സച്ചിന് ലോറിയസ് പുരസ്‌കാരം
2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം.
കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സ്‌പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. 2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം. മുന്‍ ജര്‍മന്‍ ബാസ്‌കറ്റ് ബോള്‍ താരം ഡിര്‍ക് നൌസിക്കിക്കാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീമിനെ ടീം ഓഫ് ദ ഇയര്‍ ആയും തെരഞ്ഞെടുത്തു.
ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരവുമാണ് സച്ചിന്‍. 2011 ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ സഹതാരങ്ങള്‍ ചുമലിലേറ്റി സ്റ്റേഡിയം വലംവെച്ചതാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തമായി തെരഞ്ഞെടുക്കപ്പെട്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in