സ്പ്രിംങ്ക്‌ളറില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി
പൗരന്മാരുടെ ഡാറ്റ സുരക്ഷിതത്വത്തില്‍ പ്രകടിപ്പിച്ച ആശങ്ക കോടതിയക്കും ഉണ്ട്. ഭാവിയില്‍ ഏതെങ്കിലും ഡാറ്റ പൗരന്മാരില്‍ നിന്നും സ്വീകരിക്കുമ്പോള്‍ അവരുടെ സമ്മതം വാങ്ങണം.
കൊറോണയെ നേരിടുന്നതില്‍ സര്‍ക്കാര്‍ ചെയ്ത മറ്റു എല്ലാ കാര്യങ്ങളോടും യോജിപ്പാണെങ്കിലും സ്പ്രിങ്ക്‌ളര്‍ ഡീലില്‍ ഇതുവരെ ചെയ്ത പല കാര്യങ്ങളിലും അതൃപ്തിയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവ്. ആര്‍ട്ടിക്കിള്‍ 299 (1) അടക്കമുള്ള പ്രശ്‌നങ്ങള്‍ പിന്നീട് പരിഗണിക്കും. എങ്ങനെയാണ് സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തത് എന്നത് രേഖകളില്‍ നിന്ന് വ്യക്തമല്ല. പൗരന്മാരുടെ ഡാറ്റ സുരക്ഷിതത്വത്തില്‍ പ്രകടിപ്പിച്ച ആശങ്ക കോടതിയക്കും ഉണ്ട്. ഭാവിയില്‍ ഏതെങ്കിലും ഡാറ്റ പൗരന്മാരില്‍ നിന്നും സ്വീകരിക്കുമ്പോള്‍ അവരുടെ സമ്മതം വാങ്ങണം. അജ്ഞാതത്വം (anonymity) ഉറപ്പ് വരുത്തിയിട്ടല്ലാതെ ഒരു പൗരന്റെയും ഡാറ്റ സ്പ്രിങ്ക്‌ളര്‍ പ്രോസസ് ചെയ്യാന്‍ പാടില്ല. മൂന്നാം കക്ഷിക്ക് ഈയൊരു ഡാറ്റയും കൈമാറാന്‍ പാടില്ല. സര്‍ക്കാര്‍ ശേഖരിച്ചതും ശേഖരിക്കാന്‍ പോകുന്നതുമായ എല്ലാ ഡാറ്റയും അജ്ഞാതവല്‍ക്കരിക്കണം. അതിനു ശേഷം മാത്രം മാത്രം സ്പ്രിങ്ക്‌ളറിന് നല്‍കണം. കൊറോണ സംബന്ധിച്ച കേരളത്തില്‍ നിന്ന് കിട്ടുന്ന ഏതെങ്കിലും ഡാറ്റയോ, സര്‍ക്കാരിന്റെ പേരോ, ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്‌ളര്‍ ഒരു തരത്തിലുള്ള പരസ്യങ്ങള്‍ക്കും കച്ചവടആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ല. കേസ് 3 ആഴ്ച കഴിഞ്ഞു പരിഗണിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in