ഏറ്റുമുട്ടല്‍ വ്യാജം തന്നെയെന്ന ആരോപണം ശക്തമാകുന്നു – നിഷേധിച്ച് മുഖ്യമന്ത്രി
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. നിയമലംഘനമുണ്ടോ എന്നു പരിശോധിക്കുമെന്ന് ഗവര്‍ണറും പറഞ്ഞു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് ഏകപക്ഷിയമായി വെടിവെക്കുകയായിരുന്നു എന്ന സംശയം ശക്തമാകുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയാറായിരുന്നുവെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ പറഞ്ഞു. മാവോയിസ്റ്റ്കളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ട് ഒന്നും തന്നെ തണ്ടര്‍ ബോള്‍ട്ടിനു നേരെ ഉണ്ടായിട്ടില്ല. ഏതാനും ആദിവാസികളെ ഭീഷണിപ്പെടുത്തി സ്ഥലം കണ്ടെത്തി അക്രമിക്കുകയായിരുന്നു. പൊലീസും തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയത് നിയമലംഘമാണെന്നും മുരുകന്‍ പറഞ്ഞു.
അതേസമയം അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊന്നത് ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി. കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചത്. മാവോയിസ്റ്റുള്‍ക്ക് വല്ലാത്ത പരിവേഷം നല്‍കരുത്. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്ക് വല്ലാത്ത പരിവേഷം നല്‍കേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. അതേസമയം വെടിവെയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊടിയ കുറ്റവാളികളാണെങ്കില്‍ പോലും വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്നായിരുന്നു അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ എന്‍ ഷംസുദ്ദീന്‍ ചോദിച്ചു. വെടിവെപ്പിനെ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. നിയമലംഘനമുണ്ടോ എന്നു പരിശോധിക്കുമെന്ന് ഗവര്‍ണറും പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
K.s.radhakrishnan
October 31, 2019 at 9:05 pm
ഇവിടെ നമ്മുടെ മുന്നിൽ വരുന്നത് സിപിഎം എന്ന ചെഗുവേറിസ്റ്റുകൾ ഭരണത്തിൽ ഇരിക്കുന്നു., രണ്ടു മാവോ വാദികൾ.. മൂന്നു സംഘടിത തൊഴിലാളി വർഗം പിന്നെ അതിന്റെ ബുദ്വി ജീവികള്
ഇതിൽ സംഘടിത തൊഴിലാളി വർഗം മൊത്തം ആയി , ചെഗുവേര പക്ഷത്തു ആണ്. വിപ്ലവത്തിന്റെ മുഖ്യ ശക്തി എന്നത് മാർക്സിസ്റ്റു ഭാഷയിൽ വ്യവസായ തൊഴിലാളി വർഗം ആണ്.
അവർ ചഗുവേരിസ്റ്റു പക്ഷത്തു നില ഉറപ്പിച്ചിരിക്കുന്നു. അതായത് സിപിഎം പക്ഷത്തു.
ഇതാണ് ഇന്ത്യയിൽ , സവിശേക്ഷമായി കേരളം കാണുന്ന മര്കസീസ്റ്റു പരിപ്രേശ്യം.ഒരു ആശയമോ, സെക്കുലർ നിലപാടുമോ ഇല്ലാത്ത മാർക്സിസത്തിന്റെ പ്രേതം , അതാണ് രക്രി ഇവിടെ കാണുന്നത്..
സിപിഎം ആഭ്യന്തര കാര്യ മന്ത്രിയെ സംബന്ധിച്ചു തണ്ടെർബോൾട് ആയി സഹകരിക്കേണ്ടത് ഭരണഘടന അനുസൃതമായ ബാധ്യത കൂടി ആണ്.
പിന്നെ തണ്ടെർ ബോൾട്ട് മനുഷ്യ അവകാശ ലംഘനം നടത്തിയിട്ടുണ്ടോ എന്നതാണ് ശേഷിക്കുന്നത്.
അതിനു വിശദാശങ്ങൾ നമ്മുക്ക് ലഭ്യം അല്ല. മാവോയിസ്റ്റുകൾ എൻകൗണ്ടർ പോലീസുമായി നടത്തി എന്നു മുഖ്യമന്ത്രി പറഞ്ഞു നിയമ സഭയിൽ. പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണം വേണം എന്ന് പറയുന്നു.
പ്രമുഖ ഇസ്ലാമിസ്റ്റ് ബാഗ്ദാദിയുടെ ജെട്ടി കണ്ടു ഒളിസ്ഥലം ട്രാക്ക് ചെയാൻ ആകും എന്നു നമ്മൾക്ക് എവർക്കും അറിയാവുന്ന ഒരു കാലഘട്ടത്തിൽ മന്ദബുദ്വികളാൽ നയിക്കുന്ന മാവോ മാർക്സിസ്റ്റുകൾ പത്രം വായിക്കുന്നത് അഭികാമ്യം എന്നു എനിക്കു തോന്നുന്നു.
വിശദ വിവരം വരെട്ടെ.