കൊവിഡ് 19 : രാഷ്ട്രീയ സാമൂഹ്യ മാനങ്ങള്‍

എല്ലാ രാജ്യങ്ങളും പരസ്പരം ആശ്രയിക്കുന്നതിനാല്‍ ഇത് ഏതു രാജ്യത്തേയും ബാധിക്കാം. ചില രാജ്യങ്ങളില്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ തീവ്രതയോടെ ബാധിക്കുന്നു. അതിനാല്‍ തന്നെ ഇതിനൊപ്പം രണ്ടു വാക്കുകള്‍ കൂടി കടന്നു വരുന്നു ‘പാന്‍ഡെമിക്’, ‘പരിഭ്രാന്തി’ എന്നിവയാണവ. പാന്‍ഡെമിക് എന്ന വാക്ക് ആളുകള്‍ക്കിടയില്‍ ഒരു വലിയ ഭയം ഉണ്ടാക്കുന്നു. എന്നു മാത്രമല്ല ലോകമെമ്പാടുമുള്ള സാധാരണ ജീവിതത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യും. ഇതിനൊപ്പം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെേ്രഡാസ് അദാനോം ഗെബ്രിയേസസ് പറയുന്നത് ഒരു പകര്‍ച്ചവ്യാധി പോകുന്നിടത്തെല്ലാം, സെനോഫോബിയയും കൂടെയുണ്ടാകുമെന്നാണ്.

ചൈനയിലെ വുഹാനില്‍ നിന്നു ആരംഭിച്ച കൊറോണ വൈറസ് രോഗങ്ങളിലെ മരണം 15000 കടന്നിരിക്കുകയാണ് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം നടന്നിട്ടുള്ളത്. മരണങ്ങള്‍ക്കൊപ്പം തന്നെ അതുയര്‍ത്തുന്ന സാമ്പത്തിക സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ഇതു കൂടി പരിശോധിക്കേണ്ടതായുണ്ട്. ഈ വൈറസ് എല്ലാവരേയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നുണ്ട്.

സാമൂഹികം

വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് തന്നെ തുടങ്ങുന്ന ഒന്നാണ് സെനോ ഫോബിയ എന്നാണ് മാനസികരോഗ്യ രംഗത്തെ വിദ്ഗദ്ധരും അന്തര്‍ രാഷ്ട്രീയ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരും പറയുന്നത്. വൈറസിന് ഒപ്പം വരുന്ന സെനോഫോബിയ, വൈറസിനെക്കാള്‍ വൈറലാകാം’ എന്നാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ കെ ശ്രീനാഥും പറഞ്ഞു. എല്ലാ രാജ്യങ്ങളും പരസ്പരം ആശ്രയിക്കുന്നതിനാല്‍ ഇത് ഏതു രാജ്യത്തേയും ബാധിക്കാം. ചില രാജ്യങ്ങളില്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ തീവ്രതയോടെ ബാധിക്കുന്നു. അതിനാല്‍ തന്നെ ഇതിനൊപ്പം രണ്ടു വാക്കുകള്‍ കൂടി കടന്നു വരുന്നു ‘പാന്‍ഡെമിക്’, ‘പരിഭ്രാന്തി’ എന്നിവയാണവ. പാന്‍ഡെമിക് എന്ന വാക്ക് ആളുകള്‍ക്കിടയില്‍ ഒരു വലിയ ഭയം ഉണ്ടാക്കുന്നു. എന്നു മാത്രമല്ല ലോകമെമ്പാടുമുള്ള സാധാരണ ജീവിതത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യും. ഇതിനൊപ്പം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെേ്രഡാസ് അദാനോം ഗെബ്രിയേസസ് പറയുന്നത് ഒരു പകര്‍ച്ചവ്യാധി പോകുന്നിടത്തെല്ലാം, സെനോഫോബിയയും കൂടെയുണ്ടാകുമെന്നാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ (കോവിഡ് -19 എന്ന രോഗം) കിഴക്കന്‍ ഏഷ്യന്‍ സമൂഹങ്ങളോടുള്ള വംശീയചിന്തയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിവേഗം വന്നിരുന്നു. അടുത്തിടെ, അത് കിഴക്കന്‍ ഏഷ്യന്‍ ജനസംഖ്യയ്ക്കപ്പുറത്തേക്ക് വ്യാപിച്ചു: തായ്ലന്‍ഡിലെ പൊതുജനാരോഗ്യ മന്ത്രി വെള്ളക്കാരായ വിദേശികളോട് ആഞ്ഞടിക്കുന്നതായി കണ്ടു. വൃത്തികെട്ട വൈറസ് രാജ്യത്ത് പടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഷ്യയിലെ ആളുകള്‍ പാശ്ചാത്യരെ ഭയപ്പെടണം എന്നും പറയുകയുണ്ടായി.

രോഗം ആളുകളിലെ ഭയത്തെ ഉയര്‍ത്തും അതിനാല്‍ തന്നെ അത് ചില ജനങ്ങളുടെ നിരാകരണം നടത്തും വൈറല്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ പരിചിതമായ ലക്ഷണമാണ്. അത് വിവേചനത്തെ വളര്‍ത്തുന്നു 1853 ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ മഞ്ഞപ്പനി പകര്‍ച്ചവ്യാധിയുടെ സമയത്ത്, യൂറോപ്യന്‍ കുടിയേറ്റക്കാരാണ് ഈ രോഗത്തിന് കൂടുതല്‍ ഇരയാകുന്നതെന്ന് മനസിലാക്കി അവരെ കളങ്കപ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്ന് ഉത്ഭവിച്ച സാര്‍സ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, കിഴക്കന്‍ ഏഷ്യക്കാര്‍ അതിന്റെ ആഘാതം സഹിച്ചു. 2014 ല്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആഫ്രിക്കക്കാരെ ലക്ഷ്യമാക്കി. ഈ അനുഭവങ്ങളുടെയെല്ലാം വെളിച്ചത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള ആഗോള പ്രതികരണത്തിന് മേല്‍നോട്ടം വഹിച്ച ലോകാരോഗ്യ സംഘടന, പുതിയ വൈറസിന് ഔദ്യോഗികമായി പേരിടുമ്പോള്‍ ഭൂമിശാസ്ത്രപരമായ ഒരു സ്ഥാനം സൂചിപ്പിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചു, എബോള (കോംഗോയിലെ നദിയുടെ പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്) 2012 മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍േ്രഡാം, മെര്‍സ് എന്നറിയപ്പെടുന്നുണ്ട്. ഇങ്ങനെ അപമാനപ്പെടുത്തുന്നത് സത്യസന്ധമായി പറഞ്ഞാല്‍, വൈറസിനെക്കാള്‍ അപകടകരമാണ്,” എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെേ്രഡാസ് അദാനോം ഗെബ്രിയേസസ് പറയുന്നത്. കൊറോണ വൈറസ് ഉണ്ടായതിനു ശേഷവും വൈറസ് ചൈനയ്ക്കപ്പുറത്തേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടും കിഴക്കന്‍ ഏഷ്യന്‍ രാജ്യേേങ്ങളാടുള്ള മുന്‍വിധിയുടെ എണ്ണം കുറഞ്ഞിട്ടില്ല. ബ്രിട്ടനില്‍ പഠിക്കുന്ന ഹോങ്കോങ്ങില്‍ നിന്നുള്ള റോഡ്സ് റിസര്‍ച്ചറായ ബ്രയാന്‍ വോങും പൊതുഗതാഗതത്തില്‍ കളങ്കമുണ്ടാക്കിയിട്ടുണ്ട് എന്ന് ആരോപിച്ചു. സിംഗപ്പൂരില്‍ നിന്നുള്ള ജോനാഥന്‍ മോക്ക് എന്ന വിദ്യാര്‍ത്ഥിയാണ് ലണ്ടനിലെ തെരുവുകളില്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വൈറസ് പൊട്ടിപുറെപ്പട്ടതിന്റെ തുടക്കം മുതല്‍ ബിസിനസ്സ് കുറഞ്ഞുവെന്നു പറഞ്ഞാണ് ഒരു വിയറ്റ്‌നാമീസ് കലാകാരിയെ ലണ്ടന്‍ കലാമേളയില്‍ നിന്ന് പുറത്താക്കിയത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈന ടൗണിലെ റെസ്‌റ്റോറേറ്ററുകളില്‍ കേട്ടത്, ”നിങ്ങള്‍ ഏഷ്യക്കാരനാണെന്ന് അറിഞ്ഞാല്‍, ചുമയോ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നില്ലെങ്കിലും ആളുകള്‍ നിങ്ങളില്‍ നിന്ന് സ്വാഭാവികമായും അകന്നുപോകുന്നു” എന്നാണ്. ഇത് ഏഷ്യയിലും തുടരുന്നു.

ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോംഗ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ റെസ്‌റ്റോറന്റുകള്‍ ചൈനീസ് ഉപഭോക്താക്കളെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇന്തോനേഷ്യക്കാര്‍ ഒരു ഹോട്ടലിനടുത്തേക്ക് മാര്‍ച്ച് നടത്തി ചൈനീസ് അതിഥികളോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച്, ഓസ്േ്രടലിയന്‍ പത്രങ്ങളില്‍ വന്ന വംശീയ തലക്കെട്ടുകള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടുന്നു. ചൈനക്കാരും മറ്റ് യൂറോപ്പ്, അമേരിക്ക, ഏഷ്യ, പസഫിക് എന്നിവിടങ്ങളിലെ ഏഷ്യക്കാരും വംശീയതയെക്കുറിച്ച് പരാതിപ്പെടുന്നു.

ഇന്ത്യ

വളരെ അധികം വ്യാപന ശേഷിയുള്ള തരം വൈറസ് ആണ് കോവിഡ് 19. അത് പ്രധാനമായി വരുന്നത് പുറത്തു നിന്നു വരുന്നവരില്‍ നിന്നാണ് അതു കൊണ്ട് തന്നെ പുറത്തു നിന്നുവരുന്ന ആളുകളില്‍നിന്ന് സമൂഹ വ്യാപനം നടത്താതെ തടയുന്നതിനുവേണ്ടി അവര്‍ സമൂഹത്തില്‍ നിന്ന് മാറിയിരിക്കണെന്നാണ് ഗവര്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഇത് അസംഘടിതമേഖലകളിലെ തൊഴിലാളികള്‍ക്ക് എത്രമാത്രം സാധിക്കുന്നുമെന്നത് ഒരു പ്രശ്‌നമാണ്. അവരില്‍ മിക്കവര്‍ക്കും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതിനര്‍ത്ഥം നിരവധി ദിവസത്തേക്ക് മേശപ്പുറത്ത് ഭക്ഷണം എത്താതിരിക്കുക എന്നതാണ്. സബര്‍ബന്‍ മുംബൈയിലെ ശുചിത്വ തൊഴിലാളി രാജു കാംബ്ലെ എന്ന തൊഴിലാളി ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ് ”സാമൂഹിക അകലം” എന്ന വാചകം കേട്ടിട്ടി്‌ലലെങ്കിലും കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനും ജനക്കൂട്ടത്തെ ഒഴിവാക്കാനും മറ്റുള്ളവരില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ആളുകളെ േ്രപരിപ്പിക്കുന്ന സര്‍ക്കാരിനെയും മാധ്യമ ഉപദേശങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയാം. അതില്‍ എന്തെങ്കിലും പരിശീലിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തോട് ചോദിക്കുക ഉണ്ടായി അതിന് കാംബ്ലെ ചിരിച്ചു കൊണ്ട് ഇങ്ങനെ പറയുന്നു. ”ഞാന്‍ ഒരു സഫായ് കര്‍മചാരിയാണ്, മറ്റുള്ളവരുടെ മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് എന്റെ ജോലി,” എന്ന് സബര്‍ബന്‍ മുംബൈയിലെ ശുചിത്വ തൊഴിലാളിയായ കാംബ്ലെ പറഞ്ഞു. ”ഞങ്ങളെപ്പോലുള്ളവര്‍ക്ക് എങ്ങനെ വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാനാകും?” അതിനുശേഷം മറ്റൊരു മ്ലാനമായ ചിരിയോടു കൂടി, നഗരത്തിലുടനീളം ആയിരക്കണക്കിന് മാലിന്യ ശേഖരണക്കാര്‍, സ്വീപ്പര്‍മാര്‍, മലിനജല ക്ലീനര്‍മാര്‍ എന്നിവരുടെ ജാതിസ്വത്വം കൂടി അദ്ദേഹം പറഞ്ഞു . ”ഈ തൊഴില്‍ ചെയ്യുന്ന എല്ലാവരും ദലിതരാണ്, അതിനാല്‍ ആളുകള്‍ എല്ലായ്‌പ്പോഴും നമ്മില്‍ നിന്ന് അകലം പാലിക്കുന്നു. ” ഇപ്പോള്‍ മാത്രമല്ല എല്ലാ സമയങ്ങളിലും അനുഭവിക്കേണ്ടിവരുന്ന തൊട്ടുകൂടായ്മയെ കുറിച്ചു കൂടിയാണ് അദ്ദേഹം പറഞ്ഞത്.

കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ നഗര ഇന്ത്യയിലെ ഒരു വലിയ വിഭാഗം സ്വയം ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമയത്ത്, രാജ്യത്തെ മറ്റൊരു വലിയ വിഭാഗം – അസംഘടിത തൊഴിലാളികള്‍ – സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നത് ഒരു ആഡംബരമായിട്ടാണ് കാണുന്നത്. അതിനെ അങ്ങിനെ തന്നെ കാണേണ്ടിവരും. പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുന്ന കാംബ്ലെയെപ്പോലുള്ള തൊഴിലാളികള്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുകയോ, പൊതുഗതാഗതം ഒഴിവാക്കുകയോ ചെയ്യുന്നതിന് കഴിയില്ല. ദൈനംദിന വേതനക്കാര്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അര്‍ത്ഥമാക്കുന്നത് ദിവസങ്ങളോളം മേശപ്പുറത്ത് ഭക്ഷണം കഴിക്കാതിരിക്കുക എന്നതു തന്നെയാണ്. ഇതേ സമയം ഇന്ത്യയുടെ ജാതിയത കൊറോണ വൈറസ് സമയത്തും നന്നായി തന്നെ നടത്തുന്നു എന്നാണ് ചില മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കൊറോണ വൈറസ് ഭീഷണിയോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന് വ്യക്തമായ സാമൂഹികവും ജാതി പക്ഷപാതവുമുണ്ടെന്ന് നിരവധി പബ്ലിക് ഹെല്‍ത്ത് കെയര്‍ െ്രപാഫഷണലുകളും സമ്മതിക്കുന്നു, പ്രത്യേകിച്ചും സാമൂഹിക അകലവുമായി ബന്ധപ്പെട്ട്. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക്, നഗരമായാലും ഗ്രാമീണമായാലും സാമൂഹ്യ ഒറ്റപ്പെടലോ അകലം പാലിക്കലോ കഴിയില്ല.

ഗോപിചന്ദ്രന്റെ അഭിപ്രായത്തില്‍, സാമൂഹിക അകലം എന്ന ആശയം പ്രായോഗികമല്ലെന്ന് മാത്രമല്ല, പരസ്പര ക്ഷേമ നടപടികളോടൊപ്പമല്ലെങ്കില്‍ വിവേചനപരവുമാണ്. ”ആളുകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, ചഞഋഏഅ ധനാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്‌കീംപ പ്രകാരം ആ സമയത്ത് അതിജീവിക്കാന്‍ എല്ലാവര്‍ക്കും മിനിമം വേതനം നല്‍കണം,” ”റേഷന്‍, കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍ എത്തിക്കണം.” എന്നും കൂടി അദ്ദേഹം പറയുന്നു.

സാമ്പത്തികം

നോട്ട് നിരോധനവും മറ്റും മൂലം ആകെ തകര്‍ന്നിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കു നല്‍കിയ വലിയ തകര്‍ച്ചയാണ് കൊറോണ. ഗവര്‍മെന്റ് ഒരു ക്ഷേമ പാക്കേജ് പ്രഖ്യാപിക്കാത്തിടതോളം വലിയൊരു ഭാഗം ജനങ്ങളുടെ ജീവിതം തകരും. ആഗോള വളര്‍ച്ചയും വ്യാപാരവും ദുര്‍ബലമാവുകയാണ്, ഉല്‍പാദന വിതരണ ശൃംഖലകളിലൂടെ ചൈനയിലെ ഉല്‍പാദനം തടസ്സപ്പെട്ടത് ഇന്ത്യയെ വന്‍തോതില്‍ ബാധിച്ചുവെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ ഇന്ത്യ, തെക്ക്-കിഴക്കന്‍ ഏഷ്യ മേധാവി പ്രിയങ്ക കിഷോര്‍ പറയുന്നു. ‘ആളുകള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വളര്‍ച്ച വേഗത കുറഞ്ഞ് പോകുന്നതായാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത്’ എന്ന് കൂടിയാണ് അവര്‍ പറയുന്നത്. ഇതിനൊപ്പം താഴ്ന്ന, ഇടത്തരം വരുമാനക്കാര്‍ക്കിടയിലെ തൊഴില്‍ നഷ്ടം മൂലം അവരും പണം ചെലവഴിക്കാന്‍ വിമുഖത കാണിക്കുന്നു. ”ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ സാമ്പത്തിക, വളര്‍ച്ചാ പ്രോഗ്രാമിലെ സീനിയര്‍ ഫെലോ ജയശ്രീ സെന്‍ഗുപ്ത നീരിക്ഷിക്കുന്നത് കാര്‍ഷിക മേഖലയിലെ പകുതിയോളം ആളുകള്‍ ജോലി ചെയ്യുന്നത് ദുരിതങ്ങളിലാണെന്നും അവര്‍ വീണ്ടും ദുരിതത്തിലേക്ക് കൂപ്പ് കൂത്തുന്നു എന്നാണ്. ഇതിനൊപ്പം വാഹന വ്യവസായ ബിസിനസിലെ പ്രശ്‌നങ്ങളും ഓട്ടോ പാര്‍ട്സ്, കെമിക്കല്‍സ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ തീരുവ വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് സംരക്ഷണ നല്‍കുമെന്ന വാദം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് ആശങ്ക ഉയര്‍ത്തുകയും വ്യാപാര ചാനലുകളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു.

ചൈനയുടെ ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വ്യവസായങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമാക്കുന്നത് എങ്കിലും ഈ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കയറ്റുമതി അധിഷ്ഠിത കമ്പനികളെ ബാധിക്കുന്നതായിരിക്കുമെന്നും അവയുടെ നേട്ടങ്ങള്‍ റദ്ദാക്കുമെന്നും സെന്‍ഗുപ്ത പറഞ്ഞു. ഇതിനൊപ്പം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് ഡിസംബറില്‍ 7.7 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 7.48 ശതമാനത്തില്‍ നിന്ന് അല്‍പ്പം ഉയര്‍ന്നതായി തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ഒക്ടോബറില്‍ തൊഴിലില്ലായ്മ നിരക്ക് ഒരു ശതമാനം ഇടിഞ്ഞ് 7.48 ശതമാനമായി. മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 2019 ഒക്ടോബറില്‍ ഇത് 8.45 ശതമാനമായിരിക്കുന്നു. ഇത്രയധികം പ്രശ്‌നങ്ങള്‍ നേരിടുന്ന സമ്പത്ത് വ്യവസ്ഥയിലാണ് കൊറോണ കൂടി വരുന്നത് അത് ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നുതന്നെയാണ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ നിരീക്ഷിക്കുന്നത്.

അന്താരാഷ്ട്ര രംഗം

ലോകത്തിലെ രാജ്യങ്ങള്‍ ഓരോന്നും, അതത് രാജ്യത്തിന്റെ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് ഒരു നടപ്പാവുന്ന കാര്യമല്ലെന്നും ശരിയായ മാര്‍ഗ്ഗമല്ലെന്നും അംഗീകരിക്കപ്പെടുന്നു. അതു മാത്രമല്ല കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആണ് ഇതിന്റെയെല്ലാം പ്രധാന കാരണമെന്നും അതാരും ശ്രദ്ധിക്കുന്നില്ല എന്നും സിസേക്കിനെ പോലുള്ള ചിന്തകര്‍ പറയുന്നു. പരിഭ്രാന്തിപ്പെടുത്തുകയല്ല വേണ്ടതൊന്നും ജാഗ്രതയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.. അതായത് പരിഭ്രാന്തി ഒരു യഥാര്‍ത്ഥ ഭീഷണിയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. പരിഭ്രാന്തിയില്‍ പ്രതികരിക്കുമ്പോള്‍ നമ്മള്‍ ഭീഷണിയെ ഗൗരവമായി കാണുന്നില്ല. നേരെമറിച്ച്, അതിനെ നിസ്സാരവല്‍ക്കരിക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ടോയ്ലറ്റ് പേപ്പര്‍ റോളുകള്‍ അമിതമായി വാങ്ങുന്നത് അത് എത്ര പരിഹാസ്യമാണെന്ന് ചിന്തിക്കുക:

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോട് ഉചിതമായ പ്രതികരണം എന്തായിരിക്കണം? ഗൗരവമായി നേരിടാന്‍ നാം എന്തു പഠിക്കണം, എന്തുചെയ്യണം. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ അധികാരികള്‍ക്ക് വൈറസിന്റെ വ്യാപനത്തെ വിജയകരമായി നേരിടാനുള്ള കഴിവുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ തോത് ഭീഷണി നിലയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഡോ. ടെേ്രഡാസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ആഴ്ച പറഞ്ഞു. ”ഇതൊരു അഭ്യാസമല്ല. ഒഴികഴിവുകളുടെ സമയമല്ല. രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഇതുപോലുള്ള സാഹചര്യങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്നു. ആ പദ്ധതികള്‍ നടപ്പാക്കാനുള്ള സമയമാണിത്, ”ടെേ്രഡാസ് പറഞ്ഞു. ”ഈ പകര്‍ച്ചവ്യാധിയെ പിന്നോട്ട് തള്ളിവിടാന്‍ കഴിയും, പക്ഷേ കൂട്ടായ, ഏകോപിതവും സമഗ്രവുമായ സമീപനത്തിലൂടെ മാത്രം.” അത്തരമൊരു സമഗ്ര സമീപനം ഒരൊറ്റ ഗവണ്‍മെന്റിന്റെ യന്ത്രങ്ങള്‍ക്കപ്പുറത്തേക്ക് എത്തിച്ചേരണമെന്ന് കൂട്ടിച്ചേര്‍ക്കാം. അത് സംസ്ഥാന നിയന്ത്രണത്തിന് പുറത്തുള്ള ആളുകളെ പ്രാദേശികമായി അണിനിരത്തുന്നതിനൊപ്പം ശക്തമായതും കാര്യക്ഷമവുമായ അന്താരാഷ്ട്ര ഏകോപനവും സഹകരണവും ഉള്‍ക്കൊള്ളണം.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ആയിരക്കണക്കിന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍, വളരെയധികം ശ്വസന യന്ത്രങ്ങള്‍ ആവശ്യമാണ്. അവ ലഭിക്കാന്‍, ആയിരക്കണക്കിന് തോക്കുകള്‍ ആവശ്യമുള്ളപ്പോള്‍ യുദ്ധസാഹചര്യങ്ങളില്‍ ഇടപെടുന്ന അതേ രീതിയില്‍ സംസ്ഥാനം നേരിട്ട് ഇടപെടണം. അതിന് മറ്റ് സംസ്ഥാനങ്ങളുടെ സഹകരണത്തെ ആശ്രയിക്കണം. ഒരു സൈനിക കാമ്പെയ്നിലെന്നപോലെ, വിവരങ്ങള്‍ പങ്കിടുകയും പദ്ധതികള്‍ പൂര്‍ണ്ണമായും ഏകോപിപ്പിക്കുകയും വേണം – ഇന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് ‘കമ്മ്യൂണിസം’ ആണ്, അല്ലെങ്കില്‍ വില്‍ ഹട്ടണ്‍ പറഞ്ഞതുപോലെ: ”ഇപ്പോള്‍, അനിയന്ത്രിതമായ സ്വതന്ത്ര കമ്പോള ആഗോളവല്‍ക്കരണത്തിന്റെ ഒരു രൂപം. പ്രതിസന്ധികളും പകര്‍ച്ചവ്യാധികളും തീര്‍ച്ചയായും മരിക്കും. എന്നാല്‍ പരസ്പരാശ്രിതത്വവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും തിരിച്ചറിയുന്നതിനു പകരം ഓരോ രാജ്യം ഓരോ രാജ്യവും” എന്ന നിലപാടാണ് ഇപ്പോള്‍ പ്രബലമായിരിക്കുന്നത്: ”മെഡിക്കല്‍ സപ്ലൈസ് പോലുള്ള പ്രധാന ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ദേശീയ നിരോധനമുണ്ട്, പ്രാദേശികവല്‍ക്കരിക്കപ്പെട്ട ക്ഷാമവും ഉണ്ട്. അപകടവും, പ്രാകൃത സമീപനങ്ങളും തമ്മിലുള്ള പ്രതിസന്ധിയെക്കുറിച്ച് രാജ്യങ്ങള്‍ സ്വയം വിശകലനം ചെയ്യുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് വില്‍ഹട്ടണ്‍ ഗാര്‍ഡിയനില്‍ പത്രത്തില്‍ എഴുതി. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മാര്‍ക്കറ്റ് ആഗോളവല്‍ക്കരണത്തിന്റെ പരിധിയെ സൂചിപ്പിക്കുന്നില്ല, അത് മുഴുവന്‍ സംസ്ഥാന പരമാധികാരത്തെ ഊന്നിപ്പറയുന്ന ദേശീയവാദ പോപ്പുലിസത്തിന്റെ കൂടുതല്‍ മാരകമായ പരിധിയെ സൂചിപ്പിക്കുന്നു:

ഞാനിവിടെ ഒരു ഉട്ടോപ്യനല്ല. ആളുകള്‍ തമ്മിലുള്ള ആദര്‍ശപരമായ ഐക്യദാര്‍ഢ്യവും ലോകത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നില്ല – നേരെമറിച്ച്, ഇപ്പോഴത്തെ പ്രതിസന്ധി എല്ലാവരുടേയും നിലനില്‍പ്പിന്റെ താല്‍പ്പര്യത്തില്‍ ആഗോള ഐക്യദാര്‍ഢ്യവും സഹകരണവും എങ്ങനെയാണെന്നാണ് വ്യക്തമാക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ചൈനയ്ക്ക് തന്നെ ഭീമാകാരമായ പന്നിപ്പനി ബാധിച്ചിരുന്നു, വെട്ടുക്കിളി ആക്രമണത്തിന്റെ സാധ്യതയാല്‍ ഇപ്പോള്‍ ഇത് ഭീഷണിയിലാണ്. ഓവന്‍ ജോണ്‍സ് പറയുന്നത്, കാലാവസ്ഥാ പ്രതിസന്ധി കൊറോണ വൈറസിനേക്കാള്‍ ലോകമെമ്പാടുമുള്ള ആളുകളെ കൊല്ലുന്നു, പക്ഷേ ഇതിനെക്കുറിച്ച് പരിഭ്രാന്തിയില്ല. ഒരു ചീത്ത ജീവശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്ന്, കൊറോണ വൈറസിനെ പ്രയോജനകരമായ അണുബാധയായി കാണാന്‍ ഒരാള്‍ പ്രലോഭിപ്പിക്കപ്പെടും, അത് പകുതി ചീഞ്ഞ കളകളെ പുറത്തെടുക്കുന്നതുപോലുള്ള പഴയതും ദുര്‍ബലവും രോഗങ്ങള്‍ ഒഴിവാക്കാന്‍ മനുഷ്യരാശിയെ അനുവദിക്കുന്നു, അങ്ങനെ ആഗോള ആരോഗ്യത്തിന് സംഭാവന നല്‍കുന്നു…!!

ഇന്ത്യയിലെ വ്യാജങ്ങള്‍

ഇന്ത്യയിലെ ബ്രാഹ്മണ്യം നടപ്പിലാക്കിയ തൊട്ടുകൂടായ്മയും, തീണ്ടി കൂടായ്മയും മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമൂഹിക അകലം പാലിക്കുക, കൈ കൊടുക്കാതിരിക്കുക എന്നത് അത് സനാധന ധര്‍മ്മത്തിന്റെ തുടര്‍ച്ചയാണ് എന്ന് സ്ഥാപിക്കാനാണ് പലരും ശ്രമിക്കുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ മറ്റൊരു മോശം വൈറല്‍ സന്ദേശം കൂടി പ്രചരിക്കുന്നു. അത് ചില ഹിന്ദു സഭകളുടെ പട്ടിക ഉണ്ടാക്കുകയും അവ ഒരിക്കലും പകര്‍ച്ചവ്യാധികളുടെ ഉറവിടങ്ങളല്ലെന്ന് അഭിമാനിക്കുകയും വേണമെന്നാണ്. അതിനൊപ്പം ചില രാജ്യങ്ങളിലെ വിചിത്രമായ ഭക്ഷണശീലങ്ങള്‍ നിരോധിക്കണമെന്നും പ്രചരിപ്പിക്കുന്നു. ഹിന്ദുമതത്തിന്റെ സദ്ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്ന മറ്റൊരു സന്ദേശം കൂടിയുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടി (ബിജെപി) യിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പശു മൂത്രവും ചാണകവും കൊണ്ട് കൊറോണ ഭേദമാക്കാം എന്നും പറഞ്ഞു. വിതരണം ചെയ്ത മറ്റൊന്ന് ‘മന്ത്രങ്ങളാല്‍ ഊര്‍ജ്ജസ്വലമായ വീഡിയോ ആണ്. ഇതിലെ കൊറോണ വൈറസിന്റെ കുറിച്ചുള്ള നിരവധി വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തത്രെ. ഈ വ്യാജവാര്‍ത്തകളുടെ പ്രശ്‌നം അതിന്റെ പ്രചരണം അതിന്റെ സത്യാവസ്ഥയെക്കാള്‍ വേഗത്തിലാണ് എന്നതാണ്. മിക്കപ്പോഴും, വ്യാജവാര്‍ത്തകള്‍ നിര്‍വീര്യമാക്കിയ ശേഷവും, അതേ അവകാശവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുള്ളതായി ഞങ്ങള്‍ കാണുകയുണ്ടായി,’ എന്ന് ബൂമില്‍ ജോലി ചെയ്യുന്ന വസ്തുതാന്വേഷകന്‍ സുതാരിയ പറയുന്നു. ഇതിനൊപ്പം കുറേയേറെ മത സ്ഥാപനങ്ങള്‍ കൊറോണക്കെതിരെയുള്ള നടപടികളില്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.

രാഷ്ട്രീയം

ഇന്ത്യയിലെ അടുത്തുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ വലിയ തോതില്‍ സമരം തുടരുന്നതിനിടയിലാണ് കൊറോണ വൈറസ് വരുന്നത്. അതിനാല്‍ കേന്ദ്രം കൂടതല്‍ പരിഭ്രാന്തിപ്പെടുത്തുന്നു എന്ന് മമത ബാനര്‍ജി പറയുകയുണ്ടായി. ഇത് ഭയങ്കരമായ ഒരു രോഗമാണ്, പക്ഷേ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നാണ് അന്ന് മമത പറഞ്ഞത്. സൗത്ത് ദിനാജ്പൂര്‍ ജില്ലയിലെ ബുനിയാദ്പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞത് ‘ ഡല്‍ഹിയില്‍ കൊല്ലപെടവര്‍ വൈറസ് ബാധിച്ചല്ലല്ലോ് മരണമടഞ്ഞത്. ആരോഗ്യമുള്ള ആളുകള്‍ നിഷ്‌കരുണം കൊല്ലപ്പെട്ടു. അതിന് അവര്‍ ധബിജെപിപ ക്കാര്‍ ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ഈ വൈറസ് വ്യാപനത്തിടയിലും എന്‍.ആര്‍.സി യുടെ നടപടികളുമായും , കുറ്റ ആരോപിതനായ മുന്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ രാജ്യസഭാംഗത്വവുമായൊക്കെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

കേരളം

ചില വീഴ്ചകള്‍ ഉണ്ടെങ്കിലും ആരോഗ്യരംഗത്ത് കേരളം ഒരു മാതൃകയാണ്. കൊറോണ കാര്യത്തിലും അത് തന്നെയാണ്.ബ്രേക്ക് ചെയിന്‍ അടക്കമുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ഇപ്പോഴിതാ ലോക്ക് ഡൗണും. എന്നിരുന്നാലും കേരളത്തിലും അനിഷ്ടകരമായ നിരവധി സംഭവങ്ങളുണ്ടായി. അതെല്ലാം ഏറെ ചര്‍ച്ച ചെയ്തല്ലോ ഗവണ്‍മെന്റ് പ്രഖ്യാപിച്ച സൗജന്യ റേഷനും പെന്‍ഷനുമൊക്കെ ഈ പ്രശ്‌നത്തിന് ചെറിയൊരു പരിഹാരം മാത്രമേ ആകുന്നുള്ളു. കൊറോണ എല്ലാവരെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുമെന്നാണ് അതതു മേഖലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഇനി ലോകം കൊറോണക്കു ശേഷവും മുമ്പും എന്നുകൂടി വിലയിരുത്തെപ്പടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കടപ്പാട്

1. NEWS /INDIA
Misinformation, fake news spark India coronavirus fears
A wave of misinformation and rumour on COVID-19 floods phones, forcing the government to issue an advisory.
by Kunal Purohit
10 Mar 2020 GMT+3

2.India’s economy downshifts as coronavirus fallout looms Already under pressure to revive production and consumption, policymakers now have coronavirus working against them.
by Tish Sanghera

3.The Other Problematic Outbreak
As the coronavirus spreads across the globe, so too dose racism.
YASMEEN SERHANTIMOTHY MCLAUGHLIN
MARCH 13, 2020

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply