ആദിവാസി യുവതിയുടെ കൊലപാതകം: വാളയാര്‍ മോഡല്‍ അന്വേഷണ രീതിക്കെതിരെ പ്രതിഷേധസംഗമം

ഏറെ അടുപ്പമുള്ള ഒരു വ്യക്തിയുടെ മൊബൈല്‍ കോളിനെ തുടര്‍ന്ന് രാത്രി വീടിന് പുറത്തിറങ്ങിയ ആദിവാസി യുവതി, ഏതാണ്ട് അര കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് പിറ്റേ ദിവസം കാലത്ത് കാണപ്പെട്ടത്. ശരീരത്തിലെമ്പാടും മുറിവുകളോടെ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കാണപ്പെട്ട ആദിവാസി യുവതി വൈദ്യുതാഘാതം കൊണ്ട് മരണപ്പെട്ടതായാണ് പോലീസ് പ്രചരിപ്പിക്കുന്നത്.

വയനാട് കുറുവ ദീപിനടുത്തുള്ള കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായിട്ടും, ശാസ്ത്രീയമായ കുറ്റാന്വേഷണം ഒഴിവാക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് വിവിധ ആദിവാസി ദലിത് സംഘടനകള്‍ പ്രസ്താവിച്ചു. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ വാളയാര്‍ മോഡല്‍ അന്വേഷണ രീതിക്കെതിരെ ഫെബ്രുവരി 19 ബുധനാഴ്ച 3 മണിക്ക് വയനാട് ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധസംഗമം നടത്തും.

ഏറെ അടുപ്പമുള്ള ഒരു വ്യക്തിയുടെ മൊബൈല്‍ കോളിനെ തുടര്‍ന്ന് രാത്രി വീടിന് പുറത്തിറങ്ങിയ ആദിവാസി യുവതി, ഏതാണ്ട് അര കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് പിറ്റേ ദിവസം കാലത്ത് കാണപ്പെട്ടത്. ശരീരത്തിലെമ്പാടും മുറിവുകളോടെ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കാണപ്പെട്ട ആദിവാസി യുവതി വൈദ്യുതാഘാതം കൊണ്ട് മരണപ്പെട്ടതായാണ് പോലീസ് പ്രചരിപ്പിക്കുന്നത്. മൃതദേഹം കണ്ട സ്ഥലത്ത് നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന വൈദ്യുതലൈന്‍ ഉണ്ടായിരുന്നു എന്ന ആക്ഷേപത്തിന്റെ പേരില്‍ സ്ഥലം ഉടമയെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ ഒരു അപകടമരണമായി എഴുതിത്തള്ളാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ബന്ധുക്കളും, നാട്ടുകാരും, ആദിവാസി സംഘടനകളും വിശ്വസിക്കുന്നത്.
യഥാര്‍ത്ഥ പ്രതികള്‍ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും, അവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. അന്നു രാത്രി കുറുക്കന്‍മൂല കോളനിക്കടുത്തുള്ള ഒഴിഞ്ഞുകിടന്ന ഒരു വീട്ടില്‍ ബഹളം നടന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ വീടിന് പുറത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടിയത് നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മൃതദേഹം കണ്ട സ്ഥലത്തിന്റെ ദിശയില്‍ നിന്നും ദാരുണമായ നിലവിളി കേട്ടതായും നാട്ടുകാര്‍ വ്യക്തമാക്കുന്നു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും, പരിസരവാസികള്‍ രൂപീകരിച്ച പൗരസമിതി ഒട്ടും വൈകാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും എന്തുകൊണ്ടാണ് ശാസ്ത്രീയമായ കുറ്റാന്വേഷണരീതി അവലംബിക്കാത്തതെന്നത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗപ്പെടുത്തുകയോ, ആവശ്യമായ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുകയോ, ലഭിച്ച മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ അന്വേഷണം നടത്തുകയോ ഇതുവരെ ചെയ്തിട്ടില്ല. ആദിവാസി യുവതിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ ചോദ്യം ചെയ്തിട്ടുമില്ല. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ആദിവാസി ദലിത് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ തുടക്കമെന്നനിലയിലാണ് 2020 ഫെബ്രുവരി 19ന് (ബുധന്‍) ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ വയനാട് കലക്ടറേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് എ.ചാന്തുണ്ണി (കേരള ആദിവാസി ഫോറം), എം.ഗീതാനന്ദന്‍ (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ആദിവാസി ഗോത്രമഹാസഭ) എന്നിവര്‍ അറിയിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply