മാര്‍ച്ച് 15ന് കേരള കിസാന്‍ മഹാപഞ്ചായത്ത് കുട്ടനാട്ടിലെ രാമങ്കരിയില്‍

ഡല്‍ഹി കര്‍ഷക സമരം ആവശ്യപ്പെടുന്ന പ്രധാന ആവശ്യങ്ങളായ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കര്‍ഷക വിരുദ്ധമായ വൈദ്യുത ബില് പിന് വലിക്കുക, മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചേരുക, എന്നീ ആവശ്യങ്ങള്‍ തന്നെയാണ് കേരള കിസാന്‍ മഹാപഞ്ചായത്ത് മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇതുകൂടാതെ ദേശീയ തലത്തില്‍ ബിജെപിക്കെതിരെയും സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയും ദേശീയ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രചരണ പരിപാടിയും കേരള കിസാന്‍ മഹാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്യും.

ദേശീയ കര്‍ഷക സമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം; മാര്‍ച്ച് 15ന് കേരള കിസാന്‍ മഹാപഞ്ചായത്ത് കുട്ടനാട്ടിലെ രാമങ്കരിയില്‍. ഉദ്ഘാടനം: ബല്‍ബീര്‍ സിംഗ് രജോവാല്‍, മുഖ്യപ്രഭാഷണം: മേധ പട്കര്‍.*

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ 500ലധികം വരുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മ നവംബര്‍ 26ന് ദില്ലി അതിര്‍ത്തികളില്‍ ആരംഭിച്ച സത്യാഗ്രഹം 100 ദിവസത്തിലധികമായി തുടരുകയാണ്. 200ലധികം കര്‍ഷക സമര പോരാളികള്‍ ഇതിനോടകം രക്തസാക്ഷികളായി. ദേശീയ കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഡല്‍ഹിയിലെ സമര പോരാട്ടങ്ങളെ പിന്തുണച്ചുകൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികള്‍ അലയടിക്കുമ്പോള്‍ കേരളത്തിലും ഐക്യദാര്‍ഢ്യ പരിപാടികള്‍ സജീവമാവുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ദേശീയ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന തലത്തില്‍ തൃശ്ശൂരില്‍ വച്ചു രൂപീകൃതമായ കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന്, ഉച്ചക്ക് 2 മണിക്ക് കുട്ടനാട്ടിലെ രാമങ്കരിയില്‍ കേരള കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കപ്പെടുകയാണ്. കേരളത്തില്‍ 14 ജില്ലകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികള്‍, കര്‍ഷക കൂട്ടായ്മകള്‍, പാടശേഖര സമിതികള്‍, ജൈവ കര്‍ഷക കൂട്ടായ്മകള്‍, കലാ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവരുടെ സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുംമാണ് കേരള കിസാന്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.

ഉച്ചക്ക് 2 മണിക്ക് ദില്ലി ചലോ കര്‍ഷക സമര പന്തലില്‍ നിന്നാരംഭിക്കുന്ന ഐക്യദാര്‍ഢ്യറാലിയോടെ കിസാന്‍ മഹാപഞ്ചായത്തിന് ഔദ്യോഗികമായി തുടക്കമാവും. തുടര്‍ന്ന് രാമങ്കരി പള്ളിക്കൂട്ടുമ്മ പാരിഷ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡല്‍ഹിയിലെ കര്‍ഷക സമര നേതാവ് ബല്‍ബീര്‍ സിംഗ് രജോവാല്‍ ഉദ്ഘാടനം ചെയ്യും. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം ദേശീയ കണ്‍വീനര്‍ മേധാ പട്കര്‍ കിസാന്‍ മഹാപഞ്ചായത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷക നേതാവ് ജോസ് ജോണ്‍ വെങ്ങാന്തറ അദ്ധ്യക്ഷത വഹിക്കും. കെ സഹദേവന്‍ തയ്യാറാക്കിയ കര്‍ഷക സമരത്തിന്റെ നാള്‍ വഴികളും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ‘ഫാസിസ്റ്റ് കളകള്‍ ഉഴുതു മറിയ്ക്കുന്ന കര്‍ഷകര്‍’ എന്ന ലേഖന സമാഹാരം മുഖ്യാതിഥി ബല്‍ബീര്‍ സിംഗ് രജോവാല്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തില്‍ കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നുമുള്ള കര്‍ഷക നേതാക്കളും കാര്‍ഷിക വിദഗ്ധരും കലാ സാംസ്‌കാരിക മത സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംസാരിക്കും.

ഡല്‍ഹി കര്‍ഷക സമരം ആവശ്യപ്പെടുന്ന പ്രധാന ആവശ്യങ്ങളായ മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കര്‍ഷക വിരുദ്ധമായ വൈദ്യുത ബില് പിന് വലിക്കുക, മിനിമം സഹായ വില നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചേരുക, എന്നീ ആവശ്യങ്ങള്‍ തന്നെയാണ് കേരള കിസാന്‍ മഹാപഞ്ചായത്ത് മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇതുകൂടാതെ ദേശീയ തലത്തില്‍ ബിജെപിക്കെതിരെയും സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയും ദേശീയ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രചരണ പരിപാടിയും കേരള കിസാന്‍ മഹാപഞ്ചായത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം, കേരളം നേരിടുന്ന സവിശേഷമായ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ചുള്ള പ്രമേയങ്ങളും ദേശീയ തലത്തില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളും ആലോചനകളും ഈ മഹാപഞ്ചായത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊടിക്കുന്നില്‍ സുരേഷ് എം പി (മാവേലിക്കര), കുസുമം ജോസഫ്(NAPM- കേരളം), മാര്‍. ജോസഫ് പെരുന്തോട്ടം (മെത്രപൊലീത്ത, ചങ്ങനാശ്ശേരി അതിരൂപത), ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, (നിരണം ഭദ്രാസനം അധിപന്‍) ജാഫര്‍ സാദിക്ക് സിദ്ധിക്കി (ആലപ്പുഴ കിഴക്ക് ജമാ അത്ത്), എബി നീലംപേരൂര്‍ (കെ. സി. എസ്), എം ഡി ഓമനക്കുട്ടന്‍, കുര്യാക്കോസ് മാര്‍ സേവേറിയസ് (ക്‌നാനായ മെത്രാപോലീത്ത), പി ടി ജോണ്‍ (ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍, രാഷ്ട്രീയ കിസാന്‍ മഹാ സംഘ്), ബിച്ചു മലയില്‍ (പു. ക. സ. സംസ്ഥാന സമിതി അംഗം), കെ കെ സുരേഷ് (സംസ്ഥാ. സെക്രട്ടറി, CSDS), രാജു അപ്‌സര (സംസ്ഥാ. സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവരും കലാ സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. കിസാന്‍ മഹാപഞ്ചായത്തിനോടൊപ്പം കാര്‍ഷിക പ്രദര്‍ശനങ്ങള്‍, ചിത്രപ്രദര്‍ശനം, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ മനുഷ്യരെയും സംസ്ഥാന കിസാന്‍ മഹാപഞ്ചായത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

രാജ്യത്തിന് അന്നം തരുന്ന കര്‍ഷകര്‍ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുടെയും പത്ര മാധ്യമ സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. വിശദമായ േ്രപാഗ്രാം, പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ എന്നിവ നിങ്ങളുടെ അറിവിലേക്കായി താഴെ ചേര്‍ക്കുന്നു. നന്ദി.

*കാര്യപരിപാടികള്‍*
(02PM- 08PM)

*കര്‍ഷക സമര ഐക്യദാര്‍ഢ്യ റാലി*
ദില്ലി ചലോ കര്‍ഷക സമര പന്തലില്‍ നിന്നും പള്ളിക്കൂട്ടുമ്മ പാരിഷ് ഹാള്‍ വരെ

*സ്വാഗതം*
പി ആര്‍ സതീശന്‍
(സ്വാഗത സംഘം കണ്‍വീനര്‍)

*ആമുഖം/ റിപ്പോര്‍ട്ട്*
എന്‍ സുബ്രമണ്യന്‍
കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, കേരളം

*അദ്ധ്യക്ഷന്‍*
ജോസ് ജോണ്‍ വെങ്ങാന്തറ
(സ്വാഗത സംഘം ചെയര്‍മാന്‍)

*ഉദ്ഘാടനം*
ബല്‍ബീര്‍ സിംഗ് രജോവാല്‍
(ദേശീയ സംയുക്ത കര്‍ഷക സമര സമിതി)

*മുഖ്യ പ്രഭാഷണം*
മേധാ പട്കര്‍
(ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം, NAPM)

*പുസ്തക പ്രകാശനം*
ഫാസിസ്റ്റ് കളകള്‍ ഉഴുതു മറിയ്ക്കുന്ന കര്‍ഷകര്‍
എഡിറ്റര്‍: കെ സഹദേവന്‍

*സംസ്ഥാന കിസാന്‍ മഹാ പഞ്ചായത്ത്- പ്രമേയങ്ങള്‍*

*കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍*
അഡ്വ. ബിനോയ് തോമസ്
കണ്‍വീനര്‍, കേരള കിസാന്‍ പഞ്ചായത്ത്

*കേരളത്തിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍*
ഡോ. ജോസ്‌കുട്ടി ഒഴുകയില്‍
കണ്‍വീനര്‍, കേരള കിസാന്‍ മഹാ പഞ്ചായത്ത്

*ദേശീയ കര്‍ഷക സമരം*
പി ടി ജോണ്‍
ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍
സംയുക്ത കിസാന്‍ മോര്‍ച്ച

*വിശിഷ്ട അതിഥികള്‍*
കൊടിക്കുന്നില്‍ സുരേഷ് എം പി (മാവേലിക്കര)
കുസുമം ജോസഫ്(ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം, കേരളം)
മാര്‍. ജോസഫ് പെരുന്തോട്ടം (മെത്രപൊലീത്ത, ചങ്ങനാശ്ശേരി അതിരൂപത)
ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, (നിരണം ഭദ്രാസനം അധിപന്‍)
ജാഫര്‍ സാദിക്ക് സിദ്ധിക്കി (കേരള ജമാ അത്ത് കൗണ്‍സില്‍)
കെ അജിത (കണ്‍വീനര്‍, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, കോഴിക്കോട്)
എബി നീലംപേരൂര്‍ (കെ. സി. എസ്)
എം ഡി ഓമനക്കുട്ടന്‍ (എസ് എന്‍ ഡി പി)
കുര്യാക്കോസ് മാര്‍ സേവേറിയസ് (ക്‌നാനായ മെത്രാപോലീത്ത)
പി ടി ജോണ്‍ (ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍, രാഷ്ട്രീയ കിസാന്‍ മഹാ സംഘ്)
ബിച്ചു മലയില്‍ (പു. ക. സ. സംസ്ഥാന സമിതി അംഗം)
കെ കെ സുരേഷ് (സംസ്ഥാന. സെക്രട്ടറി, CSDS)
രാജു അപ്‌സര (സംസ്ഥാ. സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി)
ടി പി ബൈജു (ജോയിന്റ് സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി)
അഡ്വ. മാത്യു വെളെങ്ങാടന്‍(സംസ്ഥാന വൈസ് പ്രസിഡന്റ്, ജനകീയ പ്രതിരോധ സമിതി)

*കര്‍ഷകരുടെ/ സംഘടനകളുടെ പ്രതികരണങ്ങള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍*
രാജാജി മാത്യു തോമസ് (കിസാന്‍ സഭ)
ജി വേണുഗോപാല്‍ (കേരള കര്‍ഷക സംഘം)
മുതലാംതോട് മണി(കര്‍ഷക സമാജം പാലക്കാട്)
ജോയ് കണ്ണഞ്ചിറ(വിഫാം- കോഴിക്കോട്)
തോമസ് കളപ്പുര(ഫെയര്‍ േ്രടഡ് അലയന്‍സ്)
അഡ്വ. ജോണ്‍ ജോസഫ്(രാഷ്ട്രീയ കിസാന്‍ മഹാ സംഘ്)
എസ് രാജീവന്‍(AIKKMS)
ജോര്‍ജ്ജ് മാത്യു കൊടുമണ്‍(കര്‍ഷക പ്രതിരോധ സമിതി)
ഫാ. ജോര്‍ജ്ജ് പനയ്ക്കേഴം (വിശാല കുട്ടനാട് കര്‍ഷക സംഘം)
രാജു സേവിയര്‍(മലനാട് കര്‍ഷക രക്ഷാ സമിതി)
ജിജോ നെല്ലുവേലി(നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ്)
ബാബു പാറക്കാടന്‍ (കര്‍ഷക യൂണിയന്‍)
ജെയിംസ് പന്ന്യാമാക്കല്‍ (കര്‍ഷക ഐക്യവേദി)
മാര്‍ട്ടിന്‍ തോമസ് (ഫാര്‍മേഴ്സ് റിലീഫ് ഫോറം)
പി ജെ കുര്യന്‍ (കിസാന്‍ ജനത)
ടി ജി ജയകുമാര്‍(സമാജ്വാദി കര്‍ഷക സമിതി)
സൂസന്‍ ജോര്‍ജ്ജ്(AAP കര്‍ഷക സമിതി)
സിബിച്ചന്‍ കാളാശേരി(കര്‍ഷക യൂണിയന്‍ എം)
സി ടി തോമസ് (കത്തോലിക്ക കോണ്‍ഗ്രസ്)
ടിന്റോ ഇടയാടി(കുട്ടനാട് കര്‍ഷക സംഘം)
മനു ജോസഫ് (ജൈവ കര്‍ഷക രക്ഷാ സമിതി, തിരുവനന്തപുരം)
ജോസഫ് വടക്കേക്കര(ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന്‍)
സജീഷ് കുന്നത്തൂര്‍(പാലക്കാടന്‍ കര്‍ഷക മുന്നേറ്റം)
എം സി കുഞ്ഞിക്കണാരന്‍(AIKKS)
വടക്കോട് മോനച്ചന്‍(ഏകതാ പരിഷത്ത്)
അഡ്വ. പി പി ജോസഫ്(കേരളം കര്‍ഷക ഫെഡറേഷന്‍)
ജിന്നറ്റ് മാത്യു(ഇന്‍ഫാം)
സി പുഷ്പജന്‍ (ട്രില്ലര്‍, ട്രാക്ടര്‍ തൊഴിലാളി യൂണിയന്‍)
വാണി (യുവ കര്‍ഷക, ആലപ്പുഴ)
ജോര്‍ജ്ജ് മുല്ലക്കര (ഐക്യദാര്‍ഢ്യ സമിതി, കോട്ടയം)
സണ്ണി പൈകട (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, കാസര്‍കോട്)
വിനോദ് പയ്യട (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, കണ്ണൂര്‍)
പി എം ജോയ് (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, വയനാട്)
വിജയരാഘവന്‍ ചേലിയ (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, കോഴിക്കോട്)
ടി കെ വാസു (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, തൃശൂര്‍)
യേശുദാസ് വരാപ്പുഴ (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, എറണാകുളം)
ബി വിനോദ് (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി,കൊല്ലം)
ബിജോയ് ഡേവിഡ് (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, പത്തനംതിട്ട)
എം ഷാജര്‍ ഖാന്‍ (കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി, തിരുവനന്തപുരം)

*കിസാന്‍ മഹാ പഞ്ചായത്ത്- രാഷ്ട്രീയ പ്രസ്താവന*
കെ വി ബിജു
ദേശീയ കണ്‍വീനര്‍,
രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

*ഏകോപനം / നന്ദി*
ശരത് ചേലൂര്‍
േ്രപാഗ്രാം കണ്‍വീനര്‍, കേരള കിസാന്‍ മഹാ പഞ്ചായത്ത്

*കലാ സാംസ്‌കാരിക പരിപാടികള്‍*

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply