ബുക്കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഇവാരിസ്റ്റോ.
2019ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോ ഈ പുരസ്‌കാരം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായി.
2019ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ ഇവാരിസ്റ്റോ ഈ പുരസ്‌കാരം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായി. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡുമൊപ്പം അവര്‍ പുരസ്‌കാരം പങ്കിട്ടു. മാന്‍ ബുക്കര്‍ പുരസ്‌കാരം പങ്കിടുന്ന ആദ്യ എഴുത്തുകാരാണ് ഇരുവരും. അറ്റ്വുഡിന്റെ ‘ദി ടെസ്റ്റ്മെന്റ്സും’ ഇവാരിസ്റ്റോയുടെ ‘ഗേള്‍, വുമണ്‍, അതര്‍’ എന്ന കൃതിയുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 79 വയസുകാരിയായ അറ്റ്വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കര്‍ പുരസ്‌കാരജേതാവ് എന്ന ഖ്യാതി സ്വന്തമാക്കി. രണ്ടാം തവണയാണ് അവര്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. ‘ബ്ലൈന്‍ഡ് അസാസ്സിന്‍സ്’ എന്ന പുസ്തകത്തിനാണ് അറ്റ്വുഡ് രണ്ടായിരത്തില്‍ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയത്.
നൊബേല്‍ സമ്മാനത്തിന് ശേഷം സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ പ്രൈസ്. ഇംഗ്ലീഷ് ഭാഷയില്‍ നോവല്‍ എഴുതുന്ന ഒരു കോമണ്‍ വെല്‍ത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയര്‍ലന്റ് രാജ്യാംഗത്തിനോ, സിംബാബ്വെ രാജ്യാംഗത്തിനോ ആണ് മാന്‍ ബുക്കര്‍ നല്‍കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in