരളത്തിലും ഇതിന്റെ കഴിവ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാകും സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണ്ടുമുതലേ നമ്മുടെ സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നുള്ളത് വസ്തുതയാണ്. എപ്പോളെല്ലാം ഇടതുപക്ഷം ശക്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ അപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മുന്‍പ് ഇല്ലാത്തവിധം വര്‍ദ്ധിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. സാധാരണ യുഡിഎഫ് സംഘടനാരൂപം തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പുറത്തുവരാറുള്ളത്. എന്നാല്‍ ഇന്ന് യുഡിഎഫ് മാത്രമല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഈ വെല്ലുവിളി നേരിടുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനം മാറ്റേണ്ടത്.
പാര്‍ട്ടിക്ക് മുന്‍പ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി കോടിയേരി അംഗീകരിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയുംനടത്തിയ പ്രചാരണങ്ങള്‍ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു. സിപിഎം വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ എതിരല്ല. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള നിലപാടില്‍ ഒപ്പം നില്‍ക്കണം. പാര്‍ട്ടി അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ പാടില്ല. അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ ഒരുതരത്തിലും ഉള്‍പ്പെടാന്‍ പാടില്ല എന്നും കോടിയേരി കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News, Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply