മണിപ്പൂരിലേത് വംശീയ ഉന്മൂലനം

തൃശൂരില്‍ നവമലയാളി പുരസ്‌കാരം സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

പാവപ്പെട്ട മനുഷ്യര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ തെരുവില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. . മണിപ്പുരില്‍ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നത്. ആ നാട് കത്തുമ്പോള്‍ താന്‍ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുകയാണ് പ്രധാനമന്ത്രി.

ഇപ്പോഴിതാ മണിപ്പുരിന് പുറമെ ഹരിയാനയിലും ഒരു വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ കൊല്ലപ്പെടുന്നു, വൈകാതെ മറ്റ് സംസ്ഥാനങ്ങളില്‍ ഓരോന്നായി കലാപം പടരും. രാജ്യം കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തിലെങ്ങുമില്ല. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാതെ നിശബ്ദത പാലിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. മണിപ്പുരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്നും വ്യക്തമല്ല, ഇന്റര്‍നെറ്റും മറ്റ് ആശയവിനിമയ സാധ്യതകളെല്ലാം വിച്ഛേദിച്ചുകൊണ്ട് അവിടത്തെ ജനങ്ങളെ നിരന്തരം വേട്ടയാടുകയാണ്.

25 വര്‍ഷമായി ഞാന്‍ എഴുതികൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തേയും കുടിയൊഴിക്കലിനേയും വംശീയ ഉന്മൂലനങ്ങളേയും സ്ത്രീപീഡനങ്ങളേയും കുറിച്ചെല്ലാം എഴുതി. ഇത്തരമൊരു കാലം വരുമെന്ന ആശങ്കകള്‍ എഴുതി. പക്ഷെ ഞാന്‍ പൂര്‍ണ്ണപരാജയമാണ്. റോയല്‍റ്റിയായി കുറെ പണം കിട്ടിയെന്നതല്ലാതെ സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. മറിച്ച് കൂടുതല്‍ വഷളാകുകയാണ് ഉണ്ടായത്.

ഇന്നോളം നാം കാണാത്ത സംഭവങ്ങളാണ് കാണുന്നത്. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളും ബലാല്‍സംഗത്തെ ആയുധമാക്കുന്നതുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ തങ്ങളുടെ പുരുഷന്മാരോട് ഇതരസമുദായത്തിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെടുന്നതും അതിനെ ന്യായീകരിക്കുന്നതും പുതിയ കാഴ്ചയാണ്. പോലീസ് തന്നെ സ്ത്രീകളെ ജനക്കൂട്ടത്തിനു വി്ട്ടുകൊടുക്കുന്നു. മുസ്ലിമുകളുടെ വീടുകള്‍ അടയാളപ്പെടുത്തി വെക്കുന്നു. മണി്പൂരില്‍ മാത്രമല്ല, ഹത്രാസിലും കാശ്മീരിലുമൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ മുസ്ലിമുകളെ തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊല്ലുന്നു. ഹരിയാനയില്‍ പള്ളി അക്രമിച്ച് മുസ്ലിം പുരോഹിതരെ ജീവനോടെ ചുട്ടുകൊല്ലുന്നു. ഡെല്‍ഹിയില്‍ മുസ്ലിം ചെറുപ്പക്കാരെ മര്‍ദ്ദിച്ചും ചവിട്ടിയും ദേശീയഗാനം ആലപിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാാന സര്‍ക്കാരുകള്‍ ഈ അക്രമങ്ങളെ സഹായിക്കുന്നു. ആരും ഏതുനിമിഷവും കൊല്ലപ്പെടാം. മുസ്ലിമുകളെ ഉന്മൂലനം ചെയ്യുന്നതിനേയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിനെകുറിച്ചുമാണ് അക്രമികളായ ജനക്കൂട്ടം ഉറക്കെ സംസാരിക്കുന്നത്. ജനങ്ങളും സുരക്ഷാസേനയും പള്ളികളുമെല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു.

കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോള്‍ ബ്രിട്ടീഷ് അല്ലെങ്കില്‍ ഡച്ച് കൊളോണിയലിസത്തെ കുറിച്ച് മാത്രം പറഞ്ഞാല്‍ പോര. സ്വാതന്ത്ര്യത്തിനുശേഷവും ഇന്ത്യന്‍ സൈന്യം എത്രയോ തവണ ജനങ്ങള്‍ക്കു നേരെ തിരിഞ്ഞിരിക്കുന്നുു. ഇന്ത്യയില്‍ ജാതിക്ക് കൊളോണിയല്‍ സ്വഭാവമുണ്ട്. ചില ഭാഷകള്‍ക്കുണ്ട്. നമുക്ക് വേണ്ടത് കോസ്‌മോ പൊളിറ്റനാകുകയാണ്. എല്ലാവിഭാഗങ്ങളും ഒരുമിച്ച് ജീവിക്കണം.. നമ്മെ ലോക്കലാക്കുന്ന, വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്ക് അതാണ് മറുപടി.

ഇത്തരമൊരു ഭീതിദമായ സാഹചര്യത്തില്‍ കഴിയുന്നതെന്താണോ അതു ചെയ്യാന്‍ നാമോരുത്തരും ബാധ്യസ്ഥരാണ്. കേരളത്തിലിരിക്കുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം നമുക്ക് വേണ്ടത്ര ബോധ്യമാകില്ല. കാരണം ഇവിടെ സ്ഥിതിഗതികള്‍ വളരെ മെച്ചമാണ്. പക്ഷെ ഭീഷണി അടുത്തെത്തിയിട്ടുണ്ട്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ചരിത്രവും ഭാവി തലമുറകളും നമുക്ക് മാപ്പുതരില്ല. അതേസമയം കേരളത്തില്‍ 94 വയസ്സുള്ള ഗ്രോ വാസുവിനെ അന്യായമായി തുറുങ്കിലടച്ചിരിക്കുന്ന നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുകയും അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply