
കോവിഡ് 19 : കേരളത്തില്‍ ആദ്യമരണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കൊവിഡ് 19ന്റെ തുടര്‍ന്ന് കേരളത്തിലെ ആദ്യമരണം കൊച്ചിയില്‍. രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി യാക്കൂബ് സേഠ് (69) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു മരണം. വിദേശത്തായിരുന്ന യാക്കൂബ് മാര്‍ച്ച് 23നാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത ഹൃദ്രോഗിയും നിമോണിയയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അതിനാല്‍ കൂടുതല്‍ ആശങ്കക്കു വകയില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. സംസ്ഥാനത്തിപ്പോള്‍ രോഗബാധിതരുടെ എണ്ണം 164 ആണ്.