മഴക്കു കുറവുവന്നെങ്കിലും രാജ്യമെങ്ങും പ്രളയദുരിതം

ആഗോള കാലാവസ്ഥ ക്രമത്തില്‍ തന്നെ അതിപ്രധാനവും സങ്കീര്‍ണവുമായതാണ് ഇന്ത്യയിലെ മണ്‍സൂണുകള്‍. അതില്‍ത്തന്നെ ഏറ്റവും പ്രധാനം പശ്ചിമഘട്ട മേഖലകളുടെ സ്വാധീനമേഖലകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ലഭ്യമാകുന്ന മഴയുടെ അളവാണ്. രാജ്യത്താകമാനം ലഭിക്കുന്ന മഴയുടെ അഞ്ചില്‍ നാല് ഭാഗമാണ് മണ്‍സൂണ്‍ മഴയില്‍ ലഭിക്കുന്നത്. ഈ മണ്‍സൂണ്‍ മഴ പെയ്യുന്ന ക്രമത്തിലാണ് രാജ്യത്താകമാനം അസ്വാഭാവികമായ മാറ്റം പ്രകടമായിരിക്കുന്നത്.

കേരളത്തോടാപ്പം നിരവധി സംസ്ഥാനങ്ങള്‍ പ്രളയകെടുതിയിലൂടെ കടന്നുപോകുകയാണ്. എട്ടോളം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. ആസാമടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ പ്രളയക്കെടുതിയിലൂടെ കടന്നു പോയതിനു ശേഷമാണ് മറ്റു ഭാഗങ്ങളും പ്രളയത്തില്‍ മുങ്ങിയിരിക്കുന്നത്. ഏകദേശം എട്ടു സംസ്ഥാനങ്ങളില്‍ പ്രളയം ബാധിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ആഗോള കാലാവസ്ഥ ക്രമത്തില്‍ തന്നെ അതിപ്രധാനവും സങ്കീര്‍ണവുമായതാണ് ഇന്ത്യയിലെ മണ്‍സൂണുകള്‍. അതില്‍ത്തന്നെ ഏറ്റവും പ്രധാനം പശ്ചിമഘട്ട മേഖലകളുടെ സ്വാധീനമേഖലകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ലഭ്യമാകുന്ന മഴയുടെ അളവാണ്. രാജ്യത്താകമാനം ലഭിക്കുന്ന മഴയുടെ അഞ്ചില്‍ നാല് ഭാഗമാണ് മണ്‍സൂണ്‍ മഴയില്‍ ലഭിക്കുന്നത്. ഈ മണ്‍സൂണ്‍ മഴ പെയ്യുന്ന ക്രമത്തിലാണ് രാജ്യത്താകമാനം അസ്വാഭാവികമായ മാറ്റം പ്രകടമായിരിക്കുന്നത്.
ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് രാജ്യത്ത് ആദ്യം പ്രളയം രൂപപ്പെട്ടത്. അസം, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ത്രിപുര, ഹിമാചല്‍ പ്രദേശ്, മിസോറം, മേഘാലയ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രളയം നാശം വിതച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 70 ലക്ഷത്തോളം ആളുകളെയാണ് അന്ന് പ്രളയം ബാധിച്ചത്. നേപ്പാളിലെ ശക്തമായ മഴയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലനിരപ്പ് ഉയരുന്നതിനു കാരണമായിരുന്നു. ആസ്സാമിലും ബീഹാറിലുമായി നൂറിലധികം ആളുകള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.
ഉത്തരേന്ത്യയില്‍ കേരളത്തിലും പ്രത്യേകിച്ച് പശ്ചിമ ഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങളിലും സാഹചര്യം വ്യത്യസ്തമാണ്. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ മഴയെ നിയന്ത്രിക്കുന്നത് തന്നെ പശ്ചിമ ഘട്ട മേഖലയാണ്. ഈ മേഖലയിലാണ് ഈ ഘട്ടത്തില്‍ മഴ നാശം വിതച്ചിരിക്കുന്നത്. കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, തമിഴ് നാടിന്റെ പശ്ചിമഘട്ട മേഖല ഉള്‍പ്പെടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ഈ മേഖലയിലുള്ളത് അതീവ സൂക്ഷമമായ പരിസ്ഥിതി ലോലപ്രദേശങ്ങളും നിത്യഹരിതവനങ്ങളും അണക്കെട്ടുകളുമാണ്. വന നശീകരണം നടന്ന മേഖലകളില്‍ മണ്ണിന്റെ നനവ് വര്‍ധിക്കുന്നത് ഉരുള്‌പൊട്ടലുകള്‍ക്ക് കാരണമാകുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 40 പേര്‍ മരിക്കുകയും 4 ലക്ഷത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തു. 535 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുണ്ട്. 802.7എംഎം മഴയാണ് സംസ്ഥാനത്തു ലഭ്യമായത് സാധാരണ കാലാവസ്ഥയില്‍ ലഭ്യമാകുന്നതിന്റെ 109 ശതമാനത്തിലധികമാണ് ഇത്. 762 ഗ്രാമങ്ങളാണ് പ്രശ്‌നബാധിതരായിരിക്കുന്നത്. പ്രളയശേഷം ഉണ്ടാകുന്ന രോഗാവസ്ഥകളെ പ്രതിരോധിക്കാനാണു ഇനി സര്‍ക്കാരുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
കര്‍ണാടകയുടെ തീരപ്രദേശത്തും വടക്കുഭാഗത്തും മലനാട് ഭാഗത്തുമാണ് പ്രളയം ബാധിച്ചത്. ബാഗല്‍കോട്ട്, വിജയപുര, റായ്ച്ചൂര്‍, യാദ്ഗിരി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ശിവമോഗ, കൊടഗ് ചിക്കമഗളൂര്‍ തുടങ്ങിയ ജില്ലകളിലാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. 5 ലക്ഷം ക്യുബിക് ജലമാണ് കര്‍ണാടകയിലെ കൃഷ്ണനദിയിലുള്ള ആള്‍മാറ്റി ഡാമില്‍ നിന്ന് തുറന്നുവിട്ടത്. കര്‍ണാടകയില്‍ വെള്ളിയാഴ്ച വരെ 2,07,212 ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലാക്കി. 11000 വീടുകള്‍ നശിക്കുകയും 650 ഗ്രാമങ്ങളെ പ്രളയം ബാധിക്കുകയും ചെയ്തു.
ഗുജറാത്തില്‍ 31 പേരാണ് പ്രളയത്തോടനുബന്ധിച്ചു മരണപ്പെട്ടത്. സൗരാഷ്ട്ര കുച്ച് മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. 5000 ആളുകള്‍ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറി. സര്‍ദാര്‍ സരോവര്‍ ഡാമിലെ 30 ഷട്ടറുകളില്‍ 26 എണ്ണവും തുറന്നു. ഖേദ ജില്ലയില്‍ 300 എം എം മഴയാണ് വെള്ളിയാഴ്ച ലഭിച്ചത്.ബോട്ടഡ് , അഹമ്മദാബാദ്, സുരേന്ദ്രനഗര്‍ പഞ്ചമഹാല്‍ ചോട്ടാ ഉദൈപൂര്‍ എന്നീ ജില്ലകളിലാണ് പ്രളയം ബാധിച്ചത്. 45 ഗ്രാമങ്ങളാണ് സംസ്ഥാനത്തു ഒറ്റപ്പെട്ടത്.
മധ്യപ്രദേശില്‍ 1000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 28 ഡാമുകളില്‍ 7 എണ്ണം തുറന്നു വിട്ടു. ധര്‍, ഭര്‍വാണി ജില്ലകളിലാണ് പ്രളയം ബാധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച നര്‍മദാ നദി ഭര്‍വാനി ജില്ലയിലെ രാജ്ഘട്ടിലൂടെ 7 മീറ്റര്‍ ഉയരത്തിലാണ് ഒഴുകിയത്. ഒറീസയില്‍ 3 പേര്‍ മരിച്ചു. 9 ജില്ലകളില്‍ നിന്നുള്ള 1.3 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 1012 ഗ്രാമങ്ങളിലും 5 നഗരപ്രദേശങ്ങളിലും 9 ജില്ലകളിലും പ്രളയം ബാധിച്ചു. 14322 പേരെ ഒറീസയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
തമിഴ് നാടിന്റെ നീലഗിരി ജില്ലയിലാണ് പ്രളയദുരിതം അധികവുമുണ്ടായിരിക്കുന്നത്. ഇത് പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന പ്രദേശമാണ്. 911 എം എം മഴയാണ് ഇവിടെ വ്യാഴാഴ്ച ലഭിച്ചത്്. സംസ്ഥാനത്ത് 1704 പേരെ പ്രളയം ബാധിച്ചു. ആന്ധ്രാ പ്രദേശിലെ പൊലവരത്തുള്ള ഗോദാവരിനടിയില്‍പെട്ട 31 ആളുകളെ നാവിക സേന രക്ഷപെടുത്തിയിരുന്നു. എന്തായാലും ഇപ്പോള്‍ മഴയുടെ അളവ് കുറഞ്ഞുവരുകയാണ്. ദുരിതങ്ങള്‍ക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply