കടകംപള്ളി സുരേന്ദ്രനും തങ്ങളെ തടയാന്‍ ശ്രമിച്ചെന്ന് കനകദുര്‍ഗ്ഗ

ആക്ടിവിസ്റ്റ് ആയിട്ടല്ല, വിശ്വാസി ആയിട്ടുതന്നെയാണ് താന്‍ ശബരിമല കയറാനാഗ്രഹിച്ചതെന്ന് കനകദുര്‍ഗ്ഗ പറഞ്ഞു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവും ബ്രയിന്‍ വാഷ് ചെയ്യപ്പെട്ട മക്കളും സ്വന്തം കുടുംബവും തന്നെ ഉപേക്ഷിച്ചു.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാത്രമല്ല, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ള ഒരു വിഭാഗം ഇടതുപക്ഷ നേതാക്കളും സുപ്രിംകോടതിയുടെ അനുകൂലവിധിയെ തുടര്‍ന്ന് ശബരിമല കയറാന്‍ ശ്രമിച്ച തന്നെയും ബിന്ദു അമ്മിണിയേയും തടയാന്‍ ശ്രമിച്ചെന്ന് കനകദുര്‍ഗ്ഗ. അതോടൊപ്പം പല പോലീസ് ഓഫീസര്‍മാരും സംരക്ഷണം നല്‍കുന്നതിനു പകരം തടയാനാണ് ശ്രമിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ‘മാളികപ്പുറത്തമ്മ മുതല്‍ കനകദുര്‍ഗ്ഗ വരെ’ എന്ന പേരില്‍ ആര്‍ എല്‍ ജീവന്‍ലാല്‍ രചിച്ച് ചിത്രരശ്മി ബുക്‌സ് പ്രസിദ്ധീകരിച്ച, തന്റെ ജീവചരിത്രത്തിന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിലക്കല്‍ വെച്ചുതന്നെ തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നതായി കനകദുര്‍ഗ്ഗ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പിനു കീഴിലുള്ള പോലീസ് ഓഫീസര്‍മാരാണ് സ്ത്രീകള്‍ ശബരിമല കയറുന്നില്ലെന്ന് കൃത്യമായ പദ്ധതികളോടെ ഉറപ്പുവരുത്തിയിരുന്നത്. പലരും തങ്ങളുടെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ തടയാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ചോര്‍ത്തി കൊടുക്കുകയും ചെയ്തു. തങ്ങള്‍ മരക്കൂട്ടം എത്തിയപ്പോള്‍ മന്ത്രി കടകംപള്ളിതന്നെ തിരിച്ചയക്കാനുള്ള നിര്‍ദ്ദേശം പോലീസിനു നല്‍കി. തുടര്‍ന്ന് പോലീസ് ഞങ്ങളെ ബലമായി ആശുപത്രിയിലേക്കു കൊണ്ടുപോയി. കറുത്ത വേഷത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പല സ്വാമിമാരും ചീഞ്ഞമുട്ടയും കല്ലുമായി, സ്വാമിയേ ശരണം വിളിച്ച് ഞങ്ങളെ കാത്തുനിന്നിരുന്നു.

നിശ്ചയദാര്‍ഢ്യം കൈവിടാതെ, എല്ലാ പ്രതിസന്ധികളേയും വെല്ലുവിളിച്ച് വീണ്ടും നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് മലകയറ്റം സാധ്യമായത്. ആക്ടിവിസ്റ്റ് ആയിട്ടല്ല, വിശ്വാസി ആയിട്ടുതന്നെയാണ് താന്‍ ശബരിമല കയറാനാഗ്രഹിച്ചതെന്ന് കനകദുര്‍ഗ്ഗ പറഞ്ഞു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവും ബ്രയിന്‍ വാഷ് ചെയ്യപ്പെട്ട മക്കളും സ്വന്തം കുടുംബവും തന്നെ ഉപേക്ഷിച്ചു. കേരള നവോത്ഥാനത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവരൊന്നും തന്നോട് ഐക്യപ്പെട്ടില്ല. എന്നാല്‍ തന്റെ ശ്രമവും ജീവിതവും പാഴായില്ലെന്നും മാറ്റങ്ങളുണ്ടാകാന്‍ സമയമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല കയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട രഹ്ന ഫാത്തിമക്ക് കോപ്പി നല്‍കി കെ ഇ എന്‍ കുഞ്ഞഹമ്മദ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചു. മൈത്രേയന്‍, നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്, അഡ്വ ആതിര, ശ്രേയസ് കണാരന്‍, മിഥുന്‍, ഐ ഗോപിനാഥ് തുടങ്ങിയവരും സംസാരിച്ചു. കൂട്ടം വാട്‌സ് ആപ് ഗ്രൂപ്പാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply