തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പും ജനാധിപത്യ പ്രക്രിയയും

രാഷ്ട്രീയം എന്നത് രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയാണെന്ന് തിരിച്ചറിയുന്ന, അടിസ്ഥാന വര്‍ഗ്ഗങ്ങളെയും, പാര്‍ശ്വവല്‍കൃതരെയും ചേര്‍ത്തു നിറുത്തുന്ന, അക്രമങ്ങളും അഴിമതിയും രാജ്യദ്രോഹമാണെന്ന് കരുതുന്ന, ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സുള്ള ജീവിതം ഓരോരുത്തരുടെയും അവകാശമാണെന്ന് മനസ്സിലാക്കുന്ന, ക്രിയാത്മക അഹിംസയെ മുറുകെ പിടിക്കുന്ന, പ്രകൃതിയെ പരിഗണിക്കുന്ന പുരോഗതിയാണ് വേണ്ടത് എന്ന് തിരിച്ചറിയുന്ന നമുക്ക്, ഒരു സിവില്‍ സമൂഹത്തിനു വേണ്ടിയുള്ള ഒരു പൊതു ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് Kerala Democratic Forum.

ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും മികച്ച ഭരണ വ്യവസ്ഥ ജനാധിപത്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ലോക ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 51 ആണെന്നുള്ളത് നമ്മുടെ കണ്ണ് തുറപ്പിക്കണം. ജനാധിപത്യത്തിന് പകരം പാര്‍ട്ടി അധിപത്യമോ, ജനപ്രതിനിധികളുടെ അധിപത്യമോ ആണ് ഇപ്പോള്‍ ഇവിടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയില്‍ നിന്ന് നമുക്ക് എങ്ങനെ ഒക്കെ മാറ്റങ്ങള്‍ വരുത്താനാകും ? തുടക്കമെന്ന നിലയില്‍ പടിവാതിലില്‍ എത്തി നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രായോഗീകമായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാം.,

പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളുടെ അന്തസത്തയില്‍ നമുക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍.

1. അടിസ്ഥാന ഭരണ യുനിറ്റായ പഞ്ചായത്തുകളും മറ്റു തദ്ദേശ സ്ഥാപനങ്ങളും, അതാതിടങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും, അവരുടെ പുരോഗതിക്കും, പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കെണ്ടതുമാണ്.

2. പഞ്ചായത്തു മെമ്പര്‍മാര്‍ ആളുകളെ ഒരുമിപ്പിക്കെണ്ടതും ആ വാര്‍ഡിലെ എല്ലാവരുടെയും പ്രതിനിധി ആയി പ്രവര്‍ത്തിക്കണ്ടതുമാണ്. അതിനാല്‍ തന്നെ, ആളുകളെ വിവിധ തട്ടുകളില്‍ തിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഈ രംഗത്ത് വരാന്‍ പാടില്ലല്ലോ.

3. ഫോക്കസ് ചെയ്തു പ്രവര്‍ത്തിക്കുന്ന മെമ്പര്‍മാര്‍ ഉണ്ടായാല്‍ മാത്രമേ വികേന്ദ്രീകൃതമായ ഭരണവും, ചുമതലകളുടെ വിഭജനവും നടക്കൂ. അതിനാല്‍ തന്നെ രാഷ്ട്രീയ മേലാളന്മാരുടെ താളത്തിനൊത്ത് തുള്ളുന്ന മെമ്പര്‍മാര്‍ പാടില്ല.

പഞ്ചായത്തീ രാജിന്റെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി പ്രവര്‍ത്തി്ക്കുന്ന ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വന്നാലാണ് വികീന്ദ്രീകൃതമായ ഭരണ നിര്‍വ്വഹണം സാധ്യമാകുക. ആയതിനാല്‍, ആക്ടിവിസ്റ്റുകള്‍ ഇപ്പോള്‍ എറ്റെടുക്കെണ്ടുന്ന ഒരു പ്രധാന കടമ, ഓരോ പഞ്ചായത്തിലും നഗരസഭയിലും അവിടുത്തെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന മൂല്യബോധമുള്ള ആളുകളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ചു ഒന്നിച്ചുനിന്ന്, പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അര്‍ഥവത്താക്കുക ആണ്.

രാഷ്ട്രീയം എന്നത് രാഷ്ട്ര നിര്‍മ്മാണ പ്രക്രിയ ആണെന്ന് മനസ്സിലാക്കുന്ന, അഴിമതിയും, അക്രമങ്ങളും രാജ്യദ്രോഹമാണെന്നു മനസിലാക്കുന്ന, എല്ലാവരെയും ഒരുമിപ്പിക്കുന്ന ജനകീയ കൂട്ടായ്മകള്‍ ഭരണത്തില്‍ വരുമ്പോള്‍, ഗാന്ധിജിയുടെ സ്വരാജിന്റെ പൂര്‍ത്തീകരണവും അതോടൊപ്പം സാധിക്കും.

മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആളുകളെ ആണ് നമ്മള്‍ ആക്ടിവിസ്റ്റ് എന്ന് വിളിക്കുന്നത്. പല രീതിയിലും ആക്ടിവിസം ഉണ്ടാകാറുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ അവരുടെ സാന്നിധ്യം വളരെ കുറവാണ്. ആയതിനാല്‍ തന്നെ ഭരണ രംഗം പലപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാറില്ല.

നമ്മളെല്ലാം, ഉപ്പിനും മുളകിനും കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ജീവിക്കുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കീയാല്‍, നമ്മള്‍ കുറച്ചു കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കും.

1. അറിവുള്ളവരാകുക എന്നതാണ് നമ്മള്‍ക്ക് ചെയ്യാവുന്ന ആദ്യ നടപടി.

* പഞ്ചായത്തീ രാജ് നഗരപാലികാ നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുകയും, പങ്കു വെക്കുകയും ചെയ്യുക.

* ഗ്രാമസഭകളുടെ അവകാശങ്ങളെക്കുറിച്ചും, അതിന്റെ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കുക

* പഞ്ചായത്ത് തലത്തില്‍ ലഭ്യമായ പദ്ധതികളെക്കുറിച്ചുള്ള അറിവ് ഉണ്ടാക്കുക.

* പരാതി ഉണ്ടായാല്‍, അത് എവിടെ ആണ് ബോധിപ്പിക്കെണ്ടതെന്നും, അത് എങ്ങനെ ആണ് ഫോളോ ചെയ്യേണ്ടതെന്നും അറിഞ്ഞിരിക്കുക.

* വിവരാവകാശ നിയമം, സേവനാവകാശ നിയമം, ഉപഭോക്തൃ നിയമം, അഴിമതി നിരോധണ നിയമം എന്നിവ മനസ്സിലാക്കി, പ്രവര്‍ത്തിക്കുക,

2. ക്രിയാത്മക അഹിംസയുടെ പ്രചാരകരാകുക.

* അക്രമത്തിനും, അനീതിക്കും അഴിമതിക്കും എതിരെ പ്രതികരിക്കുകയും അത്തരക്കാരെ വച്ച് പോറുപ്പിക്കാതെയുമിരിക്കുക.

* ശാരീരികമായി മാത്രമല്ല, മാനസീകമോ, സാംസ്‌കാരികമോ, സാമ്പത്തീകാമോ ആയ ഹിംസകളും മനസിലാക്കുക, അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.

3. ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം ഏറ്റെടുക്കുക.

* അന്യവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, ന്യുനപക്ഷത്തിനും സമൂഹത്തില്‍ ദൃശ്യത ഉറപ്പുവരുത്തുക.

* വൃദ്ധരായവരുടെ അനുഭവ പാരമ്പര്യം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുക.

* വളര്‍ന്നു വരുന്ന പൌരന്മാരായ കുട്ടികളില്‍ മതിയായ നിക്ഷേപം പണമായും സമയമായും, ഊര്‍ജ്ജമായും നടത്തുക.

4. നല്ല വ്യക്തിത്വങ്ങളെ ഭരണത്തില്‍ എത്താന്‍ സഹായിക്കുക.

* അഴിമതി പുരളാത്ത, വ്യക്തിത്വങ്ങളെ കണ്ടെത്തി മത്സരിപ്പിക്കുക.

* വ്യക്തമായ കഴ്ചപ്പാടുള്ള സ്ത്രീകളെ പരമാവധി ജെനറല്‍ സീറ്റുകളില്‍ മത്സരിപ്പിക്കുക.

* യുവജനങ്ങളുടെ നേതൃത്വം പഞ്ചായത്തിന് ലഭിക്കത്തക്ക രീതിയില്‍ സ്ഥാനാര്‍ത്തി നിര്‍ണ്ണയം നടത്തുക.

കേരള ഡെമോക്രാറ്റിക് ഫോറം

രാഷ്ട്രീയം എന്നത് രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയാണെന്ന് തിരിച്ചറിയുന്ന, അടിസ്ഥാന വര്‍ഗ്ഗങ്ങളെയും, പാര്‍ശ്വവല്‍കൃതരെയും ചേര്‍ത്തു നിറുത്തുന്ന, അക്രമങ്ങളും അഴിമതിയും രാജ്യദ്രോഹമാണെന്ന് കരുതുന്ന, ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സുള്ള ജീവിതം ഓരോരുത്തരുടെയും അവകാശമാണെന്ന് മനസ്സിലാക്കുന്ന, ക്രിയാത്മക അഹിംസയെ മുറുകെ പിടിക്കുന്ന, പ്രകൃതിയെ പരിഗണിക്കുന്ന പുരോഗതിയാണ് വേണ്ടത് എന്ന് തിരിച്ചറിയുന്ന നമുക്ക്, ഒരു സിവില്‍ സമൂഹത്തിനു വേണ്ടിയുള്ള ഒരു പൊതു ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് Kerala Democratic Forum.

ഇന്നത്തെ കാലത്ത് രാഷ്ട്രീയം എന്നാല്‍ സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം തികഞ്ഞ അശ്ലീലമായിരിക്കുന്നു. പൊതുമുതല്‍ നശിപ്പിക്കുന, പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന, അഴിമതി നടത്തുന്ന, അക്രമം നടത്തുന്ന ഒരു കൂട്ടം രാജ്യദ്രോഹികളാണ് രാഷ്ട്രീയ പാര്‍ട്ടി തൊഴിലാളികള്‍. യാതൊരു രീതിയിലും ദീര്‍ഘ വീക്ഷണം ഇല്ലാത്ത അപ്പോള്‍ കിട്ടുന്ന അഴിമതിപ്പണം മാത്രം നോക്കുന്ന പ്രകൃതിയെ യാതൊരു രീതിയിലും പരിഗണിക്കാത്ത ഹിംസാത്മകമായ ഈ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം ഉണ്ടായേ തീരൂ എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

ഈ ഒരു അവസ്ഥയില്‍ ജനങ്ങളെ ഏതെങ്കിലും രീതിയില്‍ സംഘടിപ്പിക്കുന്ന, ജനങ്ങളുടെയും പ്രകൃതിയെയും പരിഗണിക്കുന്ന, അഹിംസയില്‍ ഊന്നി, എല്ലാ രീതിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളെ ചേര്‍ത്തു നിറുത്തുന്ന ധാരാളം സംഘടനകള്‍ ഇന്ന് കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ധാരാളം പരിസ്ഥിതി സംഘടനകള്‍, കര്‍ഷക സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍, ജനകീയ സമരങ്ങള്‍, ഉപഭോക്തൃ സംഘടനകള്‍, വിവരാവകാശ പ്രവര്‍ത്തകര്‍, സ്ത്രീ, ദളിത്, ആദിവാസി സംഘടനകള്‍, ഭിന്നശേഷി സംഘടനകള്‍, വിധവാ സംഘങ്ങള്‍, അങ്ങനെ 25 ഓളം തരം സംഘടനകളെ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഏതെങ്കിലും തരത്തില്‍ നമ്മളുടെ ഉദ്ദേശത്തെക്കുറിച്ചുള്ള സന്ദേശം എത്തിച്ചു കഴിഞ്ഞു.

പഞ്ചായത്തീ രാജ് നഗരപാലികാ നിയമത്തിന്റെ അന്തസത്ത അനുസരിച്ച് ജനങ്ങളെ ഒരുമിപ്പിക്കുന്ന ആളുകളായിരിക്കണം അടിസ്ഥാന യൂണിറ്റുകളായ പഞ്ചായത്തിലെയും നഗരസഭകളിളെയും അംഗങ്ങള്‍. അത് ഒരിക്കലും ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളായിക്കൂട. എന്നാല്‍ കേരളത്തിലും മറ്റു 4 സംസ്ഥാനങ്ങളിലും മാത്രമാണ് ചട്ടങ്ങളിലെഴുതി ചേര്‍ത്ത ഒരു വ്യവസ്ഥ ഉപയോഗിച്ചാണ് ഇപ്പോള്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പലയിടങ്ങളിലും സ്വതന്ത്ര ജനകീയ കൂട്ടായ്മകള്‍ എല്ലാ കക്ഷിരാഷ്ട്രീയ പാര്‍ട്ടികളെയും തോല്‍പ്പിച്ചു ഭരണം പിടിച്ചിരുന്നു എന്ന് അറിയാമല്ലോ. കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ DDF എന്ന മുന്നണിയും കിഴക്കമ്പലത്തെ ട്വന്റി 20യും എല്ലാം ഇതിനു ഉദാഹരണങ്ങളാണ്.

കേരളത്തില്‍ ഇപ്രാവശ്യം ഏകദേശം അമ്പതോളം പഞ്ചായത്തുകളിലും, നഗരസഭകളിലും ജനങ്ങളുടെ സ്വതന്ത്ര കൂട്ടായ്മകള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു. തൃക്കാക്കര ജനമുന്നേറ്റം, ചെല്ലാനം ട്വന്റി 20, എന്നിവയോടൊപ്പം, കിഴക്കമ്പലം ട്വന്റി 20 അടുത്തുള്ള 4 പഞ്ചായത്തുകളിലും മത്സരിക്കുന്നു. ഇത്തരം സംഘടനകളെ ഏകോപിപ്പിക്കാനും, അവര്‍ക്കാവശ്യമായ പരിശീലനം ലഭ്യമാക്കാനും, സംഘടിതമായ ശ്രമം നടത്തുന്നുണ്ട്. കേരള ഡെമോക്രാട്ടിക് ഫോറം ആണ് ഇത്തരം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഏകദേശം അറുനൂറോളം സംഘടനകളാണ് ഇപ്പോള്‍ സഹകരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply