ദളിത് – ആദിവാസി പീഡനങ്ങള്‍ക്കെതിരായ അതിക്രമകേസുകളെ പോലീസ് അട്ടിമറിക്കുന്നു
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദലിത് – ആദിവാസി പീഡനങ്ങള്‍ക്കിതരേയും അത്തരം കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് നടപടികള്‍ക്കെതിരേയും രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന സംയുക്ത പരാതി…
സര്‍,
കഴിഞ്ഞ ഡിസംബര്‍ 20 ന് കൊല്ലം ജില്ലയിലെ ഏരൂരില്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട പതിനാലുകാരന്റെ മരണം കൊലപാതകമാണെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. നിര്‍ധനരായ മാതാപിതാക്കള്‍ മകന്റെ മരണം ആത്മഹത്യ അല്ലെന്നും ഇതൊരു കൊലപാതകം ആണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അന്ന് തന്നെ ആവശ്യപ്പെട്ടിട്ടും പോലീസോ ബന്ധപ്പെട്ട അധികാരികളോ ഇതുവരെയും തയ്യാറായിട്ടില്ല. പ്രസ്തുത കേസിലെ കുറ്റവാളികളെ പിടികൂടണം എന്നാവശ്യപ്പെട്ട ഭീം ആര്‍മി നേതാവ് റോബിന്‍ കുട്ടനാടിനെ 27/06/2020 (ശനി) രാത്രി ഏകദേശം 10 മണിയോടു കൂടി ആലപ്പുഴ ജില്ലയിലെ എടത്വയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍വച്ച് ബൈക്കില്‍ എത്തിയ അജ്ഞാതരായ രണ്ട് യുവാക്കള്‍ മുളകുപൊടി വിതറിയ ശേഷം വധിക്കുക എന്ന ഉദ്ദേശത്തോടെ വെട്ടി. കൈയ്ക്കും തലയ്ക്കും സാരമായ പരിക്കേറ്റ റോബിന്‍ ആശുപത്രിയിലാണ് എടത്വ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണം എന്നുള്ള ഭീഷണിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം കള്ളിക്കാട് പാട്ടൈക്കോണം സ്വദേശിയാണ് ബിജി പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഒരു ദലിത് കുടുംബത്തിലെ യുവതിയാണ്. കഴിഞ്ഞ മാസം 28 ന് മൂന്നരമാസം ഗര്‍ഭിണിയായ തന്റെ പശുവിനെ മേയാന്‍ വിട്ടിരിക്കുമ്പോള്‍; വഴിയില്‍ പശുവിനെ കെട്ടിയിരിക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് ജാതി അധിക്ഷേപവും തെറി വിളിയുമായി വടി ഉപയോഗിച്ച് അയല്‍വാസി സുരേന്ദ്രന്‍ പശുവിനെ തല്ലി തുടര്‍ന്ന് പശുവിന്റെ ഗര്‍ഭമലസിപ്പോയി. മെയ് 28 നാണ് അയല്‍വാസി സുരേന്ദ്രന്‍ തങ്ങളുടെ പശുവിനെ ഉപദ്രവിച്ചിരിക്കുന്നു എന്നും. തങ്ങളെ തെറിവിളിച്ചിരിക്കുന്നു എന്നും കാണിച്ച് ബിജി നെയ്യാര്‍ ഡാം പോലീസില്‍ പരാതി നല്‍കുന്നത് 28 ന് നല്‍കുന്ന പരാതിയില്‍ പരാതി കൈപ്പറ്റി രസീത് നല്‍കുന്നത് ജൂണ്‍ 6നാണ്. ജൂണ്‍ 12 ന് പശുക്കള്‍ക്കായി ഇറിഗേഷന്‍ പുറമ്പോക്കില്‍ വച്ചു പിടിപ്പിച്ചിരുന്ന പുല്ലിനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആളെക്കൂട്ടി വന്നു പ്രതി നശിപ്പിച്ചു കളഞ്ഞു. ഇതിന്മേല്‍ നെടുമങ്ങാട് ഡി വൈ എസ് പിയ്ക് പരാതി നല്‍കി. പരാതികള്‍ നിരവധി നല്‍കിയെങ്കിലും പോലീസ് ആസൂത്രിതമായി തയ്യാറാക്കിയ പഴുതുകളിട്ട എഫ് ഐ ആര്‍ പ്രതികള്‍ക്ക് സഹായകരമായിരിക്കുകയാണ്. പ്രതി സുരേന്ദ്രനാകട്ടെ നാട്ടില്‍ ഇപ്പോഴും വിലസി നടക്കുന്നു.
നിലമ്പൂര്‍ വഴിക്കടവ് ,ആദിവാസി യുവാവായ ബാബുരാജിനെയാണ് (കാട്ടുനായ്ക്ക വിഭാഗം) വഴിക്കടവ് മരുത, സി പി എം ബ്രാഞ്ച് സെക്രട്ടറിയും, സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി കേസെടുത്തുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ തുടര്‍ നടപടികളോ ഉണ്ടായിട്ടില്ല. ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളുണ്ടാകുമ്പോള്‍ പരാതിയില്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകാതിരിക്കുകയോ അല്ലെങ്കില്‍ പരാതി തന്നെ അപ്രത്യക്ഷമാക്കുകയോ ചെയ്യുന്നതാണ് രീതി. സമീപകാലത്തെ സംഭവങ്ങളില്‍ കേരളം ദലിത് – ആദിവാസി വിഭാഗങ്ങള്‍ക്ക് ജീവിതം ദുസ്സഹമായി തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ആയതിനാല്‍ മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്…
പരാതിയില്‍ ഒപ്പു വച്ചവര്‍
രമ്യ ഹരിദാസ് എം പി
സി കെ ജാനു
കുരീപ്പുഴ ശ്രീകുമാര്‍
അഡ്വ ജമീല പ്രകാശം
കെ അജിത
സലീന പ്രക്കാനം
ഡോ ടി ടി ശ്രീകുമാര്‍
ഭാസുരേന്ദ്ര ബാബു
എന്‍ പി ചെക്കുട്ടി
ഡോ ജെ ദേവിക
ഡോ രേഖാ രാജ്
ഗോമതി ഇടുക്കി
കെ എസ് ഹരിഹരന്‍
ടി പീറ്റര്‍
കെ കെ രമ
മേഴ്‌സി അലക്സാണ്ടര്‍
അഡ്വ ബിന്ദു കൃഷ്ണ
സി ആര്‍ നീലകണ്ഠന്‍
റെനി ഐലിന്‍
ലതിക സുഭാഷ്
അംബിക മറുവാക്ക്
ശ്രീജ നെയ്യാറ്റിന്‍കര
അഡ്വ നൂര്‍ബിനാ റഷീദ്
സാബു കൊട്ടാരക്കര
ശ്രീരാമന്‍ കൊയ്യോന്‍
തുളസീധരന്‍ പള്ളിക്കല്‍
കെ കെ ബാബുരാജ്
പുരുഷന്‍ ഏലൂര്‍
എ എസ് അജിത് കുമാര്‍
ജോളി ചിറയത്ത്
അഡ്വ ഫാത്തിമ തഹ്ലിയ
വിളയോടി വേണുഗോപാല്‍
അജയ കുമാര്‍
വിനീത വിജയന്‍
തനൂജ ഭട്ടതിരി
ശീതള്‍ ശ്യം
മൃദുലാ ദേവി
ഗോപാല്‍ മേനോന്‍
സി എ അജിതന്‍
അഡ്വ കെ നന്ദിനി
പ്രമീള ഗോവിന്ദ്
സോയ ജോസഫ്
ഡോ ധന്യ മാധവ്
ലാലി പി എം
കെ ജി ജഗദീശന്‍
ഒ പി രവീന്ദ്രന്‍
ദിനു വെയില്‍
സോണിയ ജോര്‍ജ്ജ്
അഡ്വ കുക്കു ദേവകി
അപര്‍ണ ശിവകാമി
ബിന്ദു തങ്കം കല്യാണി
ബാബുരാജ് ഭഗവതി
കെ കെ റൈഹാനത്ത്
ബിന്ദു അമ്മിണി
അമ്മിണി വയനാട്
സിന്ധു മരിയ നെപ്പോളിയന്‍
വിപിന്‍ ദാസ്
പ്രശാന്ത് സുബ്രമഹ്ണ്യന്‍
ഷഫീഖ് സുബൈദ ഹക്കിം
നാസര്‍ മാലിക്
വിഷ്ണു തുവയൂര്‍
ഷമീന ബീഗം
അജീഷ് കിളിക്കോട്ട്
ലാലി.പി.എം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in