കവിത ഏഴാം ഇന്ദ്രിയമാവുന്നത് ഏകാന്തതകളിലേക്ക് താഴ്ന്നിറങ്ങുമ്പോഴാണ്
ജയപ്രകാശ് ഒളരിയുടെ മഹാഭയം എന്ന കവിതാസമാഹാരത്തിനെഴുതിയ അവതാരിക
മറ്റുള്ളവര്‍’ എന്നു പറയുന്നത് സ്വന്തം കൂടിയാണെന്ന വിനയത്തോടെ ഒരാള്‍ തന്നോടും തന്നില്‍ തന്നെയുള്ള താനല്ലാത്തവരോടും തുറന്നു സംസാരിക്കുമ്പോഴാണ് അയാള്‍ സ്വയം വിസ്തൃതമാവുന്നത്. ഒത്തുചേരുന്നതിന്റെ മധുരമാവേണ്ടത് തനിച്ചിരിക്കുമ്പോഴുള്ള കോരിത്തരിപ്പാണ്. കവിത ഏഴാം ഇന്ദ്രിയമാവുന്നത് അത് ഏകാന്തതകളിലേക്ക്് താഴ്ന്നിറങ്ങുമ്പോഴാണ്. സാമൂഹ്യബന്ധങ്ങള്‍ക്കിടിയില്‍ സൃഷ്ടിക്കപ്പെടുന്ന ഏകാന്തതകള്‍ ജീവിതത്തിന്റെ സാധ്യതകള്‍ സൂക്ഷ്മമാക്കും. പുറത്ത് മീശ പിരിച്ച് അലറുന്ന ഭയം വിജയിക്കുന്നത് അകത്തതിന് ഇരിപ്പിടം കിട്ടുമ്പോഴാണ്. അകത്തിടമുറപ്പിക്കാത്ത ഭയത്തോളം നിസ്സഹായത വേറെയില്ല. ഭയം അകങ്ങളുടെ നേതൃത്വമേറ്റെടുക്കുമ്പോള്‍ സമൂഹം മുഷിപ്പന്‍ മൗനങ്ങളുടെ മടുപ്പിലേക്ക് എടുത്തെറിയപ്പെടും. ഭാഷ മുണ്ഡനം ചെയ്യപ്പെടും. സ്വപ്നങ്ങള്‍ക്കു വിലങ്ങ് വീഴും നടക്കാനാഗ്രഹിച്ചാലും നിന്നുപോകും. ചിറക് എന്ന് തെറ്റിദ്ധരിച്ചത്. ചങ്ങലയായിരുന്നുവെന്ന തിരിച്ചറിവില്‍ വെന്തുനീറും
മരവിപ്പിന്റെ കാലത്ത് എരിയല്‍ വിപ്ലവമാകും, പുറംപകിട്ടില്‍ നഷ്ടപ്പെടാത്തവര്‍ അകം ജീര്‍ണ്ണതകള്‍ കണ്ടെത്തും. ജയപ്രകാശ് ഒളരിക്ക് കവിത പൂറവും അകവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുമാണ്. മഹാഭയം എന്ന കവിതാസമാഹാരം മൗനവും ബഹളവും ഏകാന്തതയും ആത്മനിന്ദയും ഇളകിമറിയുന്നൊരു സംഭ്രമലോകമാണ്. നമ്മുടെ കാലത്തെ അശാന്തതകളെ അഭിമുഖീകരിക്കുന്ന അതിനോട് സക്രിയമായി ഇടപെടുന്ന പ്രതിഭാശാലികളായ കവികളെപ്പോലെ ജയപ്രകാശ് ഒളരിയും കണ്ടെടുക്കുന്നത് കാഴ്ചകളിലെ കണ്ണീരും കാഴ്ചപ്പാടിലെ തീയുമാണ്. ഭയപ്പാടം’ എന്നൊരൊറ്റ തലകെട്ടില്‍ അപമാനഭാരത്തോടെ തലതാഴ്ത്തി നില്‍ക്കുന്നത് ഏതു പ്രതിസന്ധികാലത്തും മനുഷ്യര്‍ സ്വന്തം ജീവിതം കൊണ്ട് കാവല്‍ നില്‍ക്കേണ്ട ജനായത്ത മൂല്യങ്ങളാണ്. നെല്‍പാടം, പൂപാടം, ഗോതമ്പുപാടം എന്നിവക്കൊപ്പം ഒരു കണ്ണീര്‍പാടം സൃഷ്ടിച്ചു വൈലോപ്പിള്ളി. ഇന്നതൊരു ഭയപ്പാടമായി മാറി എന്നടയാളപ്പെടുത്തി പ്രശസ്ത കഥാകൃത്ത് ടി.പി.വേണുഗോപാലന്‍, ഭയത്തിന് സാധാരണഗതിയില്‍ ലഭിക്കുക പ്രയാസമായ വിശേഷണം നല്‍കി വീര്‍പ്പുമുട്ടുന്ന ഇന്ത്യനസ്ഥയ്ക്ക് പുതിയൊരു മാനം നല്‍കി ശ്രദ്ധയര്‍ഹിക്കുന്ന കവി ജയപ്രകാള്‍ ഒളരി. ‘മഹാഭയം’ എന്നൊരൊറ്റ വാക്കിലൂടെ സമകാല ഇന്ത്യനവസ്ഥയുടെ വേരിലേക്കാണ് കവി കണ്ണുതുറക്കുന്നത്. കാണേണ്ടതൊന്നും കാണാതെ, സ്വന്തം ഭാഷ സംസാരിക്കാന്‍ മറന്ന സ്വയം അവിശ്വസിക്കുന്ന ജീവിതങ്ങളെയാണ് ‘മഹാഭയം’ എന്ന കാവ്യസമാഹാരത്തിലെ കവിതകള്‍ വിചാരണ ചെയ്യുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കവിത ജയപ്രകാശ് കളരിക്ക് അഭയവും ആയുധവുമാണ്. ഇക്കിളികളല്ല, പുതിയ മുളകള്‍ക്ക് പിറവി നല്‍കുന്ന ഇടിവെട്ടും മഴയുമാണവന്‍ സ്വപ്നം കാണുന്നത്. അധികാരങ്ങള്‍ തടവിലിട്ട ആശയങ്ങളുടേയും ജീവിതത്തിന്റെയും മോചനത്തിനാണ് മഹാഭയം’ കവിതകള്‍ മുഷിപുരട്ടുന്നത്. അടിമത്തമാനസികാവസ്ഥകളെയും, വിശ്വാസാന്ധതകളെയുമാണത് കീറിമുറിക്കുന്നത്. വാക്കിന് വാക്കിന്റെ വഴി എന്ന അലസതകളിലല്ല, വിമോചനത്തിന്റെ വഴിയെന്ന അഗാധബോധത്തിലാണ് ഒളരിക്കവിതകള്‍ ആവേശഭരിതമാവുന്നത്.
‘മഹാഭയം’ എന്ന കാവ്യസമാഹാരത്തിലെ ഓരോ കവിതയിലും കയറിയിറങ്ങിപ്പോവുന്നത് കീഴ്‌മേല്‍ മറിയുന്ന, ജനായത്ത മതനിരപക്ഷ മൂല്യങ്ങളെ കുത്തിവീഴ്ത്തുന്ന നമ്മുടെ തന്നെ അസ്വസ്ഥകാലമാണ്. നവഫാസിസ്റ്റ് ശക്തികളുടെ ഗര്‍ജ്ജനങ്ങള്‍ക്കും നിസ്സഹായരായ ഇരകളുടെ നിലവിളികള്‍ക്കുമിടയില്‍ മഹാഭയം എന്ന കവിതാസമാഹാരം വന്നുനില്‍ക്കുന്നത്. ‘ആത്മനിന്ദയുടെ കൂടി ആഴങ്ങളിലാണ്. ഞാനും നിങ്ങളുമെല്ലാം എല്ലാം മനസ്സിലാക്കിയിട്ടും, ഒന്നും മനസ്സിലാവാത്തതുപോലെ, പലതും ചെയ്യണമെന്നാഗ്രഹിച്ചിട്ടും ഒന്നും ചെയ്യാനാവാത്തതുപോലെ കഴിഞ്ഞുപോകേണ്ടിവരുന്നുവല്ലോ എന്നൊരു വല്ലാത്ത ഉല്‍കണ്ഠ, പറഞ്ഞിട്ടും തീരാത്തൊരു ബാക്കിയായി നമ്മുടെ സ്വസ്ഥതകളില്‍ നിറയും,
മഹാഭയം
ജയപ്രകാശ് ഒളരി
എത്തിക്‌സ് പബ്ലിക്കേഷന്‍സ്
തൃശൂര്‍ – 680641
വില 150 രൂപ
ph: 9383498821
നവ യൂദാസ്
ജയപ്രകാശ് ഒളരി
മനുഷ്യനെ
വിലക്കു വാങ്ങാനും
ഒറ്റിക്കൊടുക്കാനും
കച്ചകെട്ടി
നടക്കുന്ന യൂദാസുമാര്‍
ഇപ്പോഴുമുണ്ട്.
അത്തരം
യൂദാസുമാരെ
തളയ്ക്കാന്‍
ചെറുവിരലനക്കാത്ത
ഞാനോ
നവ യൂദാസ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in