മഹാരാഷ്ട്രയില്‍ വന്‍ അട്ടിമറി : ബിജെപി – എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.അജിത് പവാറിന്റെ നേതൃത്വത്തിലായിരുന്നു എന്‍സിപി നീക്കം. അജിത് പവാറാണ് ഉപമുഖ്യമന്ത്രി.
മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം.അജിത് പവാറിന്റെ നേതൃത്വത്തിലായിരുന്നു എന്‍സിപി നീക്കം. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. സംഭവവുമായി ബന്ധപ്പെട്ട് ശരത് പവാറിന്‍രേയോ മറ്റ് എന്‍സിപി നേതാക്കളുടേയോ പ്രതികരണം ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയ ബിജെപി ഇന്നലെ രാത്രി നടത്തിയ നീക്കത്തിനൊടുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in