രക്തം മാറ്റിയില്ലെങ്കില്‍ ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍
ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ അദ്ദേഹത്തിന്റെ രക്തം മാറേണ്ടതുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമഅ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിന്റെ ആസാദിന്റെ ആരോഗ്യനില വളരെ മോശമാണെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിങ് ഭട്ടി ട്വിറ്റ് ചെയ്തു. ഒരു വര്‍ഷമായി ആസാദ് തന്റെ ചികിത്സയിലാണെന്നും ആഴ്ചതോറും അദ്ദേഹത്തിന് ഫ്ളെബോടോമി ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ രണ്ടുതവണ അദ്ദേഹത്തിന്റെ രക്തം മാറേണ്ടതുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി ഇതിനായി ഡല്‍ഹി എയിംസില്‍ ചികിത്സ തുടരുകയാണ്. ഈ രക്തമാറ്റം കൃത്യമായി ചെയ്തില്ലെങ്കില്‍ രക്തം കട്ട പിടിക്കാനും ഹൃദയാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം പലതവണ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിരുവെന്നും എന്നാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ആസാദിനെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in