ജാര്‍ഖണ്ട് – ബിജെപിക്ക് ഒരു സംസ്ഥാനം കൂടി നഷ്ടപ്പെടുന്നു
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിനുള്ള അവകാശവാദം ഉന്നയിക്കാണ് ബിജെപി പരിപാടി. എന്നാല്‍ മഹാസഖ്യം വോട്ടെടുപ്പിന് മുന്‍പേ നിലവില്‍ വന്നതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബുജെപിക്കു അടിതെറ്റുന്നു. അവസാനവിവരം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം മഹാസഖ്യം 42 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ബാക്കി 11 സീറ്റുകളില്‍ സ്വതന്ത്രരും മറ്റു കക്ഷികളും മുന്നിടട്ടുനില്‍ക്കുന്നു. കേവല ഭൂരിപക്ഷത്തിനു 41 സീറ്റാണ് ആവശ്യമെന്നതിനാല്‍ മഹാസഖ്യം ഭരിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ഫലത്തില്‍ ഒരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടപ്പെടുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 37, ജെഎംഎമ്മിന് 19, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയ്ക്ക് എട്ട്, കോണ്‍ഗ്രസിന് ആറ്, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് അഞ്ച് എന്നിങ്ങനെയാണ് ജയിക്കാനായത്. ശേഷിക്കുന്ന സീറ്റുകളില്‍ ചെറുകക്ഷികള്‍ ജയിച്ചു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലെ ആറ് എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് ബിജെപി കേവലഭൂരിപക്ഷം ഉറപ്പാക്കിയത്.
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിനുള്ള അവകാശവാദം ഉന്നയിക്കാണ് ബിജെപി പരിപാടി. എന്നാല്‍ മഹാസഖ്യം വോട്ടെടുപ്പിന് മുന്‍പേ നിലവില്‍ വന്നതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഭൂരിപക്ഷം തെളിയിക്കുന്ന പിന്തുണാ കത്തുകളുമായി ഗവര്‍ണറെ സമീപിക്കാനാണ് മഹാസഖ്യം തീരുമാനിച്ചിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in