മെയ് 1 വാളയാര്‍ ഐക്യദാര്‍ഢ്യ ദിനം.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും അന്ന് (മെയ് ഒന്നിന് ) വൈകീട്ട് 5 മണിക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.

വാളയാര്‍ സമരം പുതിയ ഘട്ടത്തിലേക്കു കടക്കണമെന്ന ആവശ്യം നമ്മുടെ പ്രവര്‍ത്തകരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ശക്തമാകുന്നു . പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ കാരണങ്ങള്‍ അന്വേഷിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയതായി പത്രങ്ങളിലൂടെ നാം അറിഞ്ഞു . നാം പ്രതീക്ഷിച്ചതു പോലെ സോജനടക്കമുള്ള ഉദ്യോഗസ്ഥരേയും കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളേയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ജസ്റ്റീസ് ഹനീഫ കമ്മീഷന്‍ സര്‍ക്കാരിന് വേണ്ടി ചെയ്തത് . ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരേണ്ടത് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പിന് ആവശ്യമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കാതെ മാത്രമേ നമുക്ക് സമരങ്ങള്‍ നടത്താന്‍ കഴിയു .
.
അടുത്ത ഘട്ടം സമരത്തിന്റെ തുടക്കമായി തൊഴിലാളി ദിനമായ മെയ് ഒന്ന് വാളയാര്‍ ഐക്യദാര്‍ഢ്യ ദിനമായി പ്രഖ്യാപിക്കുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും അന്ന് (മെയ് ഒന്നിന് ) വൈകീട്ട് 5 മണിക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. വാളയാര്‍ സമരം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി സ്വന്തം വീട്ടിനു മുന്നില്‍ ഇരുന്ന് ചിത്രം ഫേസ് ബുക്കിലും വാട്ട്‌സപ്പിലും ഇടുക .

മുദ്രാവാക്യങ്ങള്‍

1) DYSP സോജനെതിരെ കേസെടുത്ത് ജയിലില്‍ അടക്കുക .
.
2) കേസ് ഹൈക്കോടതി മേല്‍ നോട്ടത്തില്‍ അന്വേഷിക്കുക .

3) വാളയാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരെ ജയിലില്‍ അടക്കുക ; പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക .
.
[ സ്വന്തം സംഘടനയുടെ പേരിനൊപ്പം ജസ്റ്റീസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ പേര് ഉപയോഗിക്കുക. ]
.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply