
കരിങ്കാളിക്ക് ക്ഷേത്രാങ്കണത്തില്‍ അയിത്തമെന്നു പരാതി
ഉടുത്തു കെട്ടി കരിതേച്ചു കിരീടവും വെച്ച് അരമണിയും ചാര്‍ത്തി തുള്ളിയുറയുമ്പോള്‍ ഏതൊരു വിശ്വസിക്കും അത് ഭഗവതി തന്നെയാണെന്നാണ് സങ്കല്‍പ്പം. ആ അര്‍ത്ഥത്തിലാണ് അവര്‍ കരിങ്കാളിയുടെ അനുഗ്രഹവും കാത്തുനില്‍ക്കുന്നത്.
വേല ആഘോഷങ്ങളിലെ ദളിത് കലാരൂപമായ കരിങ്കാളിയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കു മര്‍ദ്ദനമേറ്റതായി യുവാവിന്റെ പരാതി. പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ക്ഷേത്രത്തിലെ വേല ആഘോഷത്തിനിടയിലാണ് സംഭവം. കാലിനു പരിക്കേറ്റ യുവാവ് ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉടുത്തു കെട്ടി കരിതേച്ചു കിരീടവും വെച്ച് അരമണിയും ചാര്‍ത്തി തുള്ളിയുറയുമ്പോള്‍ ഏതൊരു വിശ്വസിക്കും അത് ഭഗവതി തന്നെയാണെന്നാണ് സങ്കല്‍പ്പം. ആ അര്‍ത്ഥത്തിലാണ് അവര്‍ കരിങ്കാളിയുടെ അനുഗ്രഹവും കാത്തുനില്‍ക്കുന്നത്. പക്ഷേ ഭഗവതിയുടെ പ്രതിരൂപമായ കരിങ്കാളിക്ക് അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലൊഴികെ ക്ഷേത്രാങ്കണത്തില്‍ ചെന്ന് ഭഗവതിയുടെ മുന്നില്‍ കെട്ടിയാടാന്‍ അനുവാദമില്ലത്രെ. ഇതിനു കാരണം കെട്ടിയാടുന്നത് ദളിതനായതാണെന്ന് മര്‍ദ്ദനമേറ്റ യുവാവ് പറയുന്നു. മറ്റൊരു രൂപത്തിനും ഇല്ലാത്ത വിവേചനമാണ് കരിങ്കാളിക്കുള്ളതെന്നും അതിനാലാണ് താനതില്‍ പ്രതിഷേധിച്ചതെന്നുമാണ് യുവാവ് പറയുന്നത്. നമ്മുടെ സമൂഹത്തിലും ആരാധനാലയങ്ങളിലുമൊക്കെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അതിനെതിരായ പോരാട്ടം തുടരുമെന്നും യുവാവ് കൂട്ടിചേര്‍ത്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in