കര്‍ണാടക – വോട്ടെടുപ്പ് നാളെ, എംഎല്‍എമാരെ അയോഗ്യരാക്കി
കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അത്രയും അംഗങ്ങള്‍ ബിജെപിക്കുണ്ട്.
കര്‍ണ്ണാടകത്തില്‍ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.
സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാര്‍ശകള്‍ സ്പീക്കര്‍ അതേപടി അംഗീകരിക്കുകയായിരുന്നു .ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. വിപ്പ് ലംഘിച്ചതിനും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എതിര്‍വാദത്തിന് സമയം നല്‍കിയെങ്കിലും എംഎല്‍എമാര്‍ തയ്യാറായില്ല. നാളെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അത്രയും അംഗങ്ങള്‍ ബിജെപിക്കുണ്ട്. അതേസമയം സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in