നേതാക്കളെ പാര്‍ടി തിരുത്തും. പാര്‍ടിയെ ജനങ്ങള്‍ തിരുത്തും
നേതാക്കളേക്കാള്‍ രാഷ്ടീയമുണ്ട് അണികള്‍ക്ക് ,പാര്‍ടിയേക്കാള്‍ രാഷ്ട്രീയമുണ്ട് ജനങ്ങള്‍ക്ക് …..ഏപ്രില്‍ ആറിലേക്ക് ,പോളിങ് ബൂത്തിലേക്കും ബാലറ്റ് പേപ്പറിലേക്കും ഇനിയും ദിവസങ്ങളുണ്ട് .ബാലറ്റ് പേപ്പര്‍ അച്ചടിക്കും മുമ്പേ പ്രകടിപ്പിച്ച ഈ വിവേകം പോളിങ് ബൂത്തിലും ആവര്‍ത്തിക്കാന്‍ കഴിയട്ടെ വോട്ടര്‍മാര്‍ക്ക്…..
നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പാര്‍ടികളുടേയും മൂന്ന് മുന്നണികളുടേയും സ്ഥാനാത്ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയാവുകയാണല്ലോ ഇതിന്നിടെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച രാഷ്ടീയ മുദ്രാവാക്യം ഉയര്‍ന്നുകഴിഞ്ഞു . വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ മാത്രമല്ല അതിനു മുമ്പും പ്രവര്‍ത്തിക്കാനാവും …സ്വന്തം പാര്‍ടിചിഹ്നം തിരിച്ചെടുക്കാന്‍ വേണ്ടി, സ്വന്തം പാര്‍ടി സ്ഥാനാര്‍ഥിയെ ലഭിക്കാന്‍ വേണ്ടി കുറ്റ്യാടിയിലെ സി പി എം സഖാക്കള്‍ തെരുവിലുയര്‍ത്തിയ മുദ്രാവാക്യം മാത്രമല്ല പാര്‍ടിയെ ജനങ്ങള്‍ തിരുത്തും എന്നത് . നമ്മുടെ സകലമാന രാഷ്ടീയ നേതാക്കളും ഇനിയും മനസിലാക്കിയിട്ടില്ലാത്ത പ്രാഥമിക രാഷ്ടീയം ഈ മുദ്രാവാക്യം ഉള്‍ക്കൊള്ളുന്നു .
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
തെറ്റു പറ്റുന്ന നേതാക്കളെ തിരുത്തണം പാര്‍ടി , തെറ്റു പറ്റുന്ന പാര്‍ടിയെ തിരുത്തണം ജനങ്ങള്‍ .ഈ അവകാശം ഉപയോഗിക്കാത്ത പാര്‍ടി പാര്‍ടിയല്ല .ഈ അവകാശം ഉപയോഗിക്കാത്ത ജനങ്ങള്‍ ജനങ്ങളുമല്ല …….ജനാധിപത്യം ജനങ്ങളുടെ ഉത്സവമാണെങ്കില്‍ ആത്യന്തികമായ വാക്ക് ജനങ്ങളുടേതാണ് .അതുകൊണ്ടാണ് വ്യക്തിക്കു മുകളില്‍ പാര്‍ടി .പാര്‍ടിക്കു മുകളില്‍ വര്‍ഗം . വര്‍ഗത്തിനു മുകളില്‍ ജനങ്ങള്‍ എന്ന നിര്‍വചനം വരുന്നത് .ഇതൊരു ആത്മപരിശോധനാ മന്ത്രവുമാണ് .ഗാന്ധി കൈത്തണ്ടയില്‍ കെട്ടിത്തന്ന ആ പഴയ രക്ഷയുണ്ടല്ലോ :ഒരു തീരുമാനമെടുക്കാനാവാതെ നിങ്ങള്‍ കുഴങ്ങുമ്പോള്‍ ഓര്‍ക്കുക ,ഏററവുമൊടുവിലത്തെ ആ ദരിദ്രനാരായണനെ….അതു പോലൊരു രക്ഷ ജനാധിപത്യത്തിന്റെ കൈത്തണ്ടയിലുണ്ട്: നിങ്ങളും നിങ്ങളുടെ പാര്‍ടിയും തമ്മില്‍ സംഘര്‍ഷത്തിലായാല്‍ പാര്‍ടിയുടെ താല്പര്യത്തിന്റെ കൂടെ നില്‍ക്കുക .പാര്‍ടിയും വര്‍ഗവും തമ്മിലാണ് സംഘര്‍ഘമെങ്കില്‍ വര്‍ഗത്തിന്റെ താല്പര്യത്തിന്റെ കൂടെ.വര്‍ഗവും ജനങ്ങളും തമ്മിലാണ് സംഘര്‍ഷമെങ്കിലോ ? സംശയിക്കേണ്ട ,നിങ്ങള്‍ നില്‍ക്കേണ്ടത് വിശാലമായ ബഹുജനങ്ങളുടെ താല്പര്യങ്ങളോടൊപ്പം തന്നെ….
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റ്യാടിത്തെരുവില്‍ പ്രകടമായത് കൊല്ലത്തെ കോണ്‍ഗ്രസുകാരും തിരൂരങ്ങാടിയിലെ മുസ്ലീം ലീഗുകാരും സമ്മര്‍ദ്ദമായുപയോഗിച്ചത് പിന്നീട് നാം കണ്ടുവല്ലോ . അതായത് നേതാക്കളേക്കാള്‍ രാഷ്ടീയമുണ്ട് അണികള്‍ക്ക് ,പാര്‍ടിയേക്കാള്‍ രാഷ്ട്രീയമുണ്ട് ജനങ്ങള്‍ക്ക് …..ഏപ്രില്‍ ആറിലേക്ക് ,പോളിങ് ബൂത്തിലേക്കും ബാലറ്റ് പേപ്പറിലേക്കും ഇനിയും ദിവസങ്ങളുണ്ട് .ബാലറ്റ് പേപ്പര്‍ അച്ചടിക്കും മുമ്പേ പ്രകടിപ്പിച്ച ഈ വിവേകം പോളിങ് ബൂത്തിലും ആവര്‍ത്തിക്കാന്‍ കഴിയട്ടെ വോട്ടര്‍മാര്‍ക്ക്…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in