ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം : അധ്യാപകര്‍ക്കെതിരെ നടപടി
പിഎച്ച്ഡി പ്രബന്ധം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറുന്നത് വകുപ്പ് മേധാവിയായ ഡോക്ടര്‍ തോമസ്‌കുട്ടി വൈകിപ്പിച്ചു എന്ന് കാണിച്ച് മലയാള വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിനിയായ പി സിന്ധുവാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നീട് ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ ടി റാം ഗൈഡായ ഡോ. ഷാമിന നിരന്തരം ജാതീയ അധിക്ഷേപം കാണിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി.
കാലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഡോ. എല്‍ തോമസ് കുട്ടിയെ നീക്കി. ബോട്ടണി പഠന വകുപ്പിലെ അധ്യാപിക ഡോ. എം ഷാമിനയുടെ പിഎച്ച്ഡി ഗൈഡ്ഷിപ് സസ്പെന്‍ഡ് ചെയ്യാനും തീരുമാനമായി. ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതിയിലാണ് സിന്‍ഡിക്കേറ്റ് തീരുമാനം. പിഎച്ച്ഡി പ്രബന്ധം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറുന്നത് വകുപ്പ് മേധാവിയായ ഡോക്ടര്‍ തോമസ്‌കുട്ടി വൈകിപ്പിച്ചു എന്ന് കാണിച്ച് മലയാള വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിനിയായ പി സിന്ധുവാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നീട് ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ ടി റാം ഗൈഡായ ഡോ. ഷാമിന നിരന്തരം ജാതീയ അധിക്ഷേപം കാണിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി. ഡോ. ഷാമിനയുടെ കീഴില്‍ ഗവേഷണം നടത്തുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും സമാനമായ പരാതി നല്‍കിയിരുന്നു. . ഈ പരാതിയില്‍ ഭാഷാ ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ കെ ഗീതാകുമാരിയെ ആഭ്യന്തര അന്വേഷണത്തിന് നിയോഗിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Basheer
November 7, 2019 at 7:48 am
തോമസ് കുട്ടീ. . . വിട്ടോടാ. . .