ബഹുപാര്‍ട്ടി രാഷ്ട്രീയം നിലനില്‍ക്കണം, ബദലുകള്‍ ഉയര്‍ന്നു വരണം
ഇടതുപക്ഷത്തിനപ്പുറം ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ ബദലിന്റെ അപര്യാപ്തത പരിഹരിക്കാന്‍ നാം കേരളീയര്‍ തയ്യാറാകേണ്ടതുണ്ട്. അത് പരിഹരിക്കാനായില്ലെങ്കില്‍ അവിടെ മുതലെടുത്ത് വളരുന്നത് സംഘപരിവാര്‍ വര്‍ഗീയ ശക്തികളായിരിക്കും. ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാണ് ഡല്‍ഹി. ഏറെക്കാലം കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ അസ്വസ്ഥമാകേണ്ടി വന്ന ഡല്‍ഹിയെ ബിജെപി കാര്‍ന്നുതിന്നാല്‍ പുറപ്പെട്ടപ്പോള്‍ ആം ആദ്മി എന്ന ജനാധിപത്യ ബദല്‍ സ്വീകരിച്ച് ജനങ്ങള്‍ ജനാധിപത്യത്തെ നിലനിര്‍ത്തുകയുണ്ടായി.
കേരള ജനത പുനരാലോചന നടത്തേണ്ട സമയമാണ് ഇനി വരുന്ന 5 വര്‍ഷങ്ങള്‍. ജനാധിപത്യ രാഷ്ട്രീയത്തിന്റെ രക്തയോട്ടമെന്നു വിശേഷിപ്പിക്കാവുന്ന ബഹുപാര്‍ട്ടി വ്യവസ്ഥ കേരളത്തില്‍ അസ്തമിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്രത്തില്‍ 2019 മുതല്‍ നേരിടുന്ന പ്രശ്‌നമാണിത്. ബിജെപി യോട് പോരടിക്കാന്‍ ശേഷിയുള്ള ബദല്‍ പാര്‍ട്ടികളുടെ അപര്യാപ്തത.
ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ഈ പ്രശ്‌നത്തിന്റെ സാന്നിദ്ധ്യം തുറന്നു കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ശക്തമായ സാന്നിദ്ധ്യമായി നിലനില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ട് കോണ്‍ഗ്രസ് കൂപ്പ് കുത്തിയിരിക്കുകയാണ്. ജനങ്ങളുടെ മുന്നിലുള്ള ഏക ഓപ്ഷനായി ഇടതുപക്ഷം മാത്രം അവശേഷിക്കുന്നു. ഈ പ്രവണത ജനാധിപത്യത്തില്‍ നിന്ന് സ്വേചാധിപത്യത്തിലേക്കുള്ള ദൂരം കുറക്കുന്നുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെയാണ്. പക്ഷേ ഒരഞ്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2026 ല്‍ ഇടതിനോട് രാഷ്ട്രീയ പോരാട്ടം നടത്തി വിജയിക്കാന്‍ പ്രാപ്തിയുള്ള ഒരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടാവേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. ഒരേ പാര്‍ട്ടി തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ സ്വാഭാവികമായും വന്ന് ചേരുന്ന അപചയത്തില്‍ നിന്ന് കേരളത്തിലെ ഇടതുപക്ഷവും രക്ഷപ്പെടില്ല. അവിടെ പരിഹാരമായി ഒരു ബദല്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. കോണ്‍ഗ്രസ് അതില്‍ നൂറു ശതമാനം പരാജയമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. 2016 ല്‍ നിന്ന് മെച്ചപ്പെടുന്നതിന് പകരം കോണ്‍ഗ്രസ് ദാരുണമായി തകര്‍ന്നടിയുകയാണുണ്ടായത്. അത് കേവലം ഇടതിന്റെ ഭരണ മികവ് കൊണ്ട് സംഭവിച്ചതല്ല എന്ന കാര്യം വ്യക്തമാണ്.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോടുള്ള അകല്‍ച്ചയും കോണ്‍ഗ്രസിന്റെ നയ പരാജയങ്ങളോടുള്ള വിമര്‍ശനവും കൂടിയാണ് കേരളീയര്‍ ഈ ഇലക്ഷനില്‍ വെളിവാക്കിയത്. അതൊക്കെ കൂടിച്ചേര്‍ന്നാണ് ഇടതിന്റെ വിജയം രൂപപ്പെട്ടത്. ഇതില്‍ കേരളീയര്‍ നേരിടാന്‍ പോകുന്ന ഏകപാര്‍ട്ടി രാഷ്ട്രീയത്തിന്റെ സൂചനകള്‍ ഉണ്ട്. ഇടതുപക്ഷത്തിനപ്പുറം ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പ് (option) അസാധ്യമായ വിധം road end ലേക്ക് കേരളീയ ജനത എത്തിപ്പെട്ടിട്ടുണ്ട്. ഈയൊരു പ്രശ്‌നം ഇന്ന് നമുക്ക് തിരിച്ചറിയാനാവാത്തത് ഇടതിന്റെ ഭരണ മികവ് ന്യായീകരണമായി മുന്നില്‍ ഉള്ളതു കൊണ്ടായിരിക്കാം. പക്ഷേ 2026 ല്‍ നാം അതിന്റെ ഗൗരവം മനസിലാക്കിയിരിക്കും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇടതുപക്ഷത്തിനപ്പുറം ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ ബദലിന്റെ അപര്യാപ്തത പരിഹരിക്കാന്‍ നാം കേരളീയര്‍ തയ്യാറാകേണ്ടതുണ്ട്. അത് പരിഹരിക്കാനായില്ലെങ്കില്‍ അവിടെ മുതലെടുത്ത് വളരുന്നത് സംഘപരിവാര്‍ വര്‍ഗീയ ശക്തികളായിരിക്കും. ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാണ് ഡല്‍ഹി. ഏറെക്കാലം കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ അസ്വസ്ഥമാകേണ്ടി വന്ന ഡല്‍ഹിയെ ബിജെപി കാര്‍ന്നുതിന്നാല്‍ പുറപ്പെട്ടപ്പോള്‍ ആം ആദ്മി എന്ന ജനാധിപത്യ ബദല്‍ സ്വീകരിച്ച് ജനങ്ങള്‍ ജനാധിപത്യത്തെ നിലനിര്‍ത്തുകയുണ്ടായി.
അതിനാല്‍, കേരളത്തില്‍ ഇനി ബദല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയരണം. 20 – ട്വന്റി മുതല്‍ ആം ആദ്മി വരെയുള്ള ബദലുകളെ പരീക്ഷിക്കാന്‍ കേരളീയര്‍ തയ്യാറാകണം. ഏകപാര്‍ട്ടി ആധിപത്യം ജനാധിപത്യത്തിന് ആപത്താണ് എന്ന് തിരിച്ചറിഞ്ഞ് ഇടതിനു ബദലായി പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ കേരളീയര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in