അലനും താഹക്കും ജാമ്യം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിറ്റി

എന്‍ഐഎ അന്വേഷിക്കേണ്ട തരത്തില്‍ ഗൗരവമുള്ള കുറ്റമൊന്നും അവര്‍ ചെയ്തതായി സര്‍ക്കാരിന് ബോധ്യമില്ലാത്തതിനാല്‍ കേസ് കേരളാ പോലീസിനെ തിരിച്ചേല്‍പ്പിക്കണമെന്നു സര്‍ക്കാര്‍ കേന്ദ ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്.

കൊറോണാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിചാരണതടവുകാര്‍ക്ക് ജാമ്യം നല്‍കാനുള്ള തീരുമാനത്തില്‍ അലനേയും താഹയേയും ഉള്‍പ്പെടുത്തണമെന്ന് അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി ആവശ്യപ്പെട്ടു. സാങ്കേതികമായ കാരണങ്ങളാല്‍ അവര്‍ക്കതു നിഷേധിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമണ്. ജയിലില്‍ ആരോഗ്യത്തിന് ഭീഷണി നേരിടുന്ന അവര്‍ക്ക് മോചനം വേണം. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കേരളസര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണത്തടവുകാരായി തൃശൂര്‍ ജയിലില്‍ ആറു മാസമായി അവര്‍ കഴിയുന്നു. അവര്‍ക്കു കുറ്റപത്രം നല്‍കി കേസ് വിചാരണക്കുള്ള നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന രണ്ടുപേരെയും മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ അനുസരിച്ചു കേസ് എടുത്തതിനെ തുടര്‍ന്നാണ് എന്‍ ഐ എ അത് ഏറ്റെടുത്തത്. എന്‍ഐഎ അന്വേഷിക്കേണ്ട തരത്തില്‍ ഗൗരവമുള്ള കുറ്റമൊന്നും അവര്‍ ചെയ്തതായി സര്‍ക്കാരിന് ബോധ്യമില്ലാത്തതിനാല്‍ കേസ് കേരളാ പോലീസിനെ തിരിച്ചേല്‍പ്പിക്കണമെന്നു സര്‍ക്കാര്‍ കേന്ദ ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ബി ആര്‍ പി ഭാസ്‌കര്‍ (ചെയര്‍മാന്‍) ഡോ. ആസാദ് (കണ്‍വീനര്‍) എന്നിവരാവശ്യപ്പെട്ടു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply