വീരന്മാരല്ല, ജനങ്ങളാണ് ചരിത്രം രചിക്കുന്നത്
മോഡി സര്ക്കാര്‍ പുല്‍വമ സംഭവത്തിലെ പോലെ 2019 ലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആകെ ദേശീയതയുടെ ബ്രാന്‍ഡ് ലേക്ക് തിരിച്ചുവിട്ടത് പോലെ ഇപ്പോള്‍ നടന്നു വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ വേണ്ടിയും ഡല്‍ഹിയിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കഴിഞ്ഞ നാല് മാസമായി തലസ്ഥാന നഗരിയേ ഉപരോധിക്കുന്ന കര്‍ഷക മുന്നേറ്റത്തെ അടിച്ചമര്‍ത്താനും, സുകമ ആക്രമണത്തെ ഉപയോഗപ്പെടുത്തി നക്‌സലൈറ്റ് പ്രസ്ഥാനത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാനും മാര്‍ക്‌സിസത്തെ തന്നെ അവമതിക്കാനും ശ്രമിക്കുകയാണ്.
മാവോയിസ്റ്റുകളും പോലീസും പതിറ്റാണ്ടുകളായി ബസ്തര്‍ മേഖലയില്‍ തുടര്‍ന്ന് വരുന്ന ഏറ്റുമുട്ടല്‍ പരമ്പരയ്ക്ക് സൗത്ത് ബസ്തര്‍ ജില്ലയില്‍ ഉണ്ടായ 22 സൈനികരും ഏറ്റവും കുറഞ്ഞത് ഒരു മാവോയിസ്റ്റ് വനിതയും കൊല്ലപ്പെട്ട അതീവ ദുഃഖകരമായ ഏറ്റുമുട്ടലോടുകൂടി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിയിരിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം രേഖപ്പെടുതുന്നൂ.
അതെ സമയം മോഡി സര്ക്കാര്‍ ഇവിടെ പുല്‍വമ സംഭവത്തിലെ പോലെ (ഇത് സംബന്ധിച്ച് ശരിയായ അന്വേഷണം നടക്കുകയോ റിപ്പോര്‍ട്ട് പുറത്ത് വരികയോ ഉണ്ടായിട്ടില്ല) 2019 ലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആകെ ദേശീയതയുടെ ബ്രാന്‍ഡ് ലേക്ക് തിരിച്ചുവിട്ടത് പോലെ ഇപ്പൊള്‍ നടന്നു വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ വേണ്ടിയും ഡല്‍ഹിയിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കഴിഞ്ഞ നാല് മാസമായി തലസ്ഥാന നഗരിയേ ഉപരോധിക്കുന്ന കര്‍ഷക മുന്നേറ്റത്തെ അടിച്ചമര്‍ത്താനും, സുകമ ആക്രമണത്തെ ഉപയോഗപ്പെടുത്തി നക്‌സലൈറ്റ് പ്രസ്ഥാനത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാനും മാര്‍ക്‌സിസത്തെ തന്നെ അവ മതിക്കാനും ശ്രമിക്കുകയാണ്. കോണ്‍ഗ്രസ്സ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളും പോലീസ് അര്‍ധ സൈനിക മേധാവി കളും മുന്നോട്ട് വെക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ പുറകില്‍ അല്ല.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഉന്നത മാവോയിസ്റ്റ് ലീഡര്‍ ഹിദ്മ, ടുറം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാടുകളില്‍ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുക്മ – ബീജപുര്‍ ജില്ലകളില്‍ നിന്നും രണ്ടായിരത്തോളം വരുന്ന പോലീസ് അര്‍ധ സൈനിക വിഭാഗങ്ങള്‌ടെ വന്‍ സംഘത്തെ ഈ പ്രദേശത്ത് മാര്‍ച്ച് 26 ന് വിന്യസിച്ചു. ഏപ്രില്‍ 3ന് ഈ സേന വിഭാഗങ്ങള്‍ തിരിച്ച് പോരുന്ന സമയത്ത് മാവോയിസ്റ്റുകള്‍ അവരെ ആക്രമിക്കുകയും മൂന്ന് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു.ഇതില്‍ ഏറ്റവും കുറഞ്ഞത് 22 സൈനികരും ഒരു വനിത മാവോയിസ്റ്റും കൊല്ലപ്പെട്ടു. 32 സൈനികര്‍ക്ക് പരിക്കേറ്റു ഒരാളെ കാണാതായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ മേഖലയില്‍ മാവോയിസ്റ്റ് വേട്ടയുടെയും തിരിച്ചടികളുടെയും ഭാഗമായി അക്രമം മൂര്‍ച്ചിച്ചിരുന്നു. കുറച്ചു നാളുകളായി മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ എന്ന പേരില്‍ നിരവധി പൗരന്മാര്‍ കൊലചെയ്യപ്പെടുകയുണ്ടയി. അതേസമയം മേഖലയില്‍ ആകെ ശക്തമായ സൈനികവല്‍കരണം നടന്നുവന്നു. സാധാരണ ജനങ്ങള്‍ അര്‍ധ സൈനിക വിഭാഗങ്ങളാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്നതിനാല്‍ ധാരാളം ആളുകള്‍ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ കീഴടങ്ങി കൊണ്ടിരുന്നു. അതിനിടെ ദന്റെവാഡയില്‍ പണ്ടെ കാവസി എന്ന ചെറുപ്പക്കാരന്റെ മരണം ആരോപണങ്ങള്‍ രൂക്ഷമാക്കി. ഈ മേഖലയില്‍ മുമ്പും നിരവധി ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഇതിനിടെ ബീജപൂര്‍ ജില്ലയിലെ ബസഗുഡ നിന്ന് തുടങ്ങി സുക്മ ജില്ലയിലെ ജഗര്‍ഗുണ്ട വരെയുള്ള 70 കി മീ റോഡ് പണിയുന്നതും നിരവധി സൈനിക ക്യാംപുകള്‍ നിര്‍മ്മിക്കപ്പെടുന്നത് ഏറ്റുമുട്ടല്‍ രൂക്ഷമാക്കി.റോഡിനും സൈനിക ക്യാംപുകള്‍ക്കും എതിരെ ഗ്രാമീണ ജനത വലിയ പ്രതിഷേധ റാലി നടത്തി. റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ അനവധി ആളുകളെ അധികാരികള്‍ പീഡിപ്പിക്കുകയുണ്ടായി. ആദിവാസികളും ശക്തമായി പ്രതിഷേധിച്ച് രംഗത്തിറങ്ങി. അവരുടെ വാദങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സംഭവവികാസങ്ങളെല്ലാം കാണിക്കുന്നത് സര്‍ക്കാര്‍ ആദിവാസികളുടെ ഭരണ ഘടനാപരമായ സ്വയംഭരണ അവകാശങ്ങളെ എങ്ങനെയാണ് അടിച്ചമര്‍ത്തുന്നത് എന്നാണ്. ഇത് മേഖലയില്‍ ആദിവാസികളും സര്‍ക്കാരും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ചിപിച്ച് കൊണ്ടിരുന്നു. ഈ വൈരുധ്യങ്ങള്‍ പ്രയോജനപ്പെടുത്തി റോഡ് മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയുടെ ഉള്ളിലേക്ക് കടന്നു കയറി എന്ന ആരോപണവും ഉയര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ക്കാര്‍ മാവോയിസ്റ്റ് കളുമായി യുദ്ധത്തിലാണ് എന്ന് പ്രഖ്യാപിച്ചു. ഇത് കാണിക്കുന്നത് ആദിവാസി പ്രശ്‌നങ്ങളെ സര്‍ക്കാര്‍ സമീപിക്കുന്നത് എങ്ങനെയാണ് എന്നാണ്. ആദിവാസി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ രൂക്ഷമാക്കി. രണ്ടു സൈനിക ക്യാംപുകള്‍ നിര്‍മ്മിക്കപ്പെടുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ലോകത്ത് ഏറ്റവും സൈനികവല്‍കരിക്കപ്പെട്ട മേഖല ആണിത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ബസ്തറില്‍ ആദിവാസി പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
ഈ ആക്രമണത്തിന്റെ അടിയന്തര ഫലം ആദിവാസികളും സ്ത്രീകളും കഠിനമായി ആക്രമിക്കപ്പെടും എന്നതാണ്. ജമ്മു കാശ്മീരിലും വടക്ക് കിഴക്കന് മേഖലയിലും സംഭവിക്കുന്നത് പോലെ ക്രമസമാധാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ AFSPA പോലെ പ്രത്യേക അധികാരങ്ങളോടെ കൂടുതല്‍ സൈന്യ വിന്യാസം നടക്കും.മരണങ്ങള്‍ക്ക് പ്രതികാരമായി സാധാരണക്കാരായ ആദിവാസികള്‍ ഇരകള്‍ ആക്കപ്പെടും. അങ്ങനെ സംഭവിക്കില്ല എന്ന് ഞങള്‍ പ്രതീക്ഷിക്കുന്നു. ഛത്തിസ്ഘടില്‍ ഇപ്പൊള്‍ തന്നെ ആയിരക്കണക്കിന് ആദിവാസികള്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ പോലീസ് ഭീകരതയില്‍ കൂടുതല്‍ പേര്‍ ജയിലില്‍ അടക്കപ്പെടും കൂടുതല്‍ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബസ്തറിലും സൈനിക പാതയിലെ മറ്റു പ്രദേശങ്ങളിലും മാവോയിസ്റ്റ് വിപ്ലവം ഇത്ര ഭീകരത സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അവരില്‍ നിന്ന് ഒറ്റപ്പെടും. ഇപ്പോള്‍ തന്നെ കമ്യുണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് കടുത്ത ദ്രോഹം ചെയ്തു കഴിഞ്ഞു. രാജ്യം മുഴുവന്‍ സ്വാധീനം പടരുന്ന കര്‍ഷക മുന്നേറ്റം നമ്മുടെ മുന്നില്‍ ഉണ്ട്. കഴിഞ്ഞ നാല് മാസമായി മോഡി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന അവര്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളെപ്പോലെ ബി ജെ പിയെ തോല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോരാട്ടങ്ങളും സാഹചര്യങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത് വീരന്മാര്‍ അല്ല ജനങ്ങള്‍ തന്നെയാണ് ചരിത്രം നിര്‍മിക്കുന്നത് എന്നാണ്. മാവോയിസ്റ്റുകള്‍ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളന്‍ തയ്യാറാകണം. അവരുടെ തന്നെ അനുഭവങ്ങളില്‍ പഠിച്ചു കൊണ്ട് മാര്‍ക്‌സിസം ലെനിനിസം മാവോ ചിന്തയുടെ പാതയില്‍ വസ്തുതകളില്‍ നിന്ന് സത്യം കണ്ടെത്താന്‍ തുനിയണം. വര്‍ത്തമാന സാര്‍വദേശീയ ദേശീയ സാഹചര്യത്തില്‍ അവരുടെ സിദ്ധാന്തവും പ്രയോഗവും മാറ്റിതീര്‍ക്കാന്‍ തയ്യാറാവണം ഇല്ലെങ്കില്‍ ചരിത്രം ഇവരെ ചവററുകുട്ടയില്‍ എറിയും.
(സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in